Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘July, 2012’

വിയന്നയില്‍ സൗജന്യ ചലച്ചിത്രമേള തുടങ്ങി – Monichan Kalapurackal, Vienna, Austria

വിയന്നയില്‍ സൗജന്യ ചലച്ചിത്രമേള തുടങ്ങി   – Monichan Kalapurackal, Vienna, Austria

 വിയന്ന: മധ്യയൂറോപ്പിലെ ടൂറിസ്റ്റ് മേഖലകളില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്ന വേനല്‍ക്കാല ചലച്ചിത്രമേളയ്ക്ക് ഈ വര്‍ഷവും തുടക്കംകുറിച്ചു. ജൂണ്‍ മുപ്പതാം തീയതി ആരംഭിച്ച ചലച്ചിത്രമേള ശസപ്തംബര്‍ രണ്ടാം തീയതി പര്യവസാനിക്കും. അന്‍പതില്‍പരം നിര്‍മ്മാണ കമ്പനികള്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി ചലച്ചിത്രങ്ങള്‍ വിയന്നയുടെ ഒന്നാമത്തെ ജില്ലയില്‍ സ്ഥിതിചെയ്യുന്ന നിയമസഭയുടെ വിശാലമായ മൈതാനിയില്‍ (റാത്ത് ഹൗസ് പ്ലാറ്റ്‌സ്) സജ്ജീകരിച്ചിരിക്കുന്ന കൂറ്റന്‍ എ.എച്ച്.ഡി സ്‌ക്രീനിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആധുനിക ദൃശ്യശ്രാവ്യ രംഗത്തെ സാങ്കേതിക മികവുകളുടെ മാസ്മരിക സമന്വയം കൂടിയാണ് ഈ ചലച്ചിത്രമേള. സ്വദേശിയരും വിദേശിയരുമായ ആയിരക്കണക്കിന് ആളുകള്‍ […]

ബോളിവുഡ് സിനിമയുടെ സൗജന്യ പ്രദര്‍ശനം വിയന്നയില്‍ – Monichan Kalapurackal, Vienna, Austria

ബോളിവുഡ് സിനിമയുടെ സൗജന്യ പ്രദര്‍ശനം വിയന്നയില്‍   – Monichan Kalapurackal, Vienna, Austria

 വിയന്ന: 2010 ഒക്‌ടോബറില്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് കോമഡി ഫിലിം ‘ദോ ദുനി ചാര്‍’ വിയന്നയില്‍ സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു. ഹബീബ് ഫൈസല്‍ സംവിധാനം നിര്‍വഹിച്ച് ഋഷികപൂര്‍, നീതു സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ഹിന്ദി സിനിമ വിയന്നയിലെ ഇന്ത്യന്‍ എംബസി ബിസിനസ് സെന്ററില്‍ (Karntner Ring2) ജൂലൈ 27ന് (വെള്ളി) വൈകുന്നേരം ആറിന് പ്രദര്‍ശിപ്പിക്കും. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ സന്തോഷ് ദുഗര്‍ എന്ന അധ്യാപകന്റെയും അദ്ദേഹത്തിന്റെ ഭാര്യ കുസും, മക്കളായ പായല്‍, സന്ദീപ് എന്നിവരൂടെ ജീവിത യാഥാര്‍ഥ്യങ്ങളെ […]

മമ്മൂട്ടി ഇനി ഫെയ്‌സ് ടു ഫെയ്‌സ്

മമ്മൂട്ടി ഇനി ഫെയ്‌സ് ടു ഫെയ്‌സ്

വി എം വിനു സംവിധാനം ചെയ്യുന്ന ഫെയ്‌സ് ടു ഫെയ്‌സില്‍ മമ്മൂട്ടി നായകന്‍ .മനോജ് പയ്യന്നൂരിന്റേതാണ് തിരക്കഥ.ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും വിനുവും ഒന്നിക്കുന്നത്. മലയാളത്തിലെ അഞ്ച് യുവതാരങ്ങള്‍ സിനിമയില്‍ അണിനിരക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത . ഓഗസ്റ്റില്‍ ഇതിന്റെ ചിത്രീകരണം ആരംഭിക്കും.

