Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘January, 2015’

സിദ്ദിഖും കുടുംബവും അരി വാങ്ങിയിട്ട്‌ 18 വര്‍ഷം !

സിദ്ദിഖും കുടുംബവും അരി വാങ്ങിയിട്ട്‌ 18 വര്‍ഷം !

മലപ്പുറം: സിദ്ദിഖും കുടുംബവും കാശുകൊടുത്ത്‌ അരിവാങ്ങിയിട്ട്‌ 18 വര്‍ഷം. പാട്ടത്തിനെടുത്ത മൂന്നര ഏക്കര്‍ പാടത്തു നെല്‍കൃഷി നടത്തി ജീവിക്കുന്ന മലപ്പുറം കുറവയിലെ മീനാര്‍കുഴി സ്വദേശിയായ മുല്ലപ്പള്ളി സിദ്ദിഖാണു ഭാര്യയും സഹോദരിയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏകാശ്രയം. പണസമ്പാദനത്തേക്കാള്‍ എത്രയോ വലിയകാര്യമാണു സ്വന്തമായി കൃഷിചെയ്‌തു വിളവെടുത്ത്‌ ജീവിക്കുന്നതെന്നാണു സിദ്ദിഖിന്റെ പക്ഷം. മറ്റുകര്‍ഷകരെല്ലാം നെല്ല്‌ വില്‍ക്കുമ്പോള്‍ തനിക്കും കുടുംബത്തിനും ഒരുവര്‍ഷം കഴിക്കാനുള്ള നെല്ല്‌ സംഭരിച്ചശേഷം മാത്രമാണു ഇദ്ദേഹം വില്‍ക്കാറുള്ളൂ. ഇത്തരത്തില്‍ നെല്ലും അരിയും സൂക്ഷിക്കാനായി ഒരു മുറിതന്നെ ഒഴിച്ചിട്ടിരിക്കുകയാണു ഈ നാല്‍പത്തഞ്ചുകാരന്‍. ഇതോടൊപ്പം […]

കെ.എസ.്‌ആര്‍.ടി.സിയില്‍ ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യയാത്ര

കെ.എസ.്‌ആര്‍.ടി.സിയില്‍ ഇന്നുമുതല്‍ വിദ്യാര്‍ഥികള്‍ക്ക്‌ സൗജന്യയാത്ര

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ബസുകളില്‍ വിദ്യാര്‍ഥികളുടെ സൗജന്യയാത്ര ഇന്നുമുതല്‍ നടപ്പാകും. പ്ലസ്‌ ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണു കെ.എസ്‌.ആര്‍.ടി.സിയുടെ ഈ സൗജന്യം ലഭിക്കുക. ഇതോടെ ടൗണ്‍ ടു ടൗണ്‍ ഒഴികേയുള്ള എല്ലാത്തരം ഓര്‍ഡിനറി സര്‍വീസുകളിലും വിദ്യാര്‍ഥികള്‍ക്കു യാത്രാ സൗജന്യം ലഭിക്കും. കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോകളില്‍ വിദ്യാര്‍ഥികള്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ കണ്‍സഷന്‍ കാര്‍ഡ്‌ ലഭിക്കും. മാര്‍ച്ച്‌ 31 വരെയാണു കാര്‍ഡിന്റെ കാലാവധി. അടുത്ത അധ്യയനവര്‍ഷം വീണ്ടും പുതുക്കണം. നിലവില്‍ കാര്‍ഡുള്ളവര്‍ പുതിയ കാര്‍ഡ്‌ വാങ്ങേണ്ടതില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാസൗജന്യം ഇന്നുമുതല്‍ നടപ്പാക്കാന്‍ മാനേജ്‌മെന്റ്‌ […]

