Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘Film News’

രാജമൗലിയുടെ ബിഗ്‌ ബജറ്റ് ചിത്രം ഗരുഡയിൽ മോഹൻലാൽ, മഹേഷ്‌ ബാബു, പുനീത് രാജ്കുമാർ എന്നീ സൂപ്പർ താരങ്ങൾ……

രാജമൗലിയുടെ ബിഗ്‌ ബജറ്റ് ചിത്രം ഗരുഡയിൽ മോഹൻലാൽ, മഹേഷ്‌ ബാബു, പുനീത് രാജ്കുമാർ എന്നീ സൂപ്പർ താരങ്ങൾ……

ഇന്ത്യൻ സിനിമയുടെ സ്ക്രീനിൽ വിസ്മയങ്ങൾ തീർത്ത മെഗാ ചിത്രമായ ‘ബാഹുബലി’യുടെ സംവിധായകൻ എസ് എസ് രാജമൗലി ഇപ്പോൾ ഇതേ ചിത്രത്തിന്റെ രണ്ടാം പതിപ്പിന്റെ പണിപ്പുരയിലാണ്. അതിനൊപ്പം കേൾക്കുന്ന വാർത്ത ‘ബാഹുബലി’യുടെ രണ്ടാം പതിപ്പിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തെക്കുറിച്ചാണ് ‘ഗരുഡ’ എന്നാണ് രാജമൗലിയുടെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ എന്നും മഹാഭാരതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നത് എന്നുമാണ് കേൾക്കുന്നത്. മോഹൻലാൽ, മഹേഷ്‌ ബാബു, പുനീത് രാജ്കുമാർ എന്നീ സൂപ്പർ താരങ്ങളുടെ പേര് ഈ ചിത്രത്തിനായി ഉയർന്നു […]

മൊയ്തീന് ആദ്യയാഴ്ച വമ്പൻ കളക്ഷൻ

മൊയ്തീന് ആദ്യയാഴ്ച വമ്പൻ കളക്ഷൻ

 എന്ന് നിന്റെ മൊയ്തീൻ’ എന്ന ചിത്രം പ്രേക്ഷക പ്രശംസപിടിച്ചുപറ്റി കേരളമാകെ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു വരികയാണ്. കോഴിക്കോട് മുക്കത്ത് ജീവിച്ചിരുന്ന മോയ്തീന്റെയും കാഞ്ചനമാലയുടെയും യഥാർത്ഥ ജീവിതകഥ അഭ്രപാളികളിലെത്തിയപ്പോൾ പ്രേക്ഷകർ അത് നെഞ്ചോടു ചേർത്ത് സ്വീകരിച്ചു. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തികൊണ്ട് മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രം നേടുന്നത്. നവമാധ്യമങ്ങളിലും ഇപ്പോൾ ചർച്ചാ വിഷയം ‘എന്ന് നിന്റെ മൊയ്തീൻ’ തന്നെ. കഴിഞ്ഞയാഴ്ച (19/ 9 / 2015) റിലീസ് ചെയ്ത ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന മാനുക്കാക്കാന്റെയും കാഞ്ചനക്കുട്ടിയുടെയും അനശ്വര […]

മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല ലോഹം: മോഹന്‍ലാല്‍

മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല ലോഹം: മോഹന്‍ലാല്‍

താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുമുണ്ട്. പക്ഷേ, ലോഹം മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല– മോഹൻലാൽ ലോഹത്തെക്കുറിച്ചു പറഞ്ഞു. ‘കേരളത്തിൽ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്നൊരു മോശമായ കാര്യത്തെക്കുറിച്ചാണീ സിനിമ. സിനിമയുടെ കൗതുകമെന്നതുതന്നെ അതിനെതിരെ എന്തു ചെയ്യുന്നു എന്നതാണ്. ഇതു പുതിയ കാര്യമല്ല, പക്ഷേ, അസാധാരണമായൊരു കഥയും സിനിമയുമാണ്. ‘സ്പിരിറ്റ് എന്ന സിനിമ മദ്യത്തിന്റെ വിപത്തിനെക്കുറിച്ചു പറയുന്നതായിരുന്നു. അതിനർഥം അതു തുടക്കം മുതലെ മദ്യത്തിനെതിരെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരുന്നു എന്നല്ല. അതിൽ മദ്യ വിരുദ്ധ പ്രസംഗങ്ങൾ ഇല്ല. മദ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് […]

നയൻതാരയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

നയൻതാരയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

എ.കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നു. കറകളഞ്ഞ കമ്മ്യൂണിസ്റ്റ്കാരനായ ലൂയിസ് പോത്തൻ എന്ന അഡ്വക്കേറ്റായി മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഭാര്യ വാസുകിയുടെ റോളിൽ നയൻതാരയും വേഷമിടുന്നു. തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമാണു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ.  ഭാസ്കർ ദ് റാസ്കൽ, തസ്കരവീരൻ, രാപകൽ തുടങ്ങിയവയാണ് മമ്മൂട്ടിയും നയൻതാരയും നായികാ നായകന്മാരായി വേഷമിട്ട്  പ്രദർശനവിജയം നേടിയ മറ്റു ചില ചിത്രങ്ങൾ.

പ്രേമം സിനിമ ചോർത്തിയ എഡിറ്ററെ തിരിച്ചറിഞ്ഞു : ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുത്തു

പ്രേമം   സിനിമ ചോർത്തിയ എഡിറ്ററെ തിരിച്ചറിഞ്ഞു  : ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുത്തു

പ്രേമം സിനിമ ചോർന്നത് അണിയറ പ്രവർത്തകരുടെ  കൈയിലെ ഹാർഡ് ഡിസ്കിൽ നിന്നാണെന്ന്  ആന്റി പൈറസ്സി സെൽ കണ്ടെത്തി . ഹാർ‍ഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തു. സെൻസർ കോപ്പിയുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത എഡിറ്ററെയും  തിരിച്ചറിഞ്ഞിട്ടുണ്ട്. സെൻസർ ബോർഡിനായി തയാറാക്കിയ രണ്ടു ഡിവിഡികളിൽ ഒരെണ്ണം നശിപ്പിച്ചെന്നാണ് സൂചന. പ്രേമം ചോർന്ന വഴി കൃത്യമായി കണ്ടെത്തിയെന്ന്    ആന്റി പൈറസി സെൽ വ്യക്തമാക്കി. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.    ഇവർക്കെതിരെയുള്ള കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തേ […]

സംഗീത കുലപതി എം എസ് വിശ്വനാഥൻ വിട വാങ്ങി

സംഗീത കുലപതി എം എസ് വിശ്വനാഥൻ വിട വാങ്ങി

പ്രശസ്ത സംഗീതജ്ഞൻ എം എസ് വിശ്വനാഥൻ അന്തരിച്ചു.  വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ   ചികിത്സയിലായിരുന്നു അദ്ദേഹം. 1948 ൽ ജൂപിടർ പിക്ച്ചേഴിന്റെ അഭിമന്യു എന്ന ചിത്രത്തിലെ പുതു വസന്തമേ എന്ന ഗാനത്തിനു ഈണമിട്ടു കൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം.  പിന്നീട്  1953 ൽ ദേവദാസ് എന്ന സിനിമക്കു വേണ്ടി എം എസ് ഈണമിട്ട് ഘട്നശാല പാടിയ ഉലകെ മായം എന്ന ഗാനം  വൻ ഹിറ്റായി.  ടി കെ രാമമൂർത്തി  എന്ന വയലിൻ […]

ചുംബിക്കാന്‍ കൂടിയാണ്‌ ദൈവം ചുണ്ടുകള്‍ തന്നത്‌ – ബിന്ദുമാധവി.

ചുംബിക്കാന്‍ കൂടിയാണ്‌ ദൈവം ചുണ്ടുകള്‍ തന്നത്‌ – ബിന്ദുമാധവി.

