Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘Film News’

ശ്രേയ ഘോഷാല്‍ വിവാഹിതയായി

ശ്രേയ ഘോഷാല്‍ വിവാഹിതയായി

ന്യൂഡല്‍ഹി: പ്രമുഖ പിന്നണി ഗായിക ശ്രേയ ഘോഷാല്‍ വിവാഹിതയായി. പ്രണയവിവാഹമായിരുന്നു. ശൈലാദിത്യ മുകോപാധ്യായയാണു വരന്‍. വ്യാഴാഴ്‌ച നടന്ന വിവാഹത്തെപ്പറ്റി ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയും പരസ്യപ്പെടുത്തിയ ശ്രേയ വിവാഹശേഷമുള്ള ഫോട്ടോയും പോസ്‌റ്റു ചെയ്‌തു. പരമ്പരാഗത ബംഗാളി ശൈലിയിലായിരുന്നു വിവാഹ ചടങ്ങെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിനു സാക്ഷികളായെന്നും ശ്രേയ പറഞ്ഞു. ബിസിനസ്‌ സംരഭകനാണു ശൈലാദിത്യ. റിസിലാന്റ്‌ ടെക്‌നോളജീസിന്റെയും ഹിപ്‌കാസ്‌ക്‌ ഡോട്ട്‌ കോമിന്റെയും സ്‌ഥാപകനാണ്‌.

മേജര്‍ക്ക് സല്യൂട്ട്‌

മേജര്‍ക്ക് സല്യൂട്ട്‌

ഒരു സംവിധായകനെന്ന നിലയില്‍ മേജര്‍ രവിയുടെ പുരോഗതി വ്യക്തമാക്കുന്ന സിനിമയാണ് പിക്കറ്റ് 43. അതിഭാവുകത്വമില്ലാതെ അവതരിപ്പിക്കപ്പെട്ട പട്ടാള സിനിമയാണിത്. മേജര്‍ രവിയുടെ മുന്‍ സിനിമകളെ അപേക്ഷിച്ച് സൈനികന്റെ യഥാര്‍ത്ഥ ജീവിതം വരച്ചുകാട്ടുന്നതില്‍ പിക്കറ്റ് 43 വിജയം വരിച്ചിരിക്കുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഹവില്‍ദാര്‍ ഹരീന്ദ്രന്‍ നായര്‍ക്ക് ജീവന്‍ നല്‍കിയ പൃഥിരാജിന്റെ പ്രകടനം അഭിനന്ദനീയമാണ്. പൃഥിരാജിന്റെ ശരീര ഘടനയും മാനറിസവും സൈനികന് യോജിച്ചതു തന്നെ. അതിര്‍ത്തി കാക്കുന്ന ഇന്ത്യന്‍ സൈനികനും പാക് ജവാനും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന […]

ജോയ് മാത്യു എത്തി, ഗുരുനാഥനെ കണ്ടു .

ജോയ് മാത്യു എത്തി, ഗുരുനാഥനെ കണ്ടു .

ചേര്‍ത്തല: ഷര്‍ട്ടിന്റെ കൈമടക്കില്‍നിന്ന് ദാമോദരന്‍മാഷ് എടുത്തു നല്കിയ ഇരുപതുരൂപ നോട്ട് മാറ്റിമറിച്ചത് ഒരു കൊച്ചുകലാകാരന്റെ ജീവിതം. നടനാകാനുള്ള മോഹത്തിനു കരുത്തുകിട്ടിയതും ആ ഇരുപതു രൂപയില്‍നിന്നു തന്നെ. സ്‌കൂളിന്റെ പടിയും, കടന്പകളും കടന്ന് മലയാളത്തിലെ അറിയപ്പെടുന്ന സംവിധായകനും ഒടുവില്‍ എണ്ണംപറഞ്ഞ നടനുമായി മാറുമ്പോഴും ആ ഇരുപതുരൂപയുടെ വില ജോയ് മാത്യു മറന്നില്ല. ദാമോദരന്‍മാഷിനെ തേടിയുള്ള വര്‍ഷങ്ങളായുള്ള അന്വേഷണമാണ് തുറവൂര്‍ അമ്പാട്ടുവീട്ടിലെത്തിനിന്നത്. നാലുപതിറ്റാണ്ടിന്റെ ഇടവേളകള്‍താണ്ടി മാഷിന്റെ മുന്നിലേക്കെത്തുമ്പോള്‍ ജോയ് മാത്യു ആ പഴയ പതിമൂന്നുകാരനായി. എണ്‍പതിന്റെ അവശതകള്‍ക്കിടയിലും പഴയ ശിഷ്യനെ […]