ഭരത്ഭൂഷന്റെ മുന്നറിയിപ്പ്‌: വരുമാനമില്ല, പദ്ധതി വെട്ടിക്കുറയ്‌ക്കേണ്ടിവരും

ഭരത്ഭൂഷന്റെ മുന്നറിയിപ്പ്‌: വരുമാനമില്ല, പദ്ധതി വെട്ടിക്കുറയ്‌ക്കേണ്ടിവരും

തിരുവനന്തപുരം: സംസ്‌ഥാനത്തെ പദ്ധതിയില്‍ വന്‍ വെട്ടിക്കുറവു വേണ്ടിവരുമെന്നു ചീഫ്‌ സെക്രട്ടറി സ്‌ഥാനത്തുനിന്നു വിരമിച്ച ഇ.കെ. ഭരത്‌ഭൂഷണ്‍. പദ്ധതി നിര്‍വഹണം നാല്‍പതു ശതമാനം പോലുമായിട്ടില്ല. ഇനി ആകെ രണ്ടുമാസമാണുള്ളത്‌. അതുകൊണ്ടുതന്നെ പദ്ധതി വെട്ടിക്കുറയ്‌ക്കേണ്ടിവരും. അടുത്തവര്‍ഷത്തേക്കു പദ്ധതിയില്‍ വര്‍ധനയുണ്ടാക്കാനുള്ള ശ്രമമുണ്ട്‌. എന്നാല്‍, അതു രേഖകളില്‍ മാത്രമല്ലാതെ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മംഗളേത്താടു പറഞ്ഞു. നഷ്‌ടത്തിലോടുന്ന പൊതുമേഖല സ്‌ഥാപനങ്ങള്‍ പൂട്ടണമെന്നും സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്ന ഏജന്‍സി എന്ന നിലയില്‍ നിന്നു മാറണമെന്നും അദ്ദേഹം വ്യക്‌തമാക്കി. സംസ്‌ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്‌. […]

ബിനോയിയുടെ കൈപ്പത്തികളുമായി, നന്ദി പറഞ്ഞ്‌ മനു

ബിനോയിയുടെ കൈപ്പത്തികളുമായി, നന്ദി പറഞ്ഞ്‌ മനു

കൊച്ചി: മറ്റൊരാളെ സഹായിക്കുന്നതിനിടെയാണു കൈപ്പത്തികള്‍ നഷ്‌ടപ്പെട്ടതെന്നതിനാല്‍ നിരാശ ഉണ്ടായിരുന്നില്ലെന്നും തനിക്കു കൈപ്പത്തികള്‍ നല്‍കാന്‍ സന്മനസു കാട്ടിയ ബിനോയിയുടെ കുടുംബത്തോടു നന്ദിയുണ്ടെന്നു മനു. ആശുപത്രി വിട്ടാല്‍ ആദ്യം പോകുന്നതു ബിനോയിയുടെ വീട്ടിലേക്കായിരിക്കുമെന്നും അമൃത ആശുപത്രിയില്‍ നടന്ന ശസ്‌ത്രക്രിയയ്‌ക്കു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട മനു പറഞ്ഞു. നാലു വര്‍ഷം മുമ്പ്‌ ട്രെയിനിനടിയില്‍ പെട്ടാണു തൊടുപുഴ സ്വദേശിയായ മനുവിന്‌ കൈപ്പത്തികള്‍ നഷ്‌ടപ്പെട്ടത്‌. ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതു ചോദ്യംചെയ്‌ത മനുവിനെ അന്യസംസ്‌ഥാനക്കാരായ ചിലര്‍ പുറത്തേക്കു തള്ളിയിടുകയായിരുന്നു. കൂനമ്മാവില്‍ കഴിഞ്ഞ 11 നുണ്ടായ […]

