Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for the Category ‘Around the World’

ഒരു കയ്യുള്ള കുഞ്ഞിന് കൂട്ട് മൂന്നുകാലുള്ള നായ!

ഒരു കയ്യുള്ള കുഞ്ഞിന് കൂട്ട് മൂന്നുകാലുള്ള നായ!

ആസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിലാണ് ഈ അപൂർവ സൗഹൃദം. ജന്മനാ തന്നെ ഒരു കൈ മാത്രമുള്ള ഒരു വയസ്സുകാരി എല്ലയുടേയും മൂന്നു കാൽ മാത്രമുള്ള കൂട്ടുകാരി നായയുടേയും കഥയാണിത്. ഒരു കൈ മാത്രമായി എല്ല ജനിച്ചു വീണപ്പോൾ എല്ലാവരും സങ്കടപ്പെട്ടു.  എന്നാൽ ആ സങ്കടത്തിന് അധികം ആയുസ്സില്ല എന്ന് ആ മിടുക്കി തെളിയിച്ചു.   ഒരു വയസ്സേ ആയുള്ളൂവെങ്കിലും രണ്ട് കൈ കൊണ്ട് മറ്റു കുഞ്ഞുങ്ങൾ ചെയ്യുന്നതെല്ലാം ഈ കൊച്ചു മിടുക്കി തന്റെ ഒറ്റകൈ കൊണ്ട് ചെയ്യും. ഓൺലൈനിൽ […]

ന്യൂ സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു

ന്യൂ സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു

ഇസ്ലാമിയ : രാജ്യാന്തര പിന്തുണയുടെ പതാകകൾ പാറിയ ശുഭമുഹൂർത്തത്തിൽ ന്യൂ സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 12 രാഷ്ട്ര നേതാക്കൾ പങ്കെടുത്തു.ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗാഡ്കരി ഇന്ത്യയെ പ്രതിനിധീകരിച്ചു മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ നിലവിലുള്ള സൂയസ് കനാലിന്റെ വലിപ്പവും സൗകര്യവും വർധിപ്പിക്കുന്നതാണ് പുതിയ കനാൽ. 72 കിലോമീറ്ററാണ് മൊത്തം നീളം. ഇതിൽ 35 കിലോമീറ്റർ നിലവിലുള്ള കനാലിനു സമാന്തരമായി നിർമിച്ചു. 37 കിലോമീറ്റർ നിലവിലുള്ള കനാലിന്റെ ആഴം വർധിപ്പിച്ചു. 164 കിലോമീറ്റർ ആണ് […]

ജി പി എസിനെ വെല്ലാൻ ചൈനയുടെ ബെയ്ദു

ജി പി എസിനെ വെല്ലാൻ ചൈനയുടെ ബെയ്ദു

ബെയ്ജിംഗ്  :  ആഗോള ഗതി നിർണ്ണയ സംവിധാനത്തിനായി ചൈന തദ്ദേശീയമായ സംവിധാനം, ബെയ്ദു നാവിഗേഷൻ സിസ്റ്റം, ഒരുക്കുന്നു.  ഇതിന്റെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങൾ കൂടി ചൈന വിക്ഷേപിച്ചു.  ഇവയടക്കം ഇതേ ലക്ഷ്യവുമായി ചൈനയുടെ 19 ഉപഗ്രഹങ്ങളാണ് ഭൂമിയെ ചുറ്റുന്നത്. ഉപഗ്രഹസംവിധാനത്തിലൂടെ ആഗോള തലത്തിൽ ഗതി നിർണ്ണയ വിവരങ്ങൾ ശേഖരിക്കാനുള്ള പ്രാപ്തിയാണ് ഇതോടെ  ചൈന നേടുന്നത്. സൈനിക  വ്യാപാര  ആവശ്യങ്ങൾക്കായി ജി പി എസിനെ ആശ്രയിക്കുന്നത് കുറക്കുകയാണ് ഈ സംവിധാനത്തിലൂടെ ചൈനയുടെ ലക്ഷ്യം. ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് രണ്ടായിരാമാണിലാണ്.   […]

