Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘November, 2012’

പോക്കറ്റ് ലൗവര്‍

പോക്കറ്റ് ലൗവര്‍

യുവ-പുതുമുഖ താരങ്ങളെ അണിനിരത്തി നവാഗതനായ സാജു എഴുപുന്ന സംവിധാനം ചെയ്യുന്ന പ്രണയ ത്രില്ലര്‍ ചിത്രം ‘പോക്കറ്റ് ലൗവര്‍’ ചിത്രീകരണം തുടങ്ങി. അനു അമല ക്രിയേഷന്‍സിന്റെ ബാനറില്‍ തോമസ് ജോസഫ്, ജയിംസ് ജോസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സെവന്‍ ആര്‍ട്‌സ് മോഹന്റെ മകന്‍ വിഷ്ണു മോഹന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം സ്വാതിയാണു നായിക. ഹരി, സുരാജ് വെഞ്ഞാറമൂട്, സാദിക്, ചെമ്പില്‍ അശോകന്‍, സെഫീര്‍ഖാന്‍, ശ്രീജിത് രവി, മുബാറക്, ദേവിചന്ദന, ഓമന ഔസേപ്പ് തുടങ്ങിയവരാണു മറ്റു […]

ചേട്ടായീസ്

ചേട്ടായീസ്

തക്കാളി ഫിലിംസിന്റെ ബാനറില്‍ ബിജു മേനോന്‍, സുരേഷ് കൃഷ്ണ, പി. സുകുമാര്‍, ഷാജൂണ്‍ കാര്യാല്‍, സച്ചി എന്നിവര്‍ ചേര്‍ന്നു നിര്‍മിച്ച് ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചേട്ടായീസ്. ന്യൂ ഇയര്‍ ആഘോഷവുമായി ബന്ധപ്പെട്ട് ഒരു ഫ്‌ളാറ്റില്‍ ഒന്നിച്ചുകൂടുന്ന അഞ്ചുപേരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായു ണ്ടാകുന്ന വഴിത്തിരിവാണ് ഈ ചിത്രം പറയുന്നത്. ബിജു മേനോന്‍, ലാല്‍, സുരേഷ് കൃഷ്ണ, സുനില്‍ ബാബു, പി. സുകുമാര്‍, പി. ശ്രീകുമാര്‍, അഗസ്റ്റിന്‍, സാദിഖ്, അനില്‍ മുരളി, നന്ദ പൊതുവാള്‍, സജിതാ ബേട്ടി, […]

ചെറുക്കനും പെണ്ണും

ചെറുക്കനും പെണ്ണും

ബാലു, റീത്ത. ഇവര്‍ ഇന്നിന്റെ മനസും ശരീരവുമാണ്. ജീവിതത്തെ ആഘോഷമാക്കാന്‍ ശ്രമിക്കുന്ന പ്രസരിപ്പാര്‍ന്ന യുവത്വത്തിന്റെ പ്രതിനിധികളായ ഇവര്‍ കണ്ടുമുട്ടിയത് വളരെ യാദൃച്ഛികമായിട്ടാണ്. ഐ ടി പ്രൊഫഷണലുകളായ ഇരുവരുടെയും സൗഹൃദം ക്രമേണ പ്രണയത്തിലേയ്ക്ക് അലിഞ്ഞു ചേര്‍ന്നു. തീവ്രവും ആത്മാര്‍ഥവുമായ ഈ പ്രണയത്തില്‍ ഒരൊറ്റ മനസായി ഇരുവരും മാറി. പ്രണയത്തിന്റെ നിറങ്ങളില്‍ സുന്ദര സ്വപ്നങ്ങളുമായി ഓരോ നിമിഷവും കഴിയുന്നതിനിടയില്‍ ഒരു യാത്രയ്ക്ക് പുറപ്പെട്ടു. അവര്‍ മാത്രമായിരുന്നില്ല ഒപ്പം കുറേ സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവ മനശാസ്ത്രജ്ഞനായ സുദീപ്, ടി വി പ്രോഗ്രാം പ്രൊഡ്യൂസറായ […]

