Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘എന്റെ സ്വന്തം കവിത’

സ്വപ്‌ന സുന്ദരി (ഒരു വലന്റയിന്‍ കവിത)

സ്വപ്‌ന സുന്ദരി (ഒരു വലന്റയിന്‍ കവിത)

വാലന്റയിന്‍ ദിനം കൊണ്ടു വരുന്നതു ഓര്‍മ്മകളൊ കുറെ നോവുകളോ നിലാവു പോലൊരു കുമാരി വന്നെന്‍ കരളില്‍ കനവുകള്‍ നെയ്യുന്നു കഴിഞ്ഞുപോയൊരു കൗമാരത്തിന്‍ സാക്ഷയൂരി പോകുന്നു തുറന്ന വാതില്‍ക്കല്‍ മിഴി നട്ടു നിന്നു – ഞാന്‍ കാണുന്നു പൊയ്‌പോയ കാല ചിത്രം പെരുവിരല്‍ കൊണ്ടൊരു പെണ്‍കുട്ടിയെഴുതിയ പ്രണയം തുളുമ്പുന്ന, പ്രേമ കാവ്യം കുറു നിര പാറുന്ന കവിളത്തനുരാഗ സ്വപ്‌നങ്ങള്‍ ചാലിച്ച വര്‍ണ്ണങ്ങള്‍ മയ്യണികണ്ണിലൊരു കള്ള നാണത്തിന്‍ മിന്നും മിന്നാമിനുങ്ങ്‌ കൂട്ടം പാവാട തുമ്പിലുരുമ്മി തരിക്കുന്ന പാദസരത്തിന്‍ കിലു കിലുക്കം […]

പാലക്കാട്…..

പാലക്കാട്…..

  പാലക്കാട് വെറും പാല..കാടല്ല…പാലക്കാട്ടുശ്ലേരിയരചൻ…പരിപാലിച്ചു വാണനാട്…ഇന്നു മന്നവനില്ലേലും… കുലനാമ പെരുമയുള്ളൊരു നാട്….കേരളകവാടമാം… വാളയാറിനപ്പുറം…അന്ത തമിഴും ഈ മലയാളവും…ചേർന്നു വഴങുമീനാട്ടിൽ…നെഞ്ചുയർത്തി നിൽക്കുന്നു…നഗര നെഞ്ചത്തു കോട്ട…പുഴകളേറെയൊഴുകുന്നുവെങ്കിലുംപുകൾകൊണ്ടവളീ നിള…പൂരങളേറെയീ നാട്ടിലുണ്ടെങ്കിലുംപേരെഴും പൂരം നെന്മാറ….മതഭേദമില്ലാതെ ചേരുന്നൊരുമ…നേരുന്നു പട്ടാമ്പിനേർച്ച…ഇടയനെ സ്തുതിച്ചിടവകപെരുന്നാളുടനീളമീ നാട്ടിൽ…അടിമുടി വനംവെട്ടിയ… അട്ടപ്പാടിയിൽ…ഇടതടവില്ലാ നിത്യഹരിത…സൈലന്റ് വാലി ….പക്കത്തൊരു കിടിലൻ.. ഊട്ടിയുണ്ടെങ്കിലും….പാവമീ..ഊട്ടി നെല്ലിയാമ്പതി…വരളുന്നകാലത്തെ…വരവേൽക്കുവാനായി… വയറുനിറച്ച ഡാമുകൾ…അതിൽ നിറവയറുന്തി മലമ്പുഴ മുന്നിലും..പുലർകാലെ ചെത്തിയൂറ്റുന്ന മധുരകള്ളിൽ….പാലക്കാടൻ പെരുമ…മലയാളനാടിനു മതിലാകും..മലയുള്ള നാട്…കുഞ്ചൻ ചിരിപ്പിച്ച നാട്…കരിമ്പനയുടെ നാട്…ഇന്നവ മഴുകൊണ്ടുകരയുന്ന നാട്..നെല്ലറ നിറയ്ക്കുവാൻ… എല്ലിൻകോലങൾ…വല്ലാതെ വിയർക്കുന്ന നാട്…കടലില്ലയെങ്കിലും…കടലോളം നന്മയുണ്ടെന്റെ..പാലക്കാടിന്…! – രാജേഷ് സംഘമിത്ര‐

നഷ്ടം..