ആക്രമണത്തിന്റെ പുതിയ രീതിയുമായി ഐ എസ് ഭീകരർ

ആക്രമണത്തിന്റെ പുതിയ രീതിയുമായി ഐ എസ് ഭീകരർ

ലണ്ടൻ :  ക്രൂരതയുടെ പര്യായമായി മാറിയ ഐഎസ് ഭീകരർ എതിരാളികളെ ആക്രമിക്കുന്നതിന് പുതുവഴികൾ തേടുന്നു.  ഇതിന്റെ ഭാഗമായി സ്ഫോടകവസ്തുക്കൾ വച്ചുകെട്ടിയ കോഴികൾ ഉൾപ്പെടെയുള്ള പക്ഷികളെയാണ്  ആക്രമണത്തിന് ഉപയോഗിക്കുന്നത്. സ്ഫോടകവസ്തുക്കൾ വച്ചുകെട്ടി ചാവേറുകളാക്കാൻ ഉദേശിക്കുന്ന കോഴികളെയും മറ്റും എതിരാളികളുടെ പ്രവിശ്യയിലേക്ക് കയറ്റിവിടുകയും  ഇവ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ റിമോട്ട് കൺട്രോൾ സംവിധാനമുപയോഗിച്ച് സ്ഫോടനം നടത്തുകയാണ് ചെയ്യുക. ഡെ‌യ്‌ലി സ്റ്റാർ റിപ്പോർട്ട് ഉദ്ധരിച്ച് മിറർ ഓൺലൈൻ പോർട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.  

ഭിന്നശേഷിയുള്ളവരുടെ ഒളിമ്പിക്സിന് ലോസാഞ്ചലസ് വേദിയാകുന്നു

ഭിന്നശേഷിയുള്ളവരുടെ ഒളിമ്പിക്സിന് ലോസാഞ്ചലസ് വേദിയാകുന്നു

1984 ൽ നടന്ന ലോക കായിക മാമാങ്കത്തിനു ശേഷം ഒരിക്കൽ കൂടി ലോസാഞ്ചലസ് കായിക മേളക്ക് വേദിയാകുന്നു.  ഭിന്ന ശേഷിയുള്ളവരുടെ സ്പെഷ്യൽ ഒളിമ്പിക്സ് ജൂലൈ 25 മുതൽ ഓഗസ്റ്റ് 2 വരെ നഗരത്തിലെ 27 വേദികളിലായി നടക്കും   ലോകത്തെമ്പാടുമുള്ള 177 രജ്യങ്ങളിൽ നിന്നായി 7,000 അത് ലറ്റുകളുംൾ 3,000 കായിക പരിശീലകരും 2,000 മധ്യമ പ്രവർത്തകരും പങ്കെടുക്കും.   ഫുട്ബോൾ, ബഡ്മിന്റൻ, വോളിബോൾ, സൈക്ലിംഗ്, നീന്തൽ, ടെന്നീസ് തുടങ്ങിയ 25 ഓളം വിവിധ കായിക മത്സരങ്ങളാണ് നടക്കുക.   ഉദ്ഘാടന, സമാപന സമ്മേളനങ്ങൾക്കു […]

ലണ്ടനില്‍ മനുഷ്യമാംസക്കട!

ലണ്ടനില്‍ മനുഷ്യമാംസക്കട!