റബേക്ക ഉതുപ്പ് കിഴക്കേമല

റബേക്ക ഉതുപ്പ് കിഴക്കേമല

സല്ലാപം എന്ന ചിത്രത്തിലൂടെ ഉജ്വല അരങ്ങേറ്റം നടത്തിയ സംവിധായകന്‍ സുന്ദര്‍ദാസ് ശക്തമായ ട്രാക്കൊരുക്കി തിരിച്ചുവരുന്നു. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ സുന്ദര്‍ദാസ് മടങ്ങി യെത്തുത്. ചിത്രത്തില്‍ റബേക്ക ഉതുപ്പാകുന്നത് ആന്‍ അഗസ്റ്റിനാണ്. സുന്ദര്‍ദാസിനൊപ്പം കുബേരനിലും വര്‍ണക്കാഴ്ചകളും പ്രവര്‍ത്തിച്ച വി സി അശോ കാണ് റബേക്ക ഉതുപ്പ് കിഴക്കേമലയുടെ തിരക്കഥയൊരുക്കുന്നത്. ദിലീപിന്റെ ആദ്യ കാല ഹിറ്റുകള്‍ക്ക് രചന നിര്‍വഹിച്ച തിരക്കഥാകൃത്തിന്റെ വ്യത്യസ്തമായ തിരക്കഥയായിരിക്കും റബേക്ക ഉതുപ്പ്. താരനിരയിലും പുതുമകളുണ്ട്. നമ്മളിലൂടെ കമല്‍ […]

കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം 10 കോടി കുറയും

കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം 10 കോടി കുറയും

തിരുവനന്തപുരം: ബസ് ചാര്‍ജ് കൂടിയതിലൂടെ പ്രതിമാസം പത്ത് കോടി രൂപയോളം നഷ്ടം കുറയ്ക്കാമെന്ന് കെ.എസ്.ആര്‍.ടി.സിക്ക് പ്രതീക്ഷ. ഡീസല്‍ വില കൂട്ടിയതിലൂടെ ഏഴരക്കോടി അധികമായി കണ്ടെത്തേണ്ടി വന്ന കോര്‍പ്പറേഷന് ചാര്‍ജ് വര്‍ധനവിലൂടെ പതിനേഴരക്കോടിയോളം രൂപ ലഭിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചാര്‍ജ് വര്‍ധനവിന് മുമ്പ് കെ.എസ്.ആര്‍.ടി.സിയുടെ ശരാശരി പ്രതിമാസ വരവ് 120 കോടി രൂപയാണ്. കെ.ടി.ഡി.എഫ്.സിക്ക് വായ്പ തിരിച്ചടയ്ക്കുന്നതുള്‍പ്പെടെ 180 കോടി രൂപയോളം പ്രതിമാസം കണ്ടെത്തേണ്ടി വരുന്നുണ്ട്. പ്രതിമാസം 54 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സി ഡീസലിനായി മുടക്കുന്നത്. ഒരു ലിറ്റര്‍ […]

