Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘February, 2015’

ഉള്ളിയും മുളകും തല്ലിയിട്ട മീന്‍കറി

ഉള്ളിയും മുളകും തല്ലിയിട്ട മീന്‍കറി

കൊല്ലം കടപ്പുറത്തുകാരുടെ ഒരു പ്രത്യേക മീന്‍കറി. നെയ്യുള്ള ചാള (മത്തി), വാള എന്നീ മീനുകളാണ് ഈ കറിയുണ്ടാക്കാന്‍ ഉപയോഗിക്കുക. മത്തി തലയോടുകൂടിയും വാള ചെറിയ കഷണങ്ങളായി മുറിച്ചും വരഞ്ഞെടുക്കണം. മീന്‍ അര കിലോ വറ്റല്‍മുളക് 30 എണ്ണം ചെറിയ ഉള്ളി 100 ഗ്രാം വെളിച്ചെണ്ണ മൂന്ന് ടേബിള്‍ സ്പൂണ്‍ പുളി നെല്ലിക്കാ വലുപ്പത്തില്‍ വറ്റല്‍മുളകും ഉള്ളിയും രണ്ടുമൂന്ന് തണ്ട് കറിവേപ്പിലയും ചേര്‍ത്ത് അമ്മിയില്‍ ചതച്ചെടുക്കുക. (വറ്റല്‍മുളക് വറക്കരുത്) എളുപ്പം ചതഞ്ഞുവരാനായി കല്ലുപ്പ് ചേര്‍ത്ത് ചതയ്ക്കാം. അരപ്പ് റെഡി. […]

അടുക്കളത്തോട്ടം,

അടുക്കളത്തോട്ടം,

‎ ഇന്നത്തെ വിളവെടുപ്പ് …. ഒറ്റ തവണത്തെ വളമേ ചെയ്തിട്ടുള്ളൂ അത് ചാണകവും ആടിന്‍റെ കാഷ്ട്ടവും മണ്ണിനോട് ചേര്‍ത്തു കിളച്ച് വിത്തിട്ടൂ… നല്ല വലിപ്പമില്ലെങ്കിലും അദ്വാനത്തിനുള്ള പ്രതിഭലം കിട്ടി ചിത്രത്തില്‍ മുരടിച്ച വേരുകള്‍ അധികം കാണുന്നത് പറിച്ച് നട്ട ചെടികളില്‍ ഉണ്ടായതാണ്. പറിച്ച് നടുമ്പോള്‍ വേരുകള്‍ മടങ്ങി പോകുന്നത് കൊണ്ടും വളര്‍ച്ച മന്ദ ഗതിയിലാകുന്നത്കൊണ്ടുമാണ് അങ്ങനെ സംഭവിക്കുന്നത്‌… കാരറ്റ് ആദ്യമായാണ്‌ ഞാന്‍ കൃഷിചെയ്യുന്നത് കാരറ്റ് നേരിട്ട് വിത്ത്‌ പാകി വിളവെടുക്കുന്നത് തന്നെയാണ് ഉചിതം എന്ന് അനുഭവം പഠിപ്പിക്കുന്നു…കുറെകൂടി നല്ലരീതിയില്‍ […]

മലബാറിലെ നൊണ്‍വെജ്‌ ഓണം

മലബാറിലെ നൊണ്‍വെജ്‌ ഓണം

പൂര്‍ണ്ണമായും വെജിറ്റേറിയനാണ്‌ ഓണസദ്യ. എന്നാല്‍ മലബാറില്‍ ഓണസദ്യ വിളമ്പാന്‍ തൂശനിലയിടുമ്പോള്‍ അതിലൊരു കറി നോണ്‍വെജായിരിക്കും. ഓണസദ്യ കെങ്കേമമാക്കുന്ന ചില നൊണ്‍വെജ്‌ വിഭവങ്ങളിതാ… മസാല ചതച്ച നാടന്‍ താറാവുകറി ചേരുവകള്‍ ഇളയ താറാവിറച്ചി – ഒരു കിലോ (ഇടത്തരം കഷണങ്ങളാക്കിയത്‌) ചെറിയ ഉള്ളി – അരക്കിലോ (നീളത്തിലരിഞ്ഞത്‌) ഇഞ്ചി – ഒരു വലിയ കഷണം വെളുത്തുള്ളി – എട്ട്‌ അല്ലി പച്ചമുളക്‌ – ഏഴെണ്ണം മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍ കുരുമുളക്‌ – ഒരു ടേബിള്‍സ്‌പൂണ്‍(ഇവയെല്ലാം അമ്മിക്കല്ലില്‍ ചതയ്‌ക്കണം) […]

