Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘ശാസ്ത്ര ലോകം’

ഇലക്ട്രോണിക്‌സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ‘വെയ്ല്‍ ഫെര്‍മിയോണ്‍’

ഇലക്ട്രോണിക്‌സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ‘വെയ്ല്‍ ഫെര്‍മിയോണ്‍’

1929 മുതലക്കുള്ള ശാസ്ത്രലോകത്തിന്റെ  തിരച്ചിലിന് വിരാമമിട്ടു കൊണ്ട് ‘വെയ്ല്‍ ഫെര്‍മിയോണ്‍’ ( Weyl fermion ) എന്ന ദ്രവ്യമാനമില്ലാത്ത (പിണ്ഡമില്ലാത്ത) കണം ഗവേഷകര്‍ കണ്ടെത്തി. ശാസ്ത്രലോകം നീണ്ട 85 വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് ‘വെയ്ല്‍ ഫെര്‍മിയോണ്‍’ എന്ന വിചിത്രകണം കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഇലക്ട്രോണുകളക്കാള്‍ ആയിരം മടങ്ങ് വേഗത്തില്‍ ചാര്‍ജ് വഹിക്കാന്‍ കഴിവുള്ള ഈ കണം ഇലക്ട്രോണിക് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചേക്കും.  ഒരു ക്രിസ്റ്റലിനുള്ളില്‍ ദ്രവ്യവും പ്രതിദ്രവ്യവുമായി ( matter and anti-matter ) പെരുമാറാന്‍ കഴിയുന്ന ഈ […]

മനുഷ്യന്‍ ചന്ദ്രനിലെത്തിയതിന്റെ നാല്പത്തിയാറാം വാര്‍ഷികം ഇന്ന്

മനുഷ്യന്‍ ചന്ദ്രനിലെത്തിയതിന്റെ നാല്പത്തിയാറാം വാര്‍ഷികം ഇന്ന്

1969 ജൂലായ് 20 ൻ അപ്പോളോ 11 ലെ യാത്രികരായ നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവർ ചാന്ദ്രപ്രതലത്തിലിറങ്ങിയതിന്റെ നാല്പത്തിയാറാം വാർഷികമാണിന്ന്.  ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാനും, ചൊവ്വയിലും മനുഷ്യന്റെ സന്നിധ്യമുറപ്പിക്കാനും ശ്രമങ്ങൾ തുടങ്ങിയിരിക്കുന്ന വേളയിലാണ്, ചന്ദ്രനെ കീഴടക്കിയതിന്റെ ഓർമദിനം എത്തുന്നത്. ഫ് ളോറിഡയില്‍ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് 1969 ജൂലായ് 16 ന് പ്രാദേശിക സമയം രാവിലെ 9.32 നാണ് അപ്പോളോ-11 പേടകം വിക്ഷേപിക്കപ്പെട്ടത്.  വിക്ഷേപണം നടന്ന് 11 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആദ്യ ഭൗമഭ്രമണപഥത്തില്‍ അപ്പോളോയെത്തി. ഒന്നര […]

നക്ഷത്രപ്പിറവി ശാസ്‌ത്രത്തിന്റെ കണ്ണില്‍ പതിഞ്ഞു: ദൈവത്തിന്റെ കൈയും “പ്രത്യക്ഷമായി”

നക്ഷത്രപ്പിറവി ശാസ്‌ത്രത്തിന്റെ കണ്ണില്‍ പതിഞ്ഞു: ദൈവത്തിന്റെ കൈയും “പ്രത്യക്ഷമായി”