ബഡായികള്‍ പറഞ്ഞ്‌ സിനിമയിലേക്ക്‌

ബഡായികള്‍ പറഞ്ഞ്‌ സിനിമയിലേക്ക്‌

ഇരുപത്തഞ്ചുവര്‍ഷത്തെ മിമിക്രി ജീവിതത്തിനിടയില്‍ ‘മൈ ഗോഡ്‌’ എന്ന സുരേഷ്‌ഗോപി സിനിമയില്‍ ‘മുഖംകാണിച്ചതി’ന്റെ സന്തോഷത്തിലാണ്‌ മനോജ്‌ ഗിന്നസ്‌. ‘ബഡായി ബംഗ്ലാവി’ലൂടെ ശ്രദ്ധനേടിയ മനോജിന്റെ വിശേഷങ്ങള്‍. സ്‌കൂള്‍ വിട്ടുവന്നാല്‍ മനോജ്‌ കരിമുകള്‍ കവലയിലേക്ക്‌ ഒറ്റയോട്ടമാണ്‌. അവിടുത്തെ കാസെറ്റ്‌കടയ്‌ക്കരികില്‍ ചുറ്റിപ്പറ്റി കുറച്ചുനേരം നില്‍ക്കും. കൃത്യം അഞ്ചുമണിക്കാണ്‌ കടക്കാരന്‍ കൊച്ചിന്‍ കലാഭവന്റെ ‘മിമിക്‌സ്പരേഡ്‌’ കാസെറ്റിടുക. അല്ലെങ്കില്‍ വി.ഡി.രാജപ്പന്റെ ഹാസ്യകഥാപ്രസംഗം. പത്തുമിനുട്ടു നേരം ശ്രദ്ധയോടെ കേട്ടിരിക്കും. ക്ലൈമാക്‌സിലെത്തുമ്പോഴേക്കും കടക്കാരന്‍ കസെറ്റ്‌ ഓഫ്‌ചെയ്യും. അതോടെ തിരിച്ചു വീട്ടിലേക്ക്‌. ക്ലൈമാക്‌സ് കേള്‍ക്കാന്‍ വേണ്ടി എല്ലാ ദിവസവും പോകുമെങ്കിലും […]

‘ദാദാസാഹിബ്‌ നായിക’യുടെ ഇന്നത്തെ ജീവിതം

‘ദാദാസാഹിബ്‌ നായിക’യുടെ ഇന്നത്തെ ജീവിതം

പത്തുവര്‍ഷം മുമ്പ്‌ സിനിമ ഉപേക്ഷിച്ച ‘ദാദാസാഹിബി’ലെ നായിക ആതിരയിപ്പോള്‍ രമ്യാ അന്തര്‍ജനമാണ്‌. കാറ്ററിംഗ്‌ ബിസിനസുമായി രമ്യയിപ്പോള്‍ എറണാകുളം കാഞ്ഞിരമറ്റത്തെ ഏറ്റിക്കട ഇല്ലത്തുണ്ട്‌. മൂന്നുവര്‍ഷം കൊണ്ട്‌ ആറു സിനിമകളില്‍ അഭിനയിച്ച ആതിര സിനിമ ഉപേക്ഷിച്ചത്‌ എന്തിന്‌? പതിനാലുവര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ രാമമംഗലം ഇളമണ്ണ്‌ മനയിലെ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ രമ്യ സിനിമയിലെത്തിയത്‌. ‘ദാദാസാഹിബി’ല്‍ മമ്മൂട്ടിയുടെ നായികയായപ്പോള്‍ സംവിധായകന്‍ വിനയന്‍ അവര്‍ക്ക്‌ കഥാപാത്രത്തിന്റെ പേരുനല്‍കി. രമ്യ അന്നു മുതല്‍ ആതിരയായി. പിന്നീടവര്‍ നിരവധി സിനിമകളില്‍ നായികയായി. ‘ഗ്രാന്‍ഡ്‌മദര്‍’ എന്ന സിനിമയില്‍ ജഗദീഷിന്റെ […]

