Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘December, 2014’

സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പങ്ക്

സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പങ്ക്

സംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പങ്ക്. സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ വാഹനങ്ങള്‍ വാങ്ങുന്നതും അന്യസംസ്ഥാനങ്ങളില്‍ നിന്നുതന്നെ. കഴിഞ്ഞ മെയ് 16ന് വാളയാര്‍ ചെക്പോസ്റ്റിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ഈ വിവരങ്ങള്‍ പരിശോധിക്കുക. സംസ്ഥാനത്തേക്കെത്തിച്ചത് എട്ട് ടൊയോട്ട കാറുകള്‍. കൊണ്ടുവന്നതാകട്ടെ വെള്ളയന്പലത്തെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കും. 41 ലക്ഷത്തി പതിനാലായിരത്തി തൊള്ളായിരത്തി നാല്‍പത്തഞ്ച് രൂപയുടെ ആറു കാറുകളും 21 ലക്ഷത്തി പതിനയ്യായിരത്തി ഒരുനൂറ്റിപ്പതിനാറ് രൂപയുടെ രണ്ട് കാറുകളും. സംസ്ഥാനത്തുടനീളം ടൊയോട്ട കാറുകളുടെ ഡീലര്‍മാര്‍ […]

ബെംഗളൂരൂ സ്ഫോടനം: അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു

ബെംഗളൂരൂ സ്ഫോടനം: അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു

ബെംഗളൂരൂ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം കര്‍ണാടക പൊലീസ് കേരളത്തിലേക്കും വ്യാപിപ്പിച്ചു. 2008ല്‍ ബെംഗളൂരൂവിലുണ്ടായ സ്ഫോടനവുമായി ഇപ്പോഴത്തെ സ്ഫോടനത്തിന് സമാനതയുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 2008ലെ സ്ഫോടനുവുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്‍റവിട നസീര്‍ , സര്‍ഫാസ് നവാസ് തുടങ്ങിയവരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. ഇവരെ ജയിലില്‍ സന്ദര്‍ശിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഡി.സി.പി അലോക്് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. വിവിധഗ്രൂപ്പുകളായി തിരിഞ്ഞ് പുറപ്പെട്ടിട്ടുണ്ട്. അല്‍ […]

ദൃശ്യം: വധക്കേസ് അന്വേഷിക്കാൻ സേതുരാമയ്യർ എത്തുന്നു

ദൃശ്യം: വധക്കേസ് അന്വേഷിക്കാൻ സേതുരാമയ്യർ എത്തുന്നു

സിനിമ മനുഷ്യന്റെ വ്യക്തി ജീവിതത്തിൽ ചെലുത്തുന്ന വലിയ സ്വാധീനത്തിന്റെ ശക്തമായ ഉദാഹരണമാണ് കഴിഞ്ഞ വർഷം ഇതേ ദിവസം റിലീസ് ചെയ്ത് ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്തോടിയ ‘ദൃശ്യം. അന്നു മുതൽ ഇന്നു വരെ കേരള പൊലീസ് പല കുറ്റവാളിയെയും പിടിക്കുമ്പോൾ കേൾക്കുന്നതാണ്, തെളിവു നശിപ്പിക്കാനായി പ്രതി ദൃശ്യം സിനിമ മൂന്നു വട്ടം കണ്ടു, പത്തു തവണ കണ്ടു എന്നൊക്കെ. പക്ഷേ, ദൃശ്യത്തെ അനുകരിച്ച്, ഒരിക്കലും പിടിക്കപ്പെടില്ലെന്നു കരുതി, ആ കുറ്റവാളികൾ നശിപ്പിക്കാൻ ശ്രമിച്ച തെളിവുകൾ കേരള പൊലീസിലെ […]

ഏറ്റവും വിജയിച്ച ലോകസുന്ദരി: ഐശ്വര്യ റായ്ക്ക് ആദരം

ഏറ്റവും വിജയിച്ച ലോകസുന്ദരി: ഐശ്വര്യ റായ്ക്ക് ആദരം

ഏറ്റവും വിജയിച്ച ലോകസുന്ദരി ഐശ്വര്യ റായ് തന്നെ. ഇത്തവണത്തെ മിസ് വേൾഡ് മൽസരച്ചടങ്ങിൽ ഐശ്വര്യ റായ്യെ ഏറ്റവും വിജയം വരിച്ച ലോകസുന്ദരിയെന്ന പേരിൽ ആദരിച്ചു. വെള്ളി നിറത്തിലുള്ള ഗൗൺ അണിഞ്ഞെത്തിയ ഐശ്വര്യ റായ് (41) ഭർത്താവ് അഭിഷേക് ബച്ചൻ, മകൾ ആരാധ്യ, അമ്മ വൃന്ദ റായ് എന്നിവരോടൊപ്പമാണ് സ്റ്റേജിലെത്തിയത്. ‘ഈ ആദരം എന്റെ ഹൃദയം നിറയ്ക്കുന്നു—’ ഐശ്വര്യ പറഞ്ഞു. 1994ൽ ആണ് ഐശ്വര്യയ്ക്കു ലോകസുന്ദരിപ്പട്ടം ലഭിച്ചത്.

ജനരക്ഷയ്ക്ക് അധികാരസ്ഥാനത്തുള്ളവരെ പ്രതീക്ഷിക്കേണ്ട: മോഹന്‍ലാൽ

ജനരക്ഷയ്ക്ക് അധികാരസ്ഥാനത്തുള്ളവരെ പ്രതീക്ഷിക്കേണ്ട: മോഹന്‍ലാൽ

ജനരക്ഷയ്ക്ക് അധികാരസ്ഥാനത്തുള്ളവരെ പ്രതീക്ഷിക്കേണ്ട:   മോഹന്‍ലാൽ

അനൂപ് മേനോൻ വിവാഹിതനായി

അനൂപ് മേനോൻ വിവാഹിതനായി

നടന്‍ അനൂപ് മേനോന്‍ പത്തനംതിട്ട സ്വദേശിനി ഷേമ അലക്സാണ്ടറെ മിന്നുകെട്ടി ജീവിതസഖിയാക്കി. പ്രണയകാലത്തിന് അറുതി കുറിച്ച് മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ ഇന്ന് രാവിലെ നടന്ന വിവാഹചടങ്ങിന് സാക്ഷിയായത് മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രം. മലയാള സിനിയമിലെ ക്രോണിക് ബാച്ചിലറുടെ സീറ്റ് അനൂപ് മേനോന്‍ ഒഴിഞ്ഞു. ഇഷ്ടപ്പെട്ടവളെ തന്‍റെ ഇഷ്ടത്തിനൊത്ത ചടങ്ങില്‍ അനൂപ് ജീവിതസഖിയാക്കി. മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ തീര്‍ത്തും ലളിതമായ ചടങ്ങില്‍ ഇന്ന് രാവിലെ 7.30നായിരുന്നു താലികെട്ട്. സാക്ഷിയായത് മാതാപിതാക്കളും ഏറ്റവുമടുത്തു സുഹൃത്തുക്കളും മാത്രം. വിവാഹശേഷം വീട്ടിലേക്ക് ആദ്യമെത്തിയ അതിഥി നടന്‍ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top