ലണ്ടനിലെ സ്‌മിത്ത്‌ഫീല്‍ഡ്‌ മാംസ മാര്‍ക്കറ്റില്‍ ചെല്ലുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോകും. കാരണം മറ്റൊന്നുമല്ല, ‘വെസ്‌ക്ര്‍ ആന്‍ഡ്‌ സണ്‍ പോപ്‌-അപ്‌ മീറ്റ്‌ ഷോപ്പി’ല്‍ തൂക്കിയിട്ടിരിക്കുന്നത്‌ മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങളാണ്‌! ഹുക്കില്‍ നിന്ന്‌ തൂങ്ങിക്കിടക്കുന്ന മനുഷ്യന്റെ നെഞ്ചിന്‍ കൂടും ചോരയൊലിപ്പിക്കുന്ന കൈയും കാലുമൊക്കെ ആരുടേയും മനസ്സ്‌ വെറുങ്ങലിപ്പിക്കുമെന്ന്‌ തീര്‍ച്ച. മനുഷ്യന്റെ കൈ വാങ്ങണമെങ്കില്‍ 5.99 പൗണ്ട്‌ നല്‍കണം. കാലിന്‌ കുറച്ചു കൂടി വില നല്‍കണം, ആറ്‌ പൗണ്ട്‌! ഇത്ര പരസ്യമായി നരഭോജികള്‍ രംഗത്തിറങ്ങിയോ എന്ന്‌ സന്ദര്‍ശകര്‍ക്ക്‌ അമ്പരപ്പ്‌ തോന്നിയേക്കാം. എന്നാല്‍, […]

വിവാഹേതര ബന്ധം: സി.ഐ.എ. തലവന്‍ രാജിവച്ചു

വിവാഹേതര ബന്ധം: സി.ഐ.എ. തലവന്‍ രാജിവച്ചു

വാഷിംഗ്‌ടണ്‍: തന്റെ ജീവചരിത്രകാരിയുമായി വിവാഹേതരബന്ധമുണ്ടെന്നു സമ്മതിച്ചുകൊണ്ട്‌ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ തലവന്‍ ഡേവിഡ്‌ പെട്രേയസ്‌ സ്‌ഥാനമൊഴിഞ്ഞു. വിവാഹബാഹ്യബന്ധം പുലര്‍ത്തിയ തന്റെ നടപടി രാജ്യത്തിന്റെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സി തലവനു യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടിയാണു പെട്രേയസ്‌ സ്‌ഥാനമൊഴിഞ്ഞത്‌. തന്റെ ജീവചരിത്രകാരിയായ പോള ബ്രോഡ്‌വെല്ലുമായാണു പെട്രേയസിന്റെ അവിഹിതബന്ധം. ഇറാഖിലും അഫ്‌ഗാനിസ്‌ഥാനിലുമുള്ള രാജ്യാന്തരസേനകളെ നയിച്ച പെട്രേയസ്‌ 2011ലാണ്‌ സി.ഐ.എ. തലവനായത്‌. പെട്രേയസ്‌ പഠിച്ച വെസ്‌റ്റ് പോയിന്റ്‌ അക്കാദമിയില്‍നിന്നാണ്‌ പോളയും ബിരുദം നേടിയത്‌. 9/11 ആക്രമണത്തിനുശേഷം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട മിലിട്ടറി ഓഫീസറാണ്‌ പെട്രേയസ്‌. […]

തെറ്റായ പീഡന വാര്‍ത്ത; ബിബിസി തലവന്‍ രാജിവച്ചു

തെറ്റായ പീഡന വാര്‍ത്ത; ബിബിസി തലവന്‍ രാജിവച്ചു

ലണ്ടന്‍: ബിബിസി ന്യൂസ് നൈറ്റില്‍ തെറ്റായ പീഡന വാര്‍ത്ത സംപ്രേക്ഷണം ചെയ്ത സംഭവം വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയതോടെ ചാനല്‍ തലവന്‍ ജോര്‍ജ് എന്‍ട്വിസ്റില്‍ രാജിവച്ചു. മാര്‍ഗരറ്റ് താച്ചറുടെ ഉപദേശകനും സുഹൃത്തുമായ ലോര്‍ഡ് മെക്കാല്‍ഫിനെതിരെ തെറ്റായി വാര്‍ത്ത നല്‍കിയ സംഭവം വിവാദമായതോടെയാണ് ബിബിസി ചാനലിന്റെ ഡയറക്ടര്‍ ജനറലായ എന്‍ട്വിസ്റില്‍ രാജിവച്ചത്. മെക്കാല്‍ഫി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു വാര്‍ത്ത. പീഡനത്തിനിരയായ വ്യക്തിയുടെ അഭിമുഖവും ഉള്‍പ്പെടുത്തിയാണ് വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. സ്റീവ് മെസ്ഹാം എന്നയാളാണ് തന്റെ കുട്ടിക്കാലത്ത് പീഡനത്തിനിരയായ വിവരം […]

