Radio Heatbeats
 
body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘January, 2015’

റിമ്മി ഇനി കോമഡി കൂടെ ചെയ്തേക്കും

റിമ്മി ഇനി കോമഡി കൂടെ ചെയ്തേക്കും

റിമ്മി ഇനി കോമഡി കൂടെ ചെയ്തേക്കും. റിമ്മി മാത്രം അല്ല , ശ്വേതക്കും ഇതൊക്കെ വഴങ്ങും പാടി നടന്നു നടന്നു ഇപ്പോ കോമഡി ഷോ വരെ എത്തി.

ഫേസ്ബുക്കിൽ വാർത്തകൾ ഷെയർ ചെയ്യുന്നവർ കൂടുതൽ ‘സ്മാർട്ട്’ ആവുമെന്ന് പഠനം

ഫേസ്ബുക്കിൽ വാർത്തകൾ ഷെയർ ചെയ്യുന്നവർ കൂടുതൽ ‘സ്മാർട്ട്’ ആവുമെന്ന് പഠനം

   ഫേസ്ബുക്കിൽ വാർത്തകൾ ഷെയർ ചെയ്യുന്നവർ കൂടുതൽ ‘സ്മാർട്ട്’ ആവുമെന്ന് പഠനം. ഫേസ്ബുക്ക് പേജിൽ അലസമായി സ്ക്രോൾഡൗൺ ചെയ്ത് വാർത്തകൾ ലൈക്ക് ചെയ്ത് പോകുന്നവരെക്കാൾ വാർത്തകൾ ഷെയർ ചെയ്യുകയും അതേക്കുറിച്ച് ആരോഗ്യകരമായ ചർച്ചകൾ നടത്തുകയും ചെയ്യുന്നവർ ഫേസ്ബുക്ക് കൂട്ടായ്മകളിൽ അഭിപ്രായ രൂപീകരണത്തിന് ഏറെ പങ്കുവഹിക്കുന്നുവെന്നും ഇവരെ കൂട്ടുകാർ കൂടുതൽ സ്മാർട്ടായി കാണുന്നുവെന്നും അമേരിക്കയിലെ പെനിസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. വാർത്തകളിൽനിന്നും യുവതലമുറ അകന്നുപോകുന്നുവോയെന്നറിയാൻ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 400 ഫ്രണ്ട്സുള്ള 265 പേരാണ് […]

ഉറങ്ങാൻ മദ്യത്തിന്റെ കൂട്ടുപിടിക്കേണ്ട

ഉറങ്ങാൻ മദ്യത്തിന്റെ കൂട്ടുപിടിക്കേണ്ട

രണ്ടെണ്ണമടിച്ച് സുഖമായി കിടന്നുറങ്ങാമെന്ന പ്രയോഗം തിരുത്തേണ്ട സമയമായി. മദ്യപാനം ചെറിയ തോതിലാണെങ്കിലും ഉറക്കത്തെ തടസപ്പെടുത്തുമെന്ന് മെൽബൺ യൂണിവേഴ്സിറ്റി നടത്തിയ പഠനം കണ്ടെത്തി. ചെറിയ തോതിലുള്ള മദ്യപാനം വേഗത്തിൽ ഉറങ്ങാൻ സഹായിക്കുമെങ്കിലും ഇടയ്ക്ക് ഉറക്കം തടസപ്പെടാൻ ഇടയാകുമെന്ന് പഠനം പറയുന്നു. ഇത് ഒരു വ്യക്തിയുടെ ഒാർമയേയും കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവിനെയും ദോഷകരമായി ബാധിക്കും. മദ്യത്തെ ഉറക്കത്തിന് കൂട്ടായി ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പഠനം വ്യക്തമാക്കുന്നു.

കേരളത്തെ വിഭജിക്കുന്നു

കേരളത്തെ  വിഭജിക്കുന്നു

തിരുവനന്തപുരം: കേരളം, തമിഴ്‌നാട്‌ എന്നീ സംസ്‌ഥാനങ്ങളെ വിഭജിച്ചു പുതിയ ചേരനാട്‌ സംസ്‌ഥാനം രുപീകരിക്കണമെന്ന്‌ ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജ്‌. വി.എസ്‌.ഡി.പിയുടെ പത്താം പ്രതിനിധിസഭയിലാണ്‌ ജോര്‍ജ്‌ വിവാദ പ്രമേയം അവതരിപ്പിച്ചത്‌. പ്രമേയം കൈയടികളോടെ പ്രതിനിധികള്‍ അംഗീകരിച്ചു. രണ്ടു സംസ്‌ഥാനങ്ങളില്‍ നിന്നുമായി പത്തു ജില്ലകളെ കൂട്ടിച്ചേര്‍ത്ത്‌ ചേരനാട്‌ എന്ന സംസ്‌ഥാനം രൂപീകരിക്കണമെന്നാണ്‌ പ്രമേയം. തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി, വിരുദുനഗര്‍, മധുര, തേനി എന്നീ ആറു ജില്ലകളും കേരളത്തിന്റെ നാലുജില്ലകളും കോട്ടയത്തെ പകുതി പ്രദേശങ്ങളും കൂട്ടിച്ചേര്‍ന്നതാണ്‌ ഈ സംസ്‌ഥാനത്തിന്റെ രൂപരേഖ. […]

പൊന്നമ്മ അമ്മയായി…..

