Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘ആരോഗ്യം’

എന്താണ് മൈൻഡ് ഡയറ്റ്

എന്താണ് മൈൻഡ് ഡയറ്റ്

ശരീരത്തിന്റെ ആരോഗ്യത്തിനും അഴകിനും വേണ്ടി ഡയറ്റിങ് ചെയ്യുന്നതു             പോലെ തലച്ചോറിനും  ഡയറ്റിങ്  വേണം എന്നാണ് ആധുനിക വൈദ്യശാസ്ത്രം അഭിപ്രായപ്പെടുന്നത്. നമ്മുടെ ബുദ്ധിക്കും ചിന്താശേഷിക്കും ചെറുപ്പം നിലനിർത്താൻ മൈൻഡ് ‍ഡയറ്റ്കൊണ്ട് സാധിക്കും.  വാർധക്യത്തിലും മൈൻഡ് ‍ഡയറ്റ് പിന്തുടർന്നവരുടെ ബുദ്ധി യുവാക്കളുടേതുപോലെ സൂക്ഷ്മവും ഏകാഗ്രവുമായി തുടരുന്നുവെന്നാണ് ചിക്കാഗോയിലെ റഷ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഗവേഷണത്തിലൂടെ തെളിയിച്ചിരിക്കുന്നത്.   എന്താണ് മൈൻഡ് ഡയറ്റ് കൊഴുപ്പേറിയ മാംസാഹാരം, വെണ്ണ, പേസ്ട്രി പോലുള്ള അതിമധുര ഭക്ഷണങ്ങൾ, അമിതമായി വറുത്തതും […]

രോഗം മാറാൻ ചില കുറുക്കു വഴികൾ

രോഗം മാറാൻ ചില കുറുക്കു വഴികൾ

പനിയോ ചുമയോ വന്ന് മാസത്തിലൊരിക്കൽ എങ്കിലും ആശുപത്രികളിൽ പോകാത്തവർ വിരളമായിരിക്കും. ജീവിതശൈലി മാറിയതോടെ രോഗങ്ങളും സ്ഥിരം സാന്നിധ്യമായിത്തുടങ്ങി. അസുഖങ്ങൾ ബാധിച്ചാലും തിരക്കുകളും മറ്റുംമൂലം ചികിത്സ ലഭ്യമാക്കാൻ പലർക്കും കഴിയാറില്ല. ഇത്തരക്കാർക്ക് വീട്ടിലിരുന്നു കൊണ്ടു തന്നെ ചികിത്സ നേടാനുള്ള വഴിയാണ് പറഞ്ഞുവരുന്നത്. ചികിത്സ പക്ഷേ മരുന്നു കൊണ്ടല്ലെന്നു മാത്രം. നിങ്ങളുടെ വിരലുകൾ കൊണ്ടു തന്നെയാണ് ചികിത്സിക്കേണ്ടത്. ജപ്പാനിലെ പരമ്പരാഗത കലയായ ജിൻ ഷിൻ സുയിലാണ് ഇൗ ചികിത്സാരീതി പ്രതിപാദിക്കുന്നത്. കൈവിരലുകളിലെ പ്രഷർ പോയിന്റുകളാണ് രോഗത്തിനെതിരെ പ്രവർത്തിക്കുന്നത്. തള്ളവിരൽ മുതൽ […]

സൌന്ദര്യവർദ്ധക വസ്തുക്കളിലെ പ്ലാസ്റ്റിക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും

സൌന്ദര്യവർദ്ധക വസ്തുക്കളിലെ പ്ലാസ്റ്റിക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും

സൌന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കാത്തവർ കുറവാണ്. എന്നാൽ ഇന്നു ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ക്രീമുകളിലും ലോഷനുകളിലും മൈക്രോബീട്സ് എന്നറിയപ്പെടുന്ന പ്ലാസ്റ്റിക ബോളുകൾ അടങ്ങിയിട്ടുണ്ട്.   ഈ പോളി എത്തിലീൻ പ്ലാസ്റ്റിക് ത്വക്കിൽ കൂടീ ശരീരത്തിൽ പ്രവേശിക്കുന്നു. ഇതു ഗുരുതരമായ കരൾ രോഗങ്ങളും ദഹനേന്ദ്രിയ പ്രശ്നങ്ങളും സൃഷ്ടിക്കുകയും ചെയ്യും. ക്രീമുകളും മറ്റും ഫലപ്രദമായി ത്വക്കിലൂടെ

ആരോഗ്യവും സൌന്ദര്യവും മുടിയും സംരക്ഷിക്കാൻ സവാള

ആരോഗ്യവും സൌന്ദര്യവും മുടിയും സംരക്ഷിക്കാൻ സവാള

ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധമെന്ന നിലയിലും ഏറെ പ്രധാന്യമുള്ളതാണ് ഉള്ളി. ജലദോഷം, ആസ്ത്മ, അണുബാധ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ചുമ, ആന്‍ജൈന തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നായും രക്തം കുടിക്കുന്ന പ്രാണികളെ തുരത്താനും ഉള്ളി ഉപയോഗിക്കാം. വിശപ്പുണ്ടാകാനും, രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന രോഗമായ ആതറോസ്ക്ലറോസിസ് എന്ന രോഗത്തിന് പ്രതിവിധിയായും ഉള്ളിയെ പരിഗണിക്കുന്നു. കടുത്ത ആസ്ത്മ, അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങള്‍ക്ക് കുറവ് ലഭിക്കാന്‍ ഉള്ളി സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദന്മാരും അഭിപ്രായപ്പെടുന്നു. സള്‍ഫറിന്‍റെയും, […]