ബൈബിള്‍ ത്രീഡിയില്‍: ചിത്രീകരണം ഇസ്രായേലില്‍

ബൈബിള്‍ ത്രീഡിയില്‍: ചിത്രീകരണം ഇസ്രായേലില്‍

 മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ഒരു ബൃഹദ്ചിത്രത്തിന് പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ജോണി സാഗരിക തുടക്കമിടുന്നു. ബൈബിളിനെ ആസ്പദമാക്കി 35 കോടി രൂപ ചെലവില്‍ ഇസ്രായേലില്‍ ചിത്രീകരിക്കുന്ന സിനിമയ്ക്ക് ന’മുപ്പത് വെള്ളിക്കാശ്‌ന’എന്ന് പേരിട്ടു. കുരിശന്‍ വര്‍ണശാലയാണ് തിരക്കഥ രചിച്ച് ചിത്രം സംവിധാനം ചെയ്യുന്നത്. അന്താരാഷ്ട്ര സഹകരണത്തോടെ ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ്ങിനായി 40 അംഗ സംഘം ജൂലായ് 15ന് ഇസ്രായേലിലേക്ക് തിരിക്കും. യു.എ.ഇ.യില്‍ ജനിച്ചുവളര്‍ന്ന മലയാളി ബന്ധങ്ങളുള്ള ജറമി ജയ്‌റസ് എന്ന 23 കാരനാണ് യേശുക്രിസ്തുവായി അഭിനയിക്കുന്നത്. […]

വിയന്നയില്‍ സൗജന്യ ചലച്ചിത്രമേള തുടങ്ങി – Monichan Kalapurackal, Vienna, Austria

വിയന്നയില്‍ സൗജന്യ ചലച്ചിത്രമേള തുടങ്ങി   – Monichan Kalapurackal, Vienna, Austria

 വിയന്ന: മധ്യയൂറോപ്പിലെ ടൂറിസ്റ്റ് മേഖലകളില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്ന വേനല്‍ക്കാല ചലച്ചിത്രമേളയ്ക്ക് ഈ വര്‍ഷവും തുടക്കംകുറിച്ചു. ജൂണ്‍ മുപ്പതാം തീയതി ആരംഭിച്ച ചലച്ചിത്രമേള ശസപ്തംബര്‍ രണ്ടാം തീയതി പര്യവസാനിക്കും. അന്‍പതില്‍പരം നിര്‍മ്മാണ കമ്പനികള്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി ചലച്ചിത്രങ്ങള്‍ വിയന്നയുടെ ഒന്നാമത്തെ ജില്ലയില്‍ സ്ഥിതിചെയ്യുന്ന നിയമസഭയുടെ വിശാലമായ മൈതാനിയില്‍ (റാത്ത് ഹൗസ് പ്ലാറ്റ്‌സ്) സജ്ജീകരിച്ചിരിക്കുന്ന കൂറ്റന്‍ എ.എച്ച്.ഡി സ്‌ക്രീനിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആധുനിക ദൃശ്യശ്രാവ്യ രംഗത്തെ സാങ്കേതിക മികവുകളുടെ മാസ്മരിക സമന്വയം കൂടിയാണ് ഈ ചലച്ചിത്രമേള. സ്വദേശിയരും വിദേശിയരുമായ ആയിരക്കണക്കിന് ആളുകള്‍ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top