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ അറിയേണ്ടതെല്ലാം

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ അറിയേണ്ടതെല്ലാം

ഒരു സ്‌ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ്‌ ഗര്‍ഭധാരണം. ഈ സമയം മുതല്‍ പ്രസവം വരെ സ്‌ത്രീകള്‍ ഹൃദയത്തില്‍ സൂക്ഷിക്കേണ്ട 101 കാര്യങ്ങള്‍ 1-ാം മാസം 1. ശാരീരികമായ മാറ്റങ്ങള്‍ അധികമൊന്നും പ്രകടമാകാത്ത മാസമാണ്‌ ഒന്നാം മാസം. ഗര്‍ഭിണിയായിട്ടും ശാരീരിക മാറ്റങ്ങള്‍ ഉണ്ടാകാത്തതില്‍ ആകുലപ്പെടേണ്ടതില്ല. 2. ശരീരത്തിന്റെ താപനില ഇടയ്‌ക്കിടെ ഉയര്‍ന്നുവന്നേക്കാം. എന്നാല്‍ ഇതില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ല. ഇതു പലപ്പോഴും പനിയാണെന്ന്‌ തെറ്റിദ്ധരിക്കാറുണ്ട്‌. ഡോക്‌ടറെ കാണേണ്ട ആവശ്യമില്ല. മരുന്നിന്റെയും ആവശ്യമില്ല. 3. അടിക്കടി മൂത്രമൊഴിക്കുന്നത്‌ ഗര്‍ഭകാലത്തിന്റെ പ്രത്യേകതയാണ്‌. […]

കാന്‍സര്‍ തടയാന്‍ ഭക്ഷണക്രമീകരണം

കാന്‍സര്‍ തടയാന്‍ ഭക്ഷണക്രമീകരണം

തെറ്റായ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷണ രീതിയും, വ്യായാമക്കുറവും കാന്‍സറുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു കാന്‍സര്‍ എന്നുകേള്‍ക്കുമ്പോള്‍ തന്നെ ഭയമാണ്‌. എന്നാല്‍ ഇപ്പോള്‍ പലതരം കാന്‍സറുകളും ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. തെറ്റായ ജീവിതശൈലിയും, അനാരോഗ്യകരമായ ഭക്ഷണരീതിയും, വ്യായാമക്കുറവും കാന്‍സറുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. അതുകൊണ്ട്‌ ജീവിതശൈലിയിലും, ഭക്ഷണരീതിയിലും മാറ്റം വരുത്തുകയാണ്‌ കാന്‍സര്‍ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. കാന്‍സര്‍ രോഗങ്ങളില്‍ 40 ശതമാനവും തടയാന്‍ കഴിയുമെന്നാണ്‌ ലോകാരോഗ്യ സംഘടന നല്‍കുന്ന സന്ദേശം. കാന്‍സറിനെ തടയാന്‍ കഴിവുള്ള ഘടകങ്ങള്‍ അടങ്ങിയ ആഹാരസാധനങ്ങള്‍ ഭക്ഷണത്തില്‍ ധാരാളമായി […]

അഴകിനും ആരോഗ്യത്തിനും ശുചിത്വശീലങ്ങള്‍

അഴകിനും ആരോഗ്യത്തിനും ശുചിത്വശീലങ്ങള്‍

ബാല്യത്തിലും കൗമാരത്തിലും തുടര്‍ന്നുള്ള ജീവിതത്തിലും കുട്ടി അനുവര്‍ത്തിക്കേണ്ട ശീലങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള ബാധ്യത മാതാപിതാക്കള്‍ക്കാണ്‌ പരിസര ശുചിത്വത്തോടൊപ്പം പ്രാധാന്യം അര്‍ഹിക്കുന്നതാണ്‌ വ്യക്‌തിശുചിത്വവും. പ്രത്യേകിച്ച്‌ കൗമാരപ്രായത്തില്‍. അശ്രദ്ധയുടെയും മടിയുടെയുമെല്ലാം പേരില