ഐയില്‍ വില്ലനാകാന്‍ സുരേഷ്‌ഗോപി മമ്മൂട്ടിയുടെ ഉപദേശം സ്വീകരിച്ചു

ഐയില്‍ വില്ലനാകാന്‍ സുരേഷ്‌ഗോപി മമ്മൂട്ടിയുടെ ഉപദേശം സ്വീകരിച്ചു

മറ്റ്‌ സിനിമാവേദികളില്‍ നിന്നും വ്യത്യസ്‌തമായി സുപ്പര്‍താരങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ വസിക്കുന്ന മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കും സുരേഷ്‌ഗോപിയ്‌ക്കും ഇടയില്‍ അദൃശ്യമായി എന്തോ നില്‍ക്കുന്നു എന്ന തോന്നല്‍ ആരാധകര്‍ക്ക്‌ ഉണ്ടായിട്ട്‌ ദീര്‍ഘകാലമായി. ഇരുവരേയും ഒരുമിച്ച്‌ കാണാത്തതും പരസ്‌പരം തൊട്ടും തൊടാതെയുമുള്ള വിമര്‍ശനങ്ങളും കൂടിയതോടെ അക്കാര്യം നാട്ടുകാര്‍ അങ്ങ്‌ ഉറപ്പാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ അടുത്തകാലത്തായി ഇവര്‍ക്കിടയിലെ മഞ്ഞുരുക്കവും തുടങ്ങിയതായിട്ടാണ്‌ ഊഹാപോഹങ്ങള്‍. ഏറ്റവും പുതിയതായി പുറത്തുവന്ന ശങ്കറിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘ഐ’ യുമായി ബന്ധപ്പെടുത്തി അടുത്തകാലത്ത്‌ സുരേഷ്‌ഗോപി നടത്തിയിട്ടുള്ള ചില വെളിപ്പെടുത്തല്‍ ഈ […]

പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; അദ്വാനിക്കും അമിതാബ്‌ ബച്ചനും പത്മവിഭൂഷന്‍

പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; അദ്വാനിക്കും അമിതാബ്‌ ബച്ചനും പത്മവിഭൂഷന്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ എല്‍.കെ അദ്വാനി, ബോളിവുഡ്‌ താരം അമിതാബ്‌ ബച്ചന്‍, ദിലീപ്‌ കുമാര്‍, മലയാളിയായ കെ.കെ വേണുഗോപാല്‍. പ്രകാശ്‌ എം ബാദല്‍ എന്നിവര്‍ക്ക്‌ പത്മവിഭൂഷന്‍ ലഭിച്ചു. ഡോ. വീരേന്ദ്ര ഹെഗാഡെ, ജഗദ്‌ഗുരു രാമാനനന്ദാചാര്യ സ്വാമി, പ്ര?ഫ. മാലൂര്‍ രാമസ്വാമി ശ്രീനിവാസന്‍, കരിം അല്‍ ഹുസൈനി അഗ ഖാന്‍ എന്നിവര്‍ക്കും പത്മവിഭൂഷന്‍ ലഭിച്ചു. കെ.പി ഹരിദാസ്‌, നാരായണ പുരുഷോത്തമ മല്യ, ബാഡ്‌മിന്റണ്‍ താരം പി.വി സിന്ധു എന്നിവര്‍ക്ക്‌ പത്മശ്രീ […]

‘അപ്പവും വീഞ്ഞു’മായി രമ്യാകൃഷ്‌ണന്‍ തിരിച്ചുവരുന്നു!