മനോജ് കെ ജയന്റേത് കരുതിക്കൂട്ടി ചെയ്യുന്ന നാടകം : ഉര്‍വ്വശി

മനോജ് കെ ജയന്റേത് കരുതിക്കൂട്ടി ചെയ്യുന്ന നാടകം : ഉര്‍വ്വശി

ശസ്ത്രക്രിയയ്ക്ക് ശേഷം ഡോസ് കൂടിയ മരുന്ന് കഴിക്കുന്നതുകൊണ്ടാവാം മദ്യപിച്ചെന്നു തോന്നിയത് അല്ലാതെ താന്‍ മദ്യപിച്ചിരുന്നില്ലെന്നും ആയതിനാല്‍ മനോജ് കെ ജയനെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന് നടി ഉര്‍വശി. താന്‍ മദ്യപാനിയാണെന്ന മനോജ് കെ ജയന്റെ പരാമര്‍ശത്തിനെതിരെയാണ് കോടതിയെ സമീപിക്കുന്നതെന്ന് ഉര്‍വശി വ്യക്തമാക്കി.ഉര്‍വ്വശി മദ്യത്തിനടിമയാണെന്നും, മദ്യപിച്ചാണ് കോടതിയിലെത്തിയതെന്നും മനോജ് കെ ജയന്‍ ആരോപിച്ചിരുന്നു.മകള്‍ കുഞ്ഞാറ്റയ്ക്ക് തന്നെ കാണാന്‍ ആഗ്രഹമുണ്ട്. അതുകൊണ്ടാണ് താന്‍ കേസുമായി മുന്നോട്ട് പോകുന്നതെന്നും ഉര്‍വശി പറഞ്ഞു.

വിദഗ്ദ്ധ മേഖലകളയില്‍ ജര്‍മനിയില്‍ ജോലി നേടാം – ജോര്‍ജ് ജോണ്‍

വിദഗ്ദ്ധ മേഖലകളയില്‍ ജര്‍മനിയില്‍ ജോലി നേടാം   – ജോര്‍ജ് ജോണ്‍

ബെര്‍ലിന്‍: വൈവിധ്യം, വളര്‍ച്ച, അഭിവ്യത്തി എന്ന മുദ്രാവാക്യത്തോടെ ജര്‍മന്‍ സാമ്പത്തിക-ടെക്‌നോളജി മന്ത്രി ഡോ.ഫിലിപ്പ് റോസ്‌ലര്‍ വിദേശത്ത് നിന്നും ജര്‍മ്മന്‍ കമ്പനികളിലും, സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ മേഖലയിലും വിദഗ്ദ്ധരായ ജോലിക്കാരെ തേടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതിന് അഞ്ച് കാര്യങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്്. ജര്‍മനിയില്‍ ജോലി കണ്ടു പിടിക്കുക; ജോലി ചെയ്യാനുള്ള അനുവാദം കരസ്ഥമാക്കുക; ജോലിക്കായി ജര്‍മനിയിലേക്ക് വരുക; താസിക്കാനായി സ്ഥലം കണ്ടു പിടിക്കുക; സ്വന്തം കുടുംബത്തെ കൊണ്ടു വരുക. വിദഗ്ദ്ധ മേഖലകളായ കംമ്പ്യുട്ടര്‍ പ്രോഗ്രാമിംഗ്; കെമിക്കല്‍; ഇലക്‌ട്രോണിക്; സ്‌പെയിസ് ടെക്‌നോളജി; […]

50 വര്‍ഷത്തിനു മുമ്പ്‌ നിക്ഷേപിച്ച തുകയ്‌ക്ക്‌ അവകാശികള്‍ എത്തിയില്ല, നിക്ഷേപകന്റെ ചിത്രം കാണാന്‍ ജനപ്രവാഹം – എബി മക്കപ്പുഴ