ലണ്ടന്‍: നക്ഷത്രപ്പിറവി ശാസ്‌ത്രലോകത്തിനു മുന്നില്‍. 800 പ്രകാശ വര്‍ഷം(ഒരു പ്രകാശ വര്‍ഷം = 9.4605284 10 12 കിലോമീറ്റര്‍) മുമ്പ്‌ നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണു മാഞ്ചസ്‌റ്റര്‍ , ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ്‌ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞര്‍ക്കു മുന്നിലെത്തിയത്‌. ബഹിരാകാശത്തെ ഒരു വാതകകേന്ദ്രത്തെക്കുറിച്ചു നിരീക്ഷണമാണു നക്ഷത്ര രൂപീകരണ ചിത്രം ലഭിക്കാന്‍ കാരണം. നാലു നക്ഷത്രങ്ങളുടെ ജനനം ദൂരദര്‍ശനികളില്‍ പതിഞ്ഞ ചിത്രത്തിലുണ്ടെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. ഇവയില്‍ മൂന്നെണ്ണമെങ്കിലും ഇപ്പോള്‍ നക്ഷത്രമായി മാറിയിട്ടുണ്ടാകും. ജയിംസ്‌ ക്ലാര്‍ക്‌ മാക്‌സ്‌വെല്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെയായിരുന്നു ഗവേഷണം. ഒന്നിലേറെ […]

മൊബൈല്‍ ഫോണ്‍ ബാറ്ററിയെക്കുറിച്ചുള്ള 7 മിഥ്യാ ധാരണകള്‍

മൊബൈല്‍ ഫോണ്‍ ബാറ്ററിയെക്കുറിച്ചുള്ള 7 മിഥ്യാ ധാരണകള്‍

മൊബൈല്‍ ഫോണ്‍ ബാറ്ററികളെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നതെല്ലാം ശരിയല്ല. വളരെയധികം ആളുകള്‍ ധരിച്ചു വച്ചിരിക്കുന്ന ചില കാര്യങ്ങള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാക്കാവുന്നതേയുളളു മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ആദ്യ ദിവസം മുഴുവനായി ചാര്‍ജ് ചെയ്യണം ആദ്യ ദിവസം ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യണമെന്നുള്ളത് തികച്ചും മിഥ്യാ ധാരണയാണ്, കാരണം എല്ലാ ഫോണുകളും ഫാക്ടറിയില്‍ നിന്ന് വരുന്നത് തന്നെ ഏതാണ്ട് പകുതി ചാര്‍ജോട് കൂടിയാണ്. മാത്രമല്ല 40 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജില്‍ പ്രവര്‍ത്തിക്കുന്നതാണ് ബാറ്ററിയുടെ ദീര്‍ഘായുസിനും നല്ലത്. […]

ശാസ്ത്രം പുരോഗമിച്ച്‌ പറക്കുന്ന പക്ഷികളിൽ വരെ

ശാസ്ത്രം പുരോഗമിച്ച്‌  പറക്കുന്ന പക്ഷികളിൽ വരെ

  ശാസ്ത്രം പുരോഗമിച്ച്‌  പറക്കുന്ന പക്ഷികളിൽ വരെ എത്തി നില്ക്കുന്നു , സാധാരണക്കാരൻ പക്ഷിയെന്നു കരുതി നോക്കുന്നവയെല്ലാം ഇനി അങ്ങനെ ആകണം എന്നില്ല .    

സിനിമ കാണുമ്പോള്‍ തീയറ്ററിനുള്ളില്‍ മഴ പെയ്താലോ? നനഞ്ഞേ മതിയാകൂ. കാറ്റ്, മഞ്ഞ്, പുക, മണം ബബിള്‍സ് എന്നിവ കൂടി ആയാലോ? അതൊരു വ്യത്യസ്ത അനുഭൂതി തന്നെ. സിനിമ തുടങ്ങുമ്പോള്‍ത്തന്നെ പ്രേക്ഷകരും കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും സിനിമയുടെ ഉള്ളറകളിലൂടെ സിനിമയെ ദര്‍ശിക്കാന്‍ കഴിയുന്ന പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഇരിപ്പിടങ്ങള്‍ക്കൊപ്പം സ്‌ക്രീനില്‍ തെളിയുന്ന ചിത്രങ്ങളുടെ ഒറിജിനല്‍ ഫീലിംഗ് പ്രേക്ഷകര്‍ക്ക് നേരിട്ട് അനുഭവവേദ്യമാക്കുന്ന തീയറ്റര്‍ ഘടന. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദനശേഷി ഉളവാക്കുന്ന പുതിയതരം ടെക്‌നോളജിയാണ് 9D സിനിമാ പ്രദര്‍ശനം. ത്രിമാന ദൃശ്യങ്ങള്‍ക്കൊപ്പം പഞ്ചേന്ദ്രിയാനുഭൂതികളേയും […]