‘അപ്പവും വീഞ്ഞു’മായി രമ്യാകൃഷ്‌ണന്‍ തിരിച്ചുവരുന്നു!

പ്രശസ്‌ത ദക്ഷിണേന്ത്യന്‍ താരം രമ്യാകൃഷ്‌ണന്‍ മലയാളത്തിലേക്ക്‌ തിരിച്ചുവരുന്നു. ‘അപ്പവും വീഞ്ഞും’ എന്ന ചിത്രത്തിലൂടെയാവും രമ്യയുടെ രണ്ടാം വരവ്‌. സണ്ണി വെയ്‌ന്‍, പ്രതാപ്‌ പോത്തന്‍ എന്നിവരോടൊപ്പം ശക്‌തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരിക്കും രമ്യയുടെ മടക്കം. വിശ്വനാഥനാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. ശ്യാമപ്രസാദിന്റെ ‘ഒരേ കടല്‍’ എന്ന ചിത്രത്തിലാണ്‌ രമ്യ മലയാളത്തില്‍ അവസാനം അഭിനയിച്ചത്‌. ഇതിലെ അഭിനയത്തിന്‌ പ്രേക്ഷകരുടെയും നിരൂപകരുടേയും പ്രശംസ സ്വന്തമാക്കാന്‍ താരത്തിനു കഴിഞ്ഞു. തുടര്‍ന്ന്‌ മലയാളത്തില്‍ നിന്ന്‌ ഒരു പിടി അവസരങ്ങള്‍ തേടിയെത്തിയെങ്കിലും മറ്റു ഭാഷകളിലെ തിരക്കുമൂലം […]

റിമ്മി ഇനി കോമഡി കൂടെ ചെയ്തേക്കും

റിമ്മി ഇനി കോമഡി കൂടെ ചെയ്തേക്കും

റിമ്മി ഇനി കോമഡി കൂടെ ചെയ്തേക്കും. റിമ്മി മാത്രം അല്ല , ശ്വേതക്കും ഇതൊക്കെ വഴങ്ങും പാടി നടന്നു നടന്നു ഇപ്പോ കോമഡി ഷോ വരെ എത്തി.

പൊന്നമ്മ അമ്മയായി…..

പൊന്നമ്മ അമ്മയായി…..

  ആയിരത്തിലധികം സിനിമകള്‍, അര നൂറ്റാണ്ടിലേറെയായി നീളുന്ന അഭിനയ സപര്യ, 2015 ജനുവരി നാലിന്‌ സപ്‌തതി പിന്നിടുമ്പോള്‍ ഈ പ്രായത്തിലും അഭിനയത്തെ കൈവിടാന്‍ കവിയൂര്‍ പൊന്നമ്മ ഒരുക്കമല്ല. അഞ്ചാം വയസ്സില്‍ സംഗീത പഠനത്തോടെ തുടങ്ങിയ കലാജീവിതമാണ്‌ കവിയൂര്‍ പൊന്നമ്മയുടേത്‌, പിതിനാലാം വയസ്സില്‍ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക്‌, 19 ാം വയസ്സില്‍ സിനിമയില്‍ അരങ്ങേറ്റം, കല്യാണം കഴിക്കാത്ത പ്രായത്തില്‍ പോലും, മുതിര്‍ നടന്മാരുടെ അമ്മയായി വേഷമിട്ടു, ആ അമ്മയുടെ സിനിമയും ജീവിതവും.    സിനിമയില്‍ സ്‌ത്രീകളധികമില്ലാതിരുന്ന കാലത്ത്‌ എങ്ങനെയാണ്‌ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top