വിദ്യാര്‍ഥി കണ്‍സഷന്‍: പുതുക്കിയ നിരക്ക്‌ ഇന്നു മുതല്‍

വിദ്യാര്‍ഥി കണ്‍സഷന്‍: പുതുക്കിയ നിരക്ക്‌ ഇന്നു മുതല്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ്‌ മിനിമം നിരക്ക്‌ ഇന്നു മുതല്‍ 50 പൈസയില്‍നിന്ന്‌ ഒരു രൂപയായി വര്‍ധിക്കും. ആദ്യത്തെ 2.5 കിലോമീറ്ററിനു മാത്രമാണു മിനിമം നിരക്കുബാധകം. തുടര്‍ന്നുള്ള ഓരോ 5 കിലോമീറ്ററിനും മിനിമം നിരക്കായ ഒരുരൂപയോട്‌ 50 പൈസ വീതം കൂട്ടും. നിലവില്‍ വിദ്യാര്‍ഥികള്‍ക്കു 2.5 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 50 പൈസയാണു കൊടുക്കേണ്ടിയിരുന്നതെങ്കില്‍ ഇന്നുമുതല്‍ അത്‌ ഒരു രൂപയാകും. ഒരു മാസം കണ്‍സെഷന്‍ കാര്‍ഡ്‌ ലഭിക്കാന്‍ 25 രൂപയായിരുന്നത്‌ 50 രൂപയായി ഉയരും. മൂന്നു മാസത്തേക്കു കണ്‍സഷന്‍ […]

ലണ്ടനില്‍ മനുഷ്യമാംസക്കട!

ലണ്ടനില്‍ മനുഷ്യമാംസക്കട!

ലണ്ടനിലെ സ്‌മിത്ത്‌ഫീല്‍ഡ്‌ മാംസ മാര്‍ക്കറ്റില്‍ ചെല്ലുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോകും. കാരണം മറ്റൊന്നുമല്ല, ‘വെസ്‌ക്ര്‍ ആന്‍ഡ്‌ സണ്‍ പോപ്‌-അപ്‌ മീറ്റ്‌ ഷോപ്പി’ല്‍ തൂക്കിയിട്ടിരിക്കുന്നത്‌ മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങളാണ്‌! ഹുക്കില്‍ നിന്ന്‌ തൂങ്ങിക്കിടക്കുന്ന മനുഷ്യന്റെ നെഞ്ചിന്‍ കൂടും ചോരയൊലിപ്പിക്കുന്ന കൈയും കാലുമൊക്കെ ആരുടേയും മനസ്സ്‌ വെറുങ്ങലിപ്പിക്കുമെന്ന്‌ തീര്‍ച്ച. മനുഷ്യന്റെ കൈ വാങ്ങണമെങ്കില്‍ 5.99 പൗണ്ട്‌ നല്‍കണം. കാലിന്‌ കുറച്ചു കൂടി വില നല്‍കണം, ആറ്‌ പൗണ്ട്‌! ഇത്ര പരസ്യമായി നരഭോജികള്‍ രംഗത്തിറങ്ങിയോ എന്ന്‌ സന്ദര്‍ശകര്‍ക്ക്‌ അമ്പരപ്പ്‌ തോന്നിയേക്കാം. എന്നാല്‍, […]

വിവാഹേതര ബന്ധം: സി.ഐ.എ. തലവന്‍ രാജിവച്ചു

വിവാഹേതര ബന്ധം: സി.ഐ.എ. തലവന്‍ രാജിവച്ചു

വാഷിംഗ്‌ടണ്‍: തന്റെ ജീവചരിത്രകാരിയുമായി വിവാഹേതരബന്ധമുണ്ടെന്നു സമ്മതിച്ചുകൊണ്ട്‌ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയുടെ തലവന്‍ ഡേവിഡ്‌ പെട്രേയസ്‌ സ്‌ഥാനമൊഴിഞ്ഞു. വിവാഹബാഹ്യബന്ധം പുലര്‍ത്തിയ തന്റെ നടപടി രാജ്യത്തിന്റെ പ്രധാന രഹസ്യാന്വേഷണ ഏജന്‍സി തലവനു യോജിച്ചതല്ലെന്നു ചൂണ്ടിക്കാട്ടിയാണു പെട്രേയസ്‌ സ്‌ഥാനമൊഴിഞ്ഞത്‌. തന്റെ ജീവചരിത്രകാരിയായ പോള ബ്രോഡ്‌വെല്ലുമായാണു പെട്രേയസിന്റെ അവിഹിതബന്ധം. ഇറാഖിലും അഫ്‌ഗാനിസ്‌ഥാനിലുമുള്ള രാജ്യാന്തരസേനകളെ നയിച്ച പെട്രേയസ്‌ 2011ലാണ്‌ സി.ഐ.എ. തലവനായത്‌. പെട്രേയസ്‌ പഠിച്ച വെസ്‌റ്റ് പോയിന്റ്‌ അക്കാദമിയില്‍നിന്നാണ്‌ പോളയും ബിരുദം നേടിയത്‌. 9/11 ആക്രമണത്തിനുശേഷം ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട മിലിട്ടറി ഓഫീസറാണ്‌ പെട്രേയസ്‌. […]