50 വര്‍ഷത്തിനു മുമ്പ്‌ നിക്ഷേപിച്ച തുകയ്‌ക്ക്‌ അവകാശികള്‍ എത്തിയില്ല, നിക്ഷേപകന്റെ ചിത്രം കാണാന്‍ ജനപ്രവാഹം   – എബി മക്കപ്പുഴ

പഞ്ചാബ്‌ ബാങ്കിന്റെ പട്‌ന എക്‌സിബിഷന്‍ റോഡ്‌ ശാഖയിലാണ്‌ അമ്പതു വര്‍ഷം മുമ്പ്‌  ഓപ്പണ്‍ ചെയ്‌ത മുന്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ ഡോ. രാജേന്ദ്രപ്രസാദിന്റെ ബാങ്ക്‌  ഇപ്പോഴും നിലവില്‍ എന്നത്‌ സത്യം. അവകാശികള്‍ എത്താത്തതുകൊണ്ട്‌  രാജേന്ദ്രപ്രസാദിന്റെ അക്കൗണ്ടില്‌ 1813 രൂപ ബാലെന്‌സ്‌ ഉണ്ടെന്നു പട്‌നപഞ്ചാബ്‌  ബാങ്ക്‌ മാനേജര്‌ എസ്‌.എല്‌.ഗുപ്‌തയാണ്‌പത്ര പ്രവര്‌ത്തകരെ അറിയിച്ചത്‌. 0380000100030687 ആണ്‌ അദ്ദേഹത്തിന്റെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പര്‌.  ഇന്ത്യയുടെ പ്രസിഡണ്ട്‌ ആയിരിക്കെ 1962നവംബറില്‌ സേവിംഗ്‌ അക്കൗണ്ട്‌ തുടങ്ങുകയും  1963 ഫെബ്രുവരി 28 നു മരണമടയുകയും ചെയ്‌തു. ഡോ. […]

റഷ്യയില്‍ പ്രളയക്കെടുതിയില്‍ 140 പേര്‍ മരിച്ചു.

റഷ്യയില്‍ പ്രളയക്കെടുതിയില്‍ 140 പേര്‍ മരിച്ചു.

തെക്കന്‍ റഷ്യയിലെ ക്രാസ്‌നോഗര്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച രാത്രിയാരംഭിച്ച മഴ മൂലം കടുത്ത പ്രളയം.പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 140 ആയി. ഗെലന്‍സിക് നഗരത്തിലാണ് കൂടുതല്‍ പ്രളയക്കെടുതി ഉണ്ടായത്. നിരവധി വീടുകള്‍ നശിച്ചു. ഇതുവരെ മഴ പൂര്‍ണ്ണമായും ശമിച്ചിട്ടില്ല. വെള്ളം കയറിയതിനെതുടര്‍ന്ന് 17 ഊര്‍ജ്ജ നിലയങ്ങള്‍ അടച്ചു . പ്രവിശ്യയിലെ റോഡ്, റയില്‍, വ്യോമ ഗതാഗതം പാടെ നിലച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി തലസ്ഥാനമായ മോസ്‌കോയില്‍ നിന്ന് വിമാനങ്ങളും ഹെലികോപ്റ്ററുകളും അയച്ചിട്ടുണ്ട്. സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു

കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു

ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്റ്‌ കൗണ്ടി (മാര്‍ക്ക്‌)  2012-ലേക്കുള്ള കര്‍ഷകശ്രീ അവാര്‍ഡിന്‌ അപേക്ഷകള്‍ ക്ഷണിക്കുന്നു. റോക്ക്‌ലാന്റ്‌  കൗണ്ടി നിവാസികളായ എല്ലാവര്‍ക്കും ഇതില്‍ സംബന്ധിക്കാവുന്നതാണ്‌. അപേക്ഷകന്‍  സ്വന്തമായി പച്ചക്കറി തോട്ടം ഉള്ള ആള്‍ ആയിരിക്കണം. കൃഷിയിടത്തിന്റെ വലിപ്പം,  വിവിധയിനം വിളകളുടെ മികവ്‌ എന്നിവ അടിസ്ഥാനമാക്കിയാണ്‌ വിജയികളെ നിശ്ചയിക്കുന്നത്‌. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ സ്വന്തം പച്ചക്കറി  തോട്ടത്തിന്റെ രണ്ട്‌ ഫോട്ടോ സഹിതം ഓഗസ്റ്റ്‌ 25-ന്‌ മുമ്പ്‌ അപേക്ഷിക്കേണ്ടതാണ്‌.  അപേക്ഷാഫോറം അസോസിയേഷന്റെ വെബ്‌സൈറ്റില്‍ (www.marcny.org) ലഭ്യമാണ്‌. അപേക്ഷ  അയയ്‌ക്കേണ്ട വിലാസം: […]