ചർമ്മ സംരക്ഷണത്തിന് ജമന്തി ചായ

ചർമ്മ സംരക്ഷണത്തിന്  ജമന്തി ചായ

 മലയാളിയുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവ് ചായയ്ക്കുണ്ട്. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ചായയെ മുന്‍നിര്‍ത്തിയാണ്. ചായ കുടി ഒഴിവാക്കിയുള്ള യാതൊരു ഒത്തു തീര്‍പ്പിനും മലയാളിയെന്നല്ല ചായയെ സ്‌നേഹിക്കുന്ന ആരും തയ്യാറാവില്ല.  ചായ നമുക്ക് നല്‍കുന്ന ഉന്‍മേഷവും ഊര്‍ജ്ജവും മറ്റൊന്നിനും നല്‍കാനാവില്ല എന്നതാണ് ചായയെ നമുക്കിടയില്‍ പ്രിയങ്കരമാക്കിയത്. നിരവധി തരത്തിലുള്ള ചായകളുണ്ട്. എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാര്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവരായതിനാല്‍ ചായയും അല്‍പം വ്യത്യസ്തമാക്കാം.   ജമന്തിപ്പൂവിനെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ജമന്തിച്ചായ എന്നു പറയുമ്പോള്‍ പലരും നെറ്റി ചുളിക്കാം. […]

കര്‍ക്കിടകത്തിലെ ഒൗഷധ കഞ്ഞി

കര്‍ക്കിടകത്തിലെ ഒൗഷധ കഞ്ഞി

വേനല്‍കാലം, മഞ്ഞുകാലം, വര്‍ഷകാലം തുടങ്ങി ഋതുക്കള്‍ മാറുന്നത് അനുസരിച്ച് മനുഷ്യ ശരീരത്തിന് വേണ്ടത് ആയുര്‍വേദം പ്രധാനം ചെയ്യുന്നു. വേനലിലെ ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്ക് മാറുന്നതോടെ ശരീരബലം ഏറ്റവും കുറയുന്ന സമയമാണ് വര്‍ഷകാലം.  ആഹാര പദാര്‍ഥങ്ങള്‍ നിയന്ത്രിച്ച് കഴിക്കേണ്ട മാസം കൂടിയാണ് കര്‍ക്കിടകം. ഒൗഷധ കഞ്ഞി തയാറാക്കുന്ന  രീതി ഞെരിഞ്ഞില്‍ ,രാമച്ചം ,വെളുത്ത ചന്ദനം , ഓരില വേര്, മൂവില വേര്, ചെറുവഴുതിന വേര്, ചെറു തിപ്പലി, കാട്ടു തിപ്പലി വേര്, ചുക്ക് , മുത്തങ്ങ ,ഇരുവേലി, ചവര്‍ക്കാരം , ഇന്തുപ്പ്, […]

കർക്കിടകമാസാചരണം

കർക്കിടകമാസാചരണം

മാനം നിറയെ മഴക്കാറും തോരാതെ പെയ്യുന്ന മഴയുമായി കര്‍ക്കിടക മാസം വന്നെത്തുന്നു.ജ്യോതിശാസ്ത്ര പ്രകാരം സൂര്യൻ ചന്ദ്രന്റെ സ്വക്ഷേത്രമായ കർക്കടക രാശിയിൽ വരുമ്പോൾ ചന്ദ്രന്റെ ബലം കുറയും.  ജ്യോതിശാസ്ത്രപരമായി ചന്ദ്രൻ മനസ്സിന്റെ നാഥനും സൂര്യൻ ശരീരത്തിന്റെ നാഥനുമാണ്. കർക്കിടകം പിറക്കുന്നതോടെ മനസ്സിന്റെ ബലം കുറയുമെന്നാണ് സങ്കല്പം.  അപ്പോൾ വ്യക്തികളുടെ സഹിഷ്ണുത, സഹനശക്തി എന്നിവയിലും ചോർച്ച സംഭവിക്കും. അതിനാൽ  ഇനി ചികിത്സയുടേയും ആരോഗ്യസംരക്ഷണത്തിന്‍റേയും നാളുകൾ. പച്ചമരുന്നുകൂട്ടുകളും ശരിരപുഷ്ടിക്കുള്ള ആഹാരരീതികളുമായാണ് മലയാളികളുടെ കര്‍ക്കിടക മാസാചരണം. ആദ്ധ്യാത്മികമായ ആചാരാനുഷ്ഠാനങ്ങൾ ഏറെയുണ്ടെങ്കിലും ജാതിമതഭേദമെന്യേ മലയാളികളെല്ലാം […]