സില്‍ക്ക്‌സ്മിതയുടെ ഏതാണ്ടൊരു ഛായ. ആകര്‍ഷണീയമായ കണ്ണുകള്‍. ‘ജൂനിയര്‍ സില്‍ക്ക്‌’ എന്ന്‌ സിനിമാരംഗത്ത്‌ അറിയപ്പെടുന്നു. അതാണ്‌ ബിന്ദു മാധവി. ഇങ്ങനെയൊക്കെയാണെങ്കിലും മാധവി വീട്ടില്‍ കുത്തിയിരുപ്പല്ല. ഇപ്പോള്‍ നാലു പടങ്ങളാണ്‌ കൈവശമുള്ളത്‌. ‘കലക്ക്‌റ മാപ്പളേ’, ‘തമിഴ്‌ക്ക് എണ്‍ ഒന്റയേ അഴ്‌ത്തവും’, ‘സവാലേ സമാളി’ കൂടാതെ പാണ്ഡ്യരാജിന്റെ പേരിടാത്ത പടവും. ? കോമഡി പടങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുകാണുന്നല്ലോ. ഠ കേഡി ബില്ല കില്ലാഡി രാജ, ദേശിങ്ക്‌ രാജ, ഇപ്പോള്‍ അഭിനയിക്കുന്നത്‌ കലക്ക്‌റ മാപ്പളേ, സവാല സമാളി. ഇതെല്ലാം കോമഡി പടങ്ങളാണ്‌. എങ്കിലും […]

നരേന്ദ്രമോഡിയെ പരാജയപ്പെടുത്തിയ സണ്ണിലിയോണ്‍!

നരേന്ദ്രമോഡിയെ പരാജയപ്പെടുത്തിയ സണ്ണിലിയോണ്‍!

കഴിഞ്ഞവര്‍ഷം ഗൂഗിള്‍ അന്വേഷകരുടെ പട്ടികയില്‍ നരേന്ദ്രമോഡിയേക്കാള്‍ മുന്നിട്ട്‌ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കിയത്‌ നീലപ്പട നായികയായ സണ്ണി ലിയോണായിരുന്നു. ജനം അത്രയ്‌ക്കും അവരെ ഇഷ്‌ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ ഉദാഹരണംകൂടിയാണിത്‌. ? സണ്ണി ലിയോണ്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്‌… ഠ എന്റെ കുടുംബാംഗങ്ങള്‍ക്ക്‌ ആര്‍ക്കെങ്കിലും മാരകമായ രോഗം ബാധിക്കുമോ എന്ന ഭയം. ? ഇന്ത്യയില്‍ നിങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ട നടന്മാര്‍… ഠ മൂന്ന്‌ ഖാന്മാരെയും ഇഷ്‌ടമാണ്‌. രണ്‍വീര്‍ സിംഗിനെയും ഇഷ്‌ടമാണ്‌. ? നിങ്ങളുടെ ഭര്‍ത്താവായ ഡാനിയലിനെക്കുറിച്ചുള്ള അഭിപ്രായം.. ഠ എന്റെ ദേവനാണ്‌ എന്റെ ഭര്‍ത്താവ്‌. […]

വീടിനു മുന്നില്‍ കുരുക്കിയിട്ട നായയ്‌ക്ക് മമ്മൂട്ടി രക്ഷകനായി.

വീടിനു മുന്നില്‍ കുരുക്കിയിട്ട നായയ്‌ക്ക് മമ്മൂട്ടി രക്ഷകനായി.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ തന്റെ വീടിനു മുന്നില്‍ കണ്ട നായയെ നടന്‍ മമ്മൂട്ടി രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെയാണ്‌ അല്‍സേഷന്‍- പോമറേനിയന്‍ ക്രോസ്‌ ഇനത്തില്‍പ്പെട്ട രണ്ടു വയസു തോന്നിക്കുന്ന നായയെ പനമ്പിള്ളി നഗറില്‍ മമ്മൂട്ടിയുടെ വീടിനു സമീപം കുരുക്കിയിട്ട നിലയില്‍ കണ്ടെത്തിയത്‌. ടെലിഫോണ്‍ പോസ്‌റ്റില്‍ തൂങ്ങികിടന്ന കേബിളില്‍ നായയെ കെട്ടിയിട്ടിരിക്കുകയായിരുന്നു. രാവിലെ കടവന്ത്രയിലെ ജിമ്മിലേക്കുള്ള യാത്രയ്‌ക്കിടെ നായയുടെ ദുരവസ്‌ഥ കണ്ട മമ്മൂട്ടി ആപത്തില്‍പ്പെടുന്ന നായകള്‍ക്കു രക്ഷകനാകാറുള്ള എറണാകുളം വെണ്ണല സ്വദേശി ബോണി ചെറിയാനെ വിവരമറിയിയിച്ചു. തുടര്‍ന്ന്‌ തന്റെ ഡ്രൈവറായ ഉണ്ണിയോടു […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top