‘ദാദാസാഹിബ്‌ നായിക’യുടെ ഇന്നത്തെ ജീവിതം

‘ദാദാസാഹിബ്‌ നായിക’യുടെ ഇന്നത്തെ ജീവിതം

പത്തുവര്‍ഷം മുമ്പ്‌ സിനിമ ഉപേക്ഷിച്ച ‘ദാദാസാഹിബി’ലെ നായിക ആതിരയിപ്പോള്‍ രമ്യാ അന്തര്‍ജനമാണ്‌. കാറ്ററിംഗ്‌ ബിസിനസുമായി രമ്യയിപ്പോള്‍ എറണാകുളം കാഞ്ഞിരമറ്റത്തെ ഏറ്റിക്കട ഇല്ലത്തുണ്ട്‌. മൂന്നുവര്‍ഷം കൊണ്ട്‌ ആറു സിനിമകളില്‍ അഭിനയിച്ച ആതിര സിനിമ ഉപേക്ഷിച്ചത്‌ എന്തിന്‌? പതിനാലുവര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ രാമമംഗലം ഇളമണ്ണ്‌ മനയിലെ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ രമ്യ സിനിമയിലെത്തിയത്‌. ‘ദാദാസാഹിബി’ല്‍ മമ്മൂട്ടിയുടെ നായികയായപ്പോള്‍ സംവിധായകന്‍ വിനയന്‍ അവര്‍ക്ക്‌ കഥാപാത്രത്തിന്റെ പേരുനല്‍കി. രമ്യ അന്നു മുതല്‍ ആതിരയായി. പിന്നീടവര്‍ നിരവധി സിനിമകളില്‍ നായികയായി. ‘ഗ്രാന്‍ഡ്‌മദര്‍’ എന്ന സിനിമയില്‍ ജഗദീഷിന്റെ […]

സിനിമ കാണുമ്പോള്‍ തീയറ്ററിനുള്ളില്‍ മഴ പെയ്താലോ? നനഞ്ഞേ മതിയാകൂ. കാറ്റ്, മഞ്ഞ്, പുക, മണം ബബിള്‍സ് എന്നിവ കൂടി ആയാലോ? അതൊരു വ്യത്യസ്ത അനുഭൂതി തന്നെ. സിനിമ തുടങ്ങുമ്പോള്‍ത്തന്നെ പ്രേക്ഷകരും കഥാപാത്രങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയും സിനിമയുടെ ഉള്ളറകളിലൂടെ സിനിമയെ ദര്‍ശിക്കാന്‍ കഴിയുന്ന പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഇരിപ്പിടങ്ങള്‍ക്കൊപ്പം സ്‌ക്രീനില്‍ തെളിയുന്ന ചിത്രങ്ങളുടെ ഒറിജിനല്‍ ഫീലിംഗ് പ്രേക്ഷകര്‍ക്ക് നേരിട്ട് അനുഭവവേദ്യമാക്കുന്ന തീയറ്റര്‍ ഘടന. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദനശേഷി ഉളവാക്കുന്ന പുതിയതരം ടെക്‌നോളജിയാണ് 9D സിനിമാ പ്രദര്‍ശനം. ത്രിമാന ദൃശ്യങ്ങള്‍ക്കൊപ്പം പഞ്ചേന്ദ്രിയാനുഭൂതികളേയും […]

ഐയില്‍ വില്ലനാകാന്‍ സുരേഷ്‌ഗോപി മമ്മൂട്ടിയുടെ ഉപദേശം സ്വീകരിച്ചു

ഐയില്‍ വില്ലനാകാന്‍ സുരേഷ്‌ഗോപി മമ്മൂട്ടിയുടെ ഉപദേശം സ്വീകരിച്ചു

മറ്റ്‌ സിനിമാവേദികളില്‍ നിന്നും വ്യത്യസ്‌തമായി സുപ്പര്‍താരങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ വസിക്കുന്ന മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കും സുരേഷ്‌ഗോപിയ്‌ക്കും ഇടയില്‍ അദൃശ്യമായി എന്തോ നില്‍ക്കുന്നു എന്ന തോന്നല്‍ ആരാധകര്‍ക്ക്‌ ഉണ്ടായിട്ട്‌ ദീര്‍ഘകാലമായി. ഇരുവരേയും ഒരുമിച്ച്‌ കാണാത്തതും പരസ്‌പരം തൊട്ടും തൊടാതെയുമുള്ള വിമര്‍ശനങ്ങളും കൂടിയതോടെ അക്കാര്യം നാട്ടുകാര്‍ അങ്ങ്‌ ഉറപ്പാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ അടുത്തകാലത്തായി ഇവര്‍ക്കിടയിലെ മഞ്ഞുരുക്കവും തുടങ്ങിയതായിട്ടാണ്‌ ഊഹാപോഹങ്ങള്‍. ഏറ്റവും പുതിയതായി പുറത്തുവന്ന ശങ്കറിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘ഐ’ യുമായി ബന്ധപ്പെടുത്തി അടുത്തകാലത്ത്‌ സുരേഷ്‌ഗോപി നടത്തിയിട്ടുള്ള ചില വെളിപ്പെടുത്തല്‍ ഈ […]

പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; അദ്വാനിക്കും അമിതാബ്‌ ബച്ചനും പത്മവിഭൂഷന്‍

പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു; അദ്വാനിക്കും അമിതാബ്‌ ബച്ചനും പത്മവിഭൂഷന്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ പത്മ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ എല്‍.കെ അദ്വാനി, ബോളിവുഡ്‌ താരം അമിതാബ്‌ ബച്ചന്‍, ദിലീപ്‌ കുമാര്‍, മലയാളിയായ കെ.കെ വേണുഗോപാല്‍. പ്രകാശ്‌ എം ബാദല്‍ എന്നിവര്‍ക്ക്‌ പത്മവിഭൂഷന്‍ ലഭിച്ചു. ഡോ. വീരേന്ദ്ര ഹെഗാഡെ, ജഗദ്‌ഗുരു രാമാനനന്ദാചാര്യ സ്വാമി, പ്ര?ഫ. മാലൂര്‍ രാമസ്വാമി ശ്രീനിവാസന്‍, കരിം അല്‍ ഹുസൈനി അഗ ഖാന്‍ എന്നിവര്‍ക്കും പത്മവിഭൂഷന്‍ ലഭിച്ചു. കെ.പി ഹരിദാസ്‌, നാരായണ പുരുഷോത്തമ മല്യ, ബാഡ്‌മിന്റണ്‍ താരം പി.വി സിന്ധു എന്നിവര്‍ക്ക്‌ പത്മശ്രീ […]

ഒമ്പതു തവണ ശസ്‌ത്രക്രിയ നടത്തിയിട്ടും നടക്കാന്‍വയ്യ; ഗൃഹനാഥന്‍ സഹായം തേടുന്നു

ഒമ്പതു തവണ ശസ്‌ത്രക്രിയ നടത്തിയിട്ടും നടക്കാന്‍വയ്യ; ഗൃഹനാഥന്‍ സഹായം തേടുന്നു

കോട്ടയം: സ്‌കൂട്ടര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ പരുക്കു ഭേദമാകാന്‍ ഒമ്പതു തവണ ശസ്‌ത്രക്രിയ നടത്തിയിട്ടും എഴുന്നേറ്റു നടക്കാന്‍ കഴിയാതെ വലയുന്ന ഗൃഹനാഥന്‍ തുടര്‍ ചികിത്സയ്‌ക്കു സഹായം തേടുന്നു. പുലിയന്നൂര്‍ ഇടച്ചേരില്‍ പി. രാധാകൃഷ്‌ണനാണു സുമനസുകളുടെ സഹായം തേടുന്നത്‌. 2009 ജനുവരി 15 ന്‌ പുലിയന്നൂരില്‍വച്ച്‌ സ്‌കൂട്ടറില്‍ കാറിടിച്ചാണ്‌ അപകടമുണ്ടായത്‌. തുടര്‍ന്നു മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സതേടി. രോഗസൗഖ്യം ലഭിക്കാതിരുന്നതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മുറിവു പഴുത്തു ശരീരം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന്‌ ഇതുവരെ ഒമ്പതു ശസ്‌ത്രക്രിയകള്‍ക്കു രാധാകൃഷ്‌ണന്‍ വിധേയനായി. ഒരു […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top