മാംസാഹാരം വൃക്ക രോഗികള്‍ക്ക് ദോഷകരം

മാംസാഹാരം വൃക്ക രോഗികള്‍ക്ക് ദോഷകരം

വാഷിങ്ടണ്‍ . വൃക്ക രോഗികളില്‍ മാസം അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടുതല്‍ കഴിക്കുന്നത്. വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കുന്നതിനുളള സാധ്യതകള്‍ മൂന്നിരട്ടി വര്‍ദ്ധിപ്പിക്കുമെന്ന് ഇതിനെ കുറിച്ച് നടത്തി ഗവേഷണങ്ങള്‍ തെളിയിക്കുന്നു. പഴ വര്‍ഗ്ഗങ്ങളും പച്ചക്കറിയും കഴിക്കുന്നവരില്‍ വൃക്ക രോഗം കണ്ടെത്തുന്നത് വിരളമാണെന്നും സര്‍വ്വേ പറയുന്നു. ഇന്ത്യന്‍ വംശജയും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ഗവേഷണ വിദ്യാര്‍ഥിയുമായ  തനുശ്രീ ബാനര്‍ജി ഉള്‍പ്പെടെയുളള ഗവേഷണ സംഘത്തിന്‍േറതാണ് പുതിയ കണ്ടു പിടുത്തം. നാഷണല്‍ ഹെല്‍ത്ത് ആന്റ് ന്യുട്രീഷന്‍  1486 പ്രായപൂര്‍ത്തിയായ വൃക്ക രോഗികളെയാണ് പഠന […]

സ്മാര്‍ട് സിറിഞ്ചുകള്‍ വരുന്നു; ഉപയോഗം ഒരിക്കല്‍ മാത്രം

സ്മാര്‍ട് സിറിഞ്ചുകള്‍ വരുന്നു; ഉപയോഗം ഒരിക്കല്‍ മാത്രം

ജനീവ: ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന സ്മാര്‍ട് സിറിഞ്ചുകള്‍ 2020ഓടെ പ്രാബല്യത്തില്‍ വരുമെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ). ആദ്യ ഇന്‍ജക്ഷനോടെ പൊട്ടിപ്പോകുമെന്നതാണ് ഇതിന്റെ പ്രത്യേകത. എയ്ഡ്‌സ് അടക്കം നിരവധി മാരകരോഗങ്ങളുടെ വ്യാപനത്തിന് ഉപയോഗശൂന്യമായ സിറിഞ്ചുകള്‍ കാരണമാകുന്നുണ്ട്. ഒരിക്കല്‍ ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും കുത്തിവെപ്പിന് എടുക്കുന്നതിലൂടെ ഓരോ വര്‍ഷവും 20 ലക്ഷത്തിലേറെ പേര്‍ രോഗികളാകുന്നുണ്ടെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ കണക്ക്. പുതിയ സിറിഞ്ച് ചെലവേറിയതാണ്. സാധാരണ സിറിഞ്ചുകള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കുവരുന്ന ചികിത്സാ ചെലവ് പരിഗണിക്കുമ്പോള്‍ സ്മാര്‍ട് സിറിഞ്ചുകള്‍ ലാഭകരമാണെന്ന് സംഘടന പറയുന്നു. ലോകവ്യാപകമായി ഓരോ […]

മുട്ടയും റെഡ്‌മീറ്റും കഴിക്കാം, കൊളസ്‌ട്രോള്‍ പ്രശ്‌നമല്ല!

മുട്ടയും റെഡ്‌മീറ്റും കഴിക്കാം, കൊളസ്‌ട്രോള്‍ പ്രശ്‌നമല്ല!

തീറ്റക്കൊതിയന്‍മാര്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. ഇനി കൊളസ്‌ട്രോള്‍ വരുമെന്ന്‌ കരുതി മുട്ടയും ഇറച്ചിയും കാണുമ്പോള്‍ മസിലുപിടിച്ച്‌ നില്‍ക്കേണ്ട. റെഡ്‌മീറ്റും മുട്ടയും ചീത്ത കൊളസ്‌ട്രോളിന്റെ അളവു വര്‍ദ്ധിപ്പിക്കുമെന്ന ധാരണ ഇനി വച്ചുപുലര്‍ത്തേണ്ടതില്ലെന്നാണ്‌ യുഎസിലെ ഒരു ആരോഗ്യ ഉപദേശക സമിതിയുടെ കണ്ടെത്തല്‍. ഇറച്ചിയും മുട്ടയും കഴിക്കുന്നതും രക്‌തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും തമ്മില്‍ ബന്ധമില്ല അതിനാല്‍ ഇത്തരത്തിലുളള ആഹാരസംബന്ധിയായ മുന്നറിയിപ്പ്‌ പിന്‍വലിക്കണമെന്നുമാണ്‌ ‘ദ ഡയറ്ററി ഗൈഡ്‌ലൈന്‍സ്‌’ സമിതിയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. കാലറി കൂടിയ ആഹാരം കഴിക്കുന്നതിലൂടെ രക്‌തത്തിലെ കൊളസ്‌ട്രോള്‍ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top