വികാരി ജനറല്‍ റവ. പി.വി. തോമസിന്‌ സ്വീകരണം നല്‍കി – പി.പി. ചെറിയാന്‍

വികാരി ജനറല്‍ റവ. പി.വി. തോമസിന്‌ സ്വീകരണം നല്‍കി   – പി.പി. ചെറിയാന്‍

ഹൂസ്‌റ്റണ്‍: ഹ്രസ്വസന്ദര്‍ശനാര്‍ഥം ഹൂസ്‌റ്റണില്‍ എത്തിച്ചേര്‍ന്ന മാര്‍ത്തോമ്മാ  സഭാ സീനിയര്‍ വികാരി ജനറല്‍ റവ. പി.വി. തോമസിന്‌ ഹൂസ്‌റ്റണ്‍ ട്രിനിറ്റി  മാര്‍ത്തോമ്മാ ഇടവക സീനിയര്‍ സിറ്റിസണ്‍സ്‌ ഫെലോഷിപ്പിന്റെ നേതൃത്വത്തില്‍ സ്വീകരണം  നല്‍കി. ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക മുന്‍ വികാരി കൂടിയായ റവ. പി.വി. തോമസിന്റെ  നേതൃത്വത്തിലാണ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യത്തെ ദേവാലയം ആയ ട്രിനിറ്റി  മാര്‍ത്തോമ്മാ പള്ളി പണിതത്‌. 1981 ജൂലൈ മുതല്‍ 1985 മേയ്‌ വരെ ഇദ്ദേഹം  ട്രിനിറ്റി ഇടവകയുടെ വികാരിയായി പ്രവര്‍ത്തിച്ചു. സഭയിലെ നിരവധി ഇടവകകളില്‍  […]

ദൈവകണം കണ്ടെത്തിയതായി ഗവേഷകര്‍

ദൈവകണം കണ്ടെത്തിയതായി ഗവേഷകര്‍

ജനീവ: പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ദൈവകണം കണ്ടെത്തിയതായി ഗവേഷകര്‍  പ്രഖ്യാപിച്ചു. കണികാഭൗതികത്തിന്റെ പുതിയ ചുവടുവെപ്പുകള്‍ ചര്‍ച്ചചെയ്യുന്ന  International conference for high energy Physicsസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ  പ്രത്യേക പത്രസമ്മേളനത്തിലാണ്‌ സേണ്‍ (യൂറോപ്യന്‍ ന്യൂക്‌ളിയര്‍ റിസര്‍ച്ച്‌  സെന്റര്‍) ഗവേഷകര്‍ കണ്ടെത്തല്‍ വെളിപ്പെടുത്തിയത്‌. തങ്ങള്‍ തേടിക്കൊണ്ടിരിക്കുന്ന  ഹിഗ്‌സ്‌ ബോസോണ്‍ കണമാണ്‌ ഇതെന്നാണ്‌ ശാസ്‌ത്രലോകത്തിന്‍െറ പ്രാഥമിക നിഗമനം.  ലാര്‍ജ്‌ ഹൈഡ്രജന്‍ കൊളൈഡറില്‍ (എല്‍.എച്ച്‌.സി) നടത്തിയ പരീക്ഷണമാണ്‌ പുതിയ  കണ്ടെത്തലിലേക്ക്‌ നയിച്ചത്‌. 126 ജിഗാ ഇലക്ട്രോണ്‍ വോള്‍ട്ടിന്‍െറ അതി  ഊര്‍ജത്തില്‍ ഒരു […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top