പൊന്നമ്മ അമ്മയായി…..

  ആയിരത്തിലധികം സിനിമകള്‍, അര നൂറ്റാണ്ടിലേറെയായി നീളുന്ന അഭിനയ സപര്യ, 2015 ജനുവരി നാലിന്‌ സപ്‌തതി പിന്നിടുമ്പോള്‍ ഈ പ്രായത്തിലും അഭിനയത്തെ കൈവിടാന്‍ കവിയൂര്‍ പൊന്നമ്മ ഒരുക്കമല്ല. അഞ്ചാം വയസ്സില്‍ സംഗീത പഠനത്തോടെ തുടങ്ങിയ കലാജീവിതമാണ്‌ കവിയൂര്‍ പൊന്നമ്മയുടേത്‌, പിതിനാലാം വയസ്സില്‍ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക്‌, 19 ാം വയസ്സില്‍ സിനിമയില്‍ അരങ്ങേറ്റം, കല്യാണം കഴിക്കാത്ത പ്രായത്തില്‍ പോലും, മുതിര്‍ നടന്മാരുടെ അമ്മയായി വേഷമിട്ടു, ആ അമ്മയുടെ സിനിമയും ജീവിതവും.    സിനിമയില്‍ സ്‌ത്രീകളധികമില്ലാതിരുന്ന കാലത്ത്‌ എങ്ങനെയാണ്‌ […]

അജ്‌ഞാത ഗ്രഹത്തില്‍നിന്നു റേഡിയോ തരംഗം: ആകാംക്ഷയോടെ ശാസ്‌ത്രലോകം

അജ്‌ഞാത ഗ്രഹത്തില്‍നിന്നു റേഡിയോ തരംഗം: ആകാംക്ഷയോടെ ശാസ്‌ത്രലോകം

വാഷിങ്‌ടണ്‍: ക്ഷീരപഥത്തിനു പുറത്തുനിന്നു ലഭിച്ച റേഡിയോ തരംഗത്തിന്റെ പേരില്‍ ശാസ്‌ത്രലോകത്തിന്‌ ആകാംക്ഷ. 550 കോടി പ്രകാശ വര്‍ഷം(ഒരു പ്രകാശ വര്‍ഷം= 9.4605284 1012 കിലോമീറ്റര്‍) അകലെനിന്നെത്തിയ തരംഗം അന്യഗ്രഹജീവികളുടേതാണെന്നു വാദിച്ച്‌ ഒരു വിഭാഗം രംഗത്തുണ്ട്‌. എന്നാല്‍ തരംഗം കൂറ്റന്‍ നക്ഷത്രത്തിനുള്ളിലെ സ്‌ഫോടനത്തെ തുടര്‍ന്നാണ്‌ ഉണ്ടായതെന്നാണു ശാസ്‌ത്രജ്‌ഞരുടെ നിലപാട്‌. ന്യൂ സൗത്ത്‌ വെയില്‍സിലെ കൂറ്റന്‍ റേഡിയോ ടെലസ്‌കോപ്പാണു റേഡിയോ തരംഗം പിടിച്ചെടുത്തതെന്നു “ന്യൂ സയന്റിസ്‌റ്റ്‌” റിപ്പോര്‍ട്ട്‌ ചെയ്‌തു. സെക്കന്‍ഡില്‍ നേരിയ അംശം മാത്രമാണു തരംഗം നീണ്ടത്‌.   റേഡിയോ […]

ഐ.പി.എല്‍ വാതുവയ്പ്: ശ്രീനിവാസന്‍ വീണു; മെയ്യപ്പനും കുന്ദ്രയും കുറ്റക്കാര്‍

ഐ.പി.എല്‍ വാതുവയ്പ്: ശ്രീനിവാസന്‍ വീണു; മെയ്യപ്പനും കുന്ദ്രയും കുറ്റക്കാര്‍

ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവയ്പ് കേസില്‍ എന്‍.ശ്രീനിവാസന്‍ സുപ്രീം കോടതിയില്‍ തിരിച്ചടി. ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേക്ക് ശ്രീനിവാസന് മത്സരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ഉടമ എന്നതിനാലാണ് കോടതിയുടെ വിലക്ക്. അതേസമയം, വാതുവയ്പു കേസില്‍ കോടതി ശ്രീനിവാസന് ക്ലീന്‍ചിറ്റ് നല്‍കി. വാതുവയ്പില്‍ ശ്രീനിവാസന് എതിരായ ആരോപണം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു. എന്നാല്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പനും രാജ്കുന്ദ്രയൂം കുറ്റക്കാരാണെന്നും 130 പേജ് വരുന്ന വിധിന്യായത്തില്‍ കോടതി വ്യക്തമാക്കി. ബി.സി.സി.ഐ പൊതുസ്ഥാപനമാണെന്നും രാജ്യത്തെ […]