നഷ്ടം..

        വട്ടമിട്ടു പറക്കുന്ന പൂമ്പാററക്കൂട്ടങ്ങളും, നിഷ്ക്കളങ്കമായ തേടലുകളും, വഴിയിലെവിടെയോ നഷ്ടമായിരിക്കുന്നു.. —- ആർക്കൊക്കെയോ വേണ്ടി കാലത്തിനൊപ്പം ഞാനും, ഒഴുകിനീങ്ങുകയാണ്. തലയ്ക്കുചുറ്റും മൂളുന്നത് വണ്ടുകളാണ്. ജോലിഭാരത്തിൻെറ, വീർപ്പുമുട്ടലിൻെറ, പണത്തിൻെറ, ആവശ്യങ്ങളുടെ, ബാധ്യതകളുടെ, തലപെരുക്കുന്ന മൂളലുകൾ.. —- സ്വപ്നം കാണാൻപോലും മറന്നിരിക്കുന്നു നാം .. കഷ്ടം..ആ കുട്ടിക്കാലം, നിഷ്കളങ്കം എന്തു നിറങ്ങളായിരുന്നൂ ചുറ്റും.. ചിലപ്പോഴെങ്കിലും തോന്നിപ്പോവുന്നു വലുതാവേണ്ടിയിരുന്നില്ല., ഒരിക്കലും… — -Preethi Achary.  

 Click here Poliunna Puthu Varsha Prathinjakal- Malayalam Kavitha      

ബോൺസായ്…

ബോൺസായ്…

മുളച്ചു പൊന്തിയത് വളരാൻ തന്നെയായിരുന്നു, ആകാശത്തോളം വളരാൻ, മേഘത്തുണ്ടിൽ മുത്തമിടാൻ, രാവിൽ,നിലാവൊളികളേറ്റു തിളങ്ങി, പറന്നിറങ്ങുന്ന പക്ഷികൾക്കായ് ചില്ലകൾ വിടർത്താൻ, മഴ പെയ്തൊഴിഞ്ഞ ശേഷമുള്ള കാറ്റേറ്റ് സ്വയം പെയ്യാൻ, എന്നാൽ, ഞങ്ങളുടെ സ്വപ്നങ്ങളെ നിങ്ങൾ ചെറു ചട്ടിയിലേയ്ക്ക് ഒതുക്കി, ശ്വാസം കിട്ടാതെ വീർപ്പുമുട്ടുന്നു എന്റെ വേരുകൾ, നിനക്ക് ജീവവായു ഏകാനായ് ജനിച്ചതാണ് ഞാൻ , നീ നിന്റെ കഴിവുകൾ വളർത്തിയത് ഞങ്ങളെ മുരടിപ്പിച്ചായിരുന്നു, പൊക്കിൾകൊടിയുടെ വില മനസിലാവാത്ത മനുഷ്യാ, ഒടുവിലീ ഭൂമിയിൽ നീ മാ(തമാകുന്ന കാലമരികെ …  

കണ്ണീരിലും “കല്ലുപ്പു” തേടി…-സിന്ധു നായർ

കണ്ണീരിലും  “കല്ലുപ്പു” തേടി…-സിന്ധു നായർ

കരയുന്നു കൈരളി, കനവായി മായുന്ന, നന്മയോർത്ത്. പിടയുന്നു അവൾ കരൾ, പുകയുന്ന മാലിന്യ- പുകയതേറ്റ് .. നിറയുന്നു പ്രിയമിഴി, നിറയാതെ കരയുന്ന നദിയെയോർത്ത്.. എങ്കിലുമന്ധത നടിച്ചിരിക്കുന്നു പലരുമാ, കണ്ണീരിലും “കല്ലുപ്പു” തേടി..

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top