Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘RELIGIOUS NEWS’

കാല്‍ഗറിയില്‍ മലങ്കര കത്തോലിക്കാ സഭ പുതിയ മിഷന്‍ ആരംഭിക്കുന്നു

കാല്‍ഗറിയില്‍ മലങ്കര കത്തോലിക്കാ സഭ പുതിയ മിഷന്‍ ആരംഭിക്കുന്നു

കാനഡയിലെ കാൽഗറിയിൽ മലങ്കര കത്തോലിക്കാ സഭ പുതിയ മിഷൻ ആരംഭിക്കുന്നു.  കാല്‍ഗറിയിലെ കത്തോലിക്കാ രൂപതയുടെ സെന്റ്‌ ജോസഫ്‌ ദേവാലയം  കേന്ദ്രമാക്കിയാണ്‌ പുതിയ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതു.  ഓഗസ്റ്റ്‌ 29-ന്‌ രാവിലെ പതിനൊന്നിനു മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ രൂപത  മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌  ഉദ്‌ഘാടനം ചെയ്യും. കാനഡയിലെ മലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്ക്‌ എല്ലാവർക്കും അജപാലന ശുശ്രൂഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ്   മൂന്നാമത്തെ മിഷൻ കാല്‍ഗറിയില്‍ ആരംഭിക്കുന്നത്. ടൊറന്റോ, എഡ്‌മണ്ടന്‍ എന്നിവടങ്ങളിലാണ്‌ മറ്റു രണ്ടു മിഷനുകള്‍. പുതിയ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ […]

അറ്റ്‌ലാന്റാ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 27 വരെ

അറ്റ്‌ലാന്റാ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 27 വരെ

സഹനജീവിതത്തെ പുല്‍കിയും, സഹജീവികളുടെ വേദനകള്‍ സ്വയം ഏറ്റുവാങ്ങിയും ദൈവത്തിനു പ്രിയപ്പെട്ടവളായിത്തീര്‍ന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ ഫൊറോനാ ദേവാലയത്തില്‍ ജൂലൈ 19 മുതല്‍ 27 വരെ തീയതികളില്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിക്കുന്നു. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും ജൂലൈ 19-ന്‌ ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ തിരുനാളിന്‌ ഒരുക്കമായി കൊടി ഉയര്‍ത്തും. ജൂലൈ 20 മുതല്‍ 24 വെള്ളിയാഴ്‌ച വരെ എല്ലാദിവസവും വൈകിട്ട്‌ 7 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും, […]

സീറോ മലബാര്‍ മഹാ തീര്‍ത്ഥാടനം നാളെ ; വാല്ശിങ്ങാം മാതൃ ഭക്ത സാഗരമാവും. Appachan kannanchira

സീറോ മലബാര്‍ മഹാ തീര്‍ത്ഥാടനം നാളെ ; വാല്ശിങ്ങാം മാതൃ ഭക്ത സാഗരമാവും. Appachan kannanchira

 വാല്ശിങ്ങാം : സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ മരിയ പുണ്യ കേന്ദ്രമായ വാല്ശിങ്ങാമില്‍ നാളെ നടത്തപ്പെടുന്ന ആറാമത് തീര്‍ത്ഥാടനം മരിയ ഭക്ത സാഗരമാവും. പ്രസുധേന്ധിമാരായ ഈസ്റ്റ് ആന്ഗ്ലിയായിലെ കേംബ്രിഡ്ജ് സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യുനിറ്റി ആയിരങ്ങള്‍ക്കുള്ള അടിസ്ത്ഥാന സൌകര്യങ്ങള്‍ പൂര്‍ത്തിയാക്കി . തീര്‍ത്ഥാടകര്‍ക്ക് ചൂട് ചൂടോടെ മിതമായ നിരക്കില്‍ രുചികരമായ നാടന്‍ ഭക്ഷണം ലഭിക്കുവാന്‍ ഉള്ള സൌകര്യവും ഇതാദ്യമായി ഒരുക്കി കഴിഞ്ഞു. താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ റെമിജിയുസ് ഇഞ്ച്ചനാനിയില്‍ പിതാവ് മുഖ്യ കാര്‍മ്മികന്‍ എന്ന […]

സന്ദര്‍ലാന്‍ഡില്‍ മലയാളം കുര്‍ബാന

സന്ദര്‍ലാന്‍ഡില്‍ മലയാളം കുര്‍ബാന

 സന്ദര്‍ലാന്‍ഡ്: ജൂലായ് മാസത്തെ മലയാളം കുര്‍ബാന 21 ന് രാവിലെ 10.15 ന് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ നടക്കുമെന്ന് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. സജി തോട്ടത്തില്‍ അറിയിച്ചു. രാവിലെ 9.45 മുതല്‍ കുമ്പസ്സാരത്തിനുള്ള സൗകര്യം ഉണ്ടാകും. ദേവാലയത്തിന്റെ വിലാസം: സെ.ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ ലാന്‍ഡ്. SR4 6HP    മാത്യു ജോസഫ്‌

ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് കുടുംബസംഗമം

ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് കുടുംബസംഗമം

 ബര്‍ലിന്‍: ജര്‍മനിയില്‍ താമസിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്താനികളുടെ കുടുംബസംഗമം ഒക്ടോബര്‍ 5, 6, 7 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിവിധ പരിപാടികളോടെ നടത്തുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ജര്‍മന്‍ ഇടവകയുടെ ചുമതല വഹിക്കുന്ന ഇടവക വികാരി ഫാ.ലൈജു മാത്യുവിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഈ സമ്മേളനത്തില്‍ ആത്മീയ ഗുരുക്കന്‍മാരുടെ ചര്‍ചകളും പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. കുടുംബസംഗമത്തോടനുബന്ധിച് വിശുദ്ധ കുര്‍ബാന, ബൈബിള്‍ പഠനക്‌ളാസ്, കുടുംബ നവീകരണ ധ്യാനം, പരമ്പരാഗത ഗാനങ്ങളുടെ ആലാപനം എന്നിവയും സംഘടിപ്പിചിട്ടുണ്ട്. എല്ലാ […]

ഭരണങ്ങാനത്തെ പ്രേഷിത സാഗരമാക്കി കുഞ്ഞുമിഷനറിമാരുടെ സംഗമം

ഭരണങ്ങാനത്തെ പ്രേഷിത സാഗരമാക്കി കുഞ്ഞുമിഷനറിമാരുടെ സംഗമം

 ഭരണങ്ങാനം: ഭരണങ്ങാനത്തെ പ്രേഷിതസാഗരമാക്കി കുഞ്ഞുമിഷനറിമാരുടെ പ്രവാഹം. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയിലേക്കു മിഷന്‍ ലീഗിന്റെ നേതൃത്വത്തിലാണ് ആയിരക്കണക്കിനു കുഞ്ഞു മിഷനറിമാര്‍ ഒഴുകിയെത്തിയത്. പ്രേഷിത ചൈതന്യവും സംഘാടകമികവും നിറഞ്ഞുനിന്ന തീര്‍ഥാടനം ഭരണങ്ങാനത്തിനു വേറിട്ടൊരനുഭവമായി. മിഷന്‍ലീഗ് പാലാ രൂപതയുടെ ആഭിമുഖ്യത്തിലായിരുന്നു തീര്‍ഥാടനം. പ്രാര്‍ഥനാമഞ്ജരികള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ കുട്ടികളോടൊപ്പം മുതിര്‍ന്നവരും പങ്കുചേര്‍ന്നു. കുഞ്ഞുമിഷനറിമാര്‍ വിശുദ്ധയുടെ കബറിടത്തിങ്കല്‍ പ്രാര്‍ഥിച്ചു വിശ്വാസ പ്രഖ്യാപനം നടത്തി. തീര്‍ഥാടനകേന്ദ്രത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, തീര്‍ഥാടനകേന്ദ്രം റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍, മിഷന്‍ ലീഗ് […]

രാമായണ മാസത്തിന് തുടക്കം

രാമായണ മാസത്തിന് തുടക്കം

 ആത്മീയതയ്ക്ക് പ്രാധാന്യം നല്‍കുന്ന പുണ്യമാസം കര്‍ക്കിടകം വന്നണഞ്ഞു. മണ്ണിനും മനസ്സിനും ശരീരത്തിനും കുളിര്‍മ പകരുന്ന മഴക്കാലവും മരുന്നുകഞ്ഞിയും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി. പഴയകാലത്തെപോലെ തിമിര്‍ത്തുപെയ്യുന്ന മഴ ഇന്ന് കര്‍ക്കിടകം പിറന്നിട്ടും മലയാള മണ്ണില്‍ എത്തിയില്ല. എങ്കിലും ഹൈന്ദവ ഭവനങ്ങളില്‍ പതിവുള്ള രാമന്റെ നന്മകള്‍ പുകഴ്ത്തി രാമായണം വായനയ്ക്ക് ഒരു മുടക്കവും വന്നിട്ടില്ല.

മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക റൂബി ജൂബിലിയും വിദ്യാഭ്യാസ സിമ്പോസിയവും 18ന്

മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക റൂബി ജൂബിലിയും വിദ്യാഭ്യാസ സിമ്പോസിയവും 18ന്

 തിരുവനന്തപുരം: ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേകത്തിന്റെ റൂബി ജൂബിലിയും പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലിയും സംയുക്തമായി തിരുവനന്തപുരത്ത് ഈ മാസം 18ന് ആഘോഷിക്കും. തലസ്ഥാനത്തെ വിവിധ മതവിഭാഗങ്ങളുടെയും ക്രൈസ്തവ വിഭാഗങ്ങളുടെയും സാംസ്‌കാരിക – സാമൂഹിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ജൂബിലിയാഘോഷം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസരംഗത്തെ അഗാധ പണ്ഡിതനായ മാര്‍ പവ്വത്തിലിന്റെ ജൂബിലിയോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുവരെ ഒരു വിദ്യാഭ്യാസ സിമ്പോസിയം പിഎംജിയിലുള്ള ലൂര്‍ദ് ഫൊറോനാ പള്ളി ഹാളില്‍ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top