തെറ്റായ പീഡന വാര്‍ത്ത; ബിബിസി തലവന്‍ രാജിവച്ചു

തെറ്റായ പീഡന വാര്‍ത്ത; ബിബിസി തലവന്‍ രാജിവച്ചു

ലണ്ടന്‍: ബിബിസി ന്യൂസ് നൈറ്റില്‍ തെറ്റായ പീഡന വാര്‍ത്ത സംപ്രേക്ഷണം ചെയ്ത സംഭവം വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയതോടെ ചാനല്‍ തലവന്‍ ജോര്‍ജ് എന്‍ട്വിസ്റില്‍ രാജിവച്ചു. മാര്‍ഗരറ്റ് താച്ചറുടെ ഉപദേശകനും സുഹൃത്തുമായ ലോര്‍ഡ് മെക്കാല്‍ഫിനെതിരെ തെറ്റായി വാര്‍ത്ത നല്‍കിയ സംഭവം വിവാദമായതോടെയാണ് ബിബിസി ചാനലിന്റെ ഡയറക്ടര്‍ ജനറലായ എന്‍ട്വിസ്റില്‍ രാജിവച്ചത്. മെക്കാല്‍ഫി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു വാര്‍ത്ത. പീഡനത്തിനിരയായ വ്യക്തിയുടെ അഭിമുഖവും ഉള്‍പ്പെടുത്തിയാണ് വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. സ്റീവ് മെസ്ഹാം എന്നയാളാണ് തന്റെ കുട്ടിക്കാലത്ത് പീഡനത്തിനിരയായ വിവരം […]

ചെന്നിത്തല ദത്തെടുത്തു; അപ്പോളോ ഇനി മോഡല്‍ കോളനി

ചെന്നിത്തല ദത്തെടുത്തു; അപ്പോളോ ഇനി മോഡല്‍ കോളനി

*ജയന്തിക്ക് ജോലി, നിമ്മിക്കും ശ്രുതിലാലിനും പഠനച്ചെലവ് *25 കുടുംബങ്ങള്‍ക്ക് അമ്പത് ലക്ഷം, വീടുപണിക്ക് മൂന്നുലക്ഷം. നിസാര്‍ മുഹമ്മദ് തിരുവനന്തപുരം: ഇന്നലെവരെ അവഗണനയുടെ നടുവില്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന തിരുവനന്തപുരത്തെ അണ്ടൂര്‍ക്കോണം അപ്പോളോ ദളിത് കോളനി ഇന്നുമുതല്‍ പെരുമയുടെ നിറവില്‍. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ഗാന്ധിഗ്രാമം പരിപാടിയുമായി കോളനി സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ കോളനി നിവാസികള്‍ നൂറുമേനി വിളവ് ലഭിച്ച കര്‍ഷകന്റെ സന്തോഷത്തിലായിരുന്നു. രാവിലെ പത്തുമണിയോടെ വീടുകളില്‍ സന്ദര്‍ശനത്തിനെത്തിയ ചെന്നിത്തല, പരിഷ്‌കൃത സമൂഹത്തിന് നടുവില്‍ തികച്ചും അപരിഷ്‌കൃതമായി ജീവിക്കേണ്ടിവരുന്ന ഒരുവിഭാഗത്തിന്റെ നേര്‍കാഴ്ചകളാണ് […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top