രക്താര്‍ബുദം ബാധിച്ച മകനുവേണ്ടി ചികിത്സാസഹായം തേടുന്നു

രക്താര്‍ബുദം ബാധിച്ച മകനുവേണ്ടി ചികിത്സാസഹായം തേടുന്നു

തിരുവനന്തപുരം: രക്താര്‍ബുദം ബാധിച്ച പത്താംക്ലാസ് വിദ്യാര്‍ഥിക്കായി അച്ഛനും അമ്മയും സുമനസ്സുകളുടെ സഹായം തേടുന്നു. ക്ഷേത്രപൂജാരിയും ശ്രീകാര്യം മ്യാല്‍പള്ളിഇല്ലം, കുളത്തുവിള ലെയ്ന്‍, ചെറുവയ്ക്കല്‍ സ്വദേശി എ.പി. സുരേഷ് നമ്പൂതിരിയുടെ ഏകമകനായ വിഷ്ണു നമ്പൂതിരി (15) ക്കാണ് അസുഖം ബാധിച്ചത്. ആറുമാസം മുന്‍പ് ആര്‍.സി.സി.യില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അസ്ഥിമജ്ജ മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. മകന്റെ ചികിത്സ നടത്തുന്നതിനാല്‍ സുരേഷിന് ശാന്തിപ്പണിക്ക് പോകാനാകുന്നില്ല. വിഷ്ണുവിന്റെ തുടര്‍ചികിത്സക്ക് 35 ലക്ഷത്തോളം രൂപവേണമെന്നാണ് ആശുപത്രി […]

തിരുവാഭരണങ്ങള്‍ കാനനപാതയിലൂടെ തിരിച്ചെഴുന്നള്ളിച്ചു

തിരുവാഭരണങ്ങള്‍ കാനനപാതയിലൂടെ തിരിച്ചെഴുന്നള്ളിച്ചു

പന്തളം: കാനനവാസനായ അയ്യപ്പന് ചാര്‍ത്തിയ കനകാഭരണങ്ങള്‍ പരമ്പരാഗത കാനനപാതയിലൂടെ പന്തളത്തേക്ക് തിരിച്ചെഴുന്നള്ളിച്ചുതുടങ്ങി. പമ്പയില്‍ നിന്ന് താല്‍ക്കാലിക പാലം കടന്ന് ചെറിയാനവട്ടം, വലിയാനവട്ടം, ഒളിയമ്പുഴ, ഏട്ടപ്പെട്ടി വഴി വെള്ളാച്ചിമലയുടെ അടിവാരത്ത് പമ്പാനദിയുടെ തീരത്തുകൂടിയാണ് ഘോഷയാത്ര കൊല്ലമൂഴിയിലെത്തി അട്ടത്തോട്ടിലേക്ക് കയറിയത്. അട്ടത്തോട്ടില്‍ ആദിവാസി സമൂഹത്തിന്റെ സ്വീകരണത്തിനുശേഷം ഘോഷയാത്ര നിലയ്ക്കല്‍ വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തി. ഘോഷയാത്ര ശബരിമലയിലേക്ക് പോയ അതേ പാതയിലൂടെയാണ് മടക്കയാത്രയും. പെരുനാട്, ആറന്മുള വഴി വെള്ളിയാഴ്ച രാവിലെ പന്തളത്ത് മടങ്ങിയെത്തും.

എച്ച്.എസ്. വിഭാഗം നാടോടിനൃത്തത്തില് എ ഗ്രേഡ് നേടിയ കൃഷ്‌ണേന്ദു പി.പി. (ജി.എച്ച്.എസ്.എസ്. പിലിക്കോട്)എച്ച്.എസ്.എസ്. വിഭാഗം (പെണ്‍) നാടോടിനൃത്തത്തില് എ ഗ്രേഡ് നേടിയ സി.എച്ച്.ലാവണ്യ (ജി.വി.എച്ച്.എസ്.എസ്, കയ്യൂര്). പി.വി.ഹരികൃഷ്ണന്‌ഹൈസ്‌കൂള് വിഭാഗം ഗിത്താറില്‍ (പാശ്ചാത്യം) രണ്ടാംസ്ഥാനം (കാഞ്ഞങ്ങാട് ദുര്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്), ജോജി എസ്.ബാബുഹൈസ്‌കൂള് വിഭാഗം സംസ്‌കൃതോത്സവത്തില് ഗാനാലാപനത്തില് എ ഗ്രേഡോടെ ഒന്നാംസ്ഥാനവും അഷ്ടപദിയില് എ ഗ്രേഡും (കാഞ്ഞങ്ങാട് ദുര്ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്), ആര്‍.പി.ഫാത്തിമത്ത് ഷഹീറഅറബിക് തര്‍ജമയില്‍ ഒന്നാംസ്ഥാനം (ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), എന്‍.ശ്രദ്ധകന്നഡ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top