ഫേസ്ബുക്കിൽ വാർത്തകൾ ഷെയർ ചെയ്യുന്നവർ കൂടുതൽ ‘സ്മാർട്ട്’ ആവുമെന്ന് പഠനം

ഫേസ്ബുക്കിൽ വാർത്തകൾ ഷെയർ ചെയ്യുന്നവർ കൂടുതൽ ‘സ്മാർട്ട്’ ആവുമെന്ന് പഠനം

   ഫേസ്ബുക്കിൽ വാർത്തകൾ ഷെയർ ചെയ്യുന്നവർ കൂടുതൽ ‘സ്മാർട്ട്’ ആവുമെന്ന് പഠനം. ഫേസ്ബുക്ക് പേജിൽ അലസമായി സ്ക്രോൾഡൗൺ ചെയ്ത് വാർത്തകൾ ലൈക്ക് ചെയ്ത് പോകുന്നവരെക്കാൾ വാർത്തകൾ ഷെയർ ചെയ്യുകയും അതേക്കുറിച്ച് ആരോഗ്യകരമായ ചർച്ചകൾ നടത്തുകയും ചെയ്യുന്നവർ ഫേസ്ബുക്ക് കൂട്ടായ്മകളിൽ അഭിപ്രായ രൂപീകരണത്തിന് ഏറെ പങ്കുവഹിക്കുന്നുവെന്നും ഇവരെ കൂട്ടുകാർ കൂടുതൽ സ്മാർട്ടായി കാണുന്നുവെന്നും അമേരിക്കയിലെ പെനിസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. വാർത്തകളിൽനിന്നും യുവതലമുറ അകന്നുപോകുന്നുവോയെന്നറിയാൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 400 ഫ്രണ്ട്സുള്ള 265 പേരാണ് […]

അജ്‌ഞാത ഗ്രഹത്തില്‍നിന്നു റേഡിയോ തരംഗം: ആകാംക്ഷയോടെ ശാസ്‌ത്രലോകം

അജ്‌ഞാത ഗ്രഹത്തില്‍നിന്നു റേഡിയോ തരംഗം: ആകാംക്ഷയോടെ ശാസ്‌ത്രലോകം

വാഷിങ്‌ടണ്‍: ക്ഷീരപഥത്തിനു പുറത്തുനിന്നു ലഭിച്ച റേഡിയോ തരംഗത്തിന്റെ പേരില്‍ ശാസ്‌ത്രലോകത്തിന്‌ ആകാംക്ഷ. 550 കോടി പ്രകാശ വര്‍ഷം(ഒരു പ്രകാശ വര്‍ഷം= 9.4605284 1012 കിലോമീറ്റര്‍) അകലെനിന്നെത്തിയ തരംഗം അന്യഗ്രഹജീവികളുടേതാണെന്നു വാദിച്ച്‌ ഒരു വിഭാഗം രംഗത്തുണ്ട്‌. എന്നാല്‍ തരംഗം കൂറ്റന്‍ നക്ഷത്രത്തിനുള്ളിലെ സ്‌ഫോടനത്തെ തുടര്‍ന്നാണ്‌ ഉണ്ടായതെന്നാണു ശാസ്‌ത്രജ്‌ഞരുടെ നിലപാട്‌. ന്യൂ സൗത്ത്‌ വെയില്‍സിലെ കൂറ്റന്‍ റേഡിയോ ടെലസ്‌കോപ്പാണു റേഡിയോ തരംഗം പിടിച്ചെടുത്തതെന്നു “ന്യൂ സയന്റിസ്‌റ്റ്‌” റിപ്പോര്‍ട്ട്‌ ചെയ്‌തു. സെക്കന്‍ഡില്‍ നേരിയ അംശം മാത്രമാണു തരംഗം നീണ്ടത്‌.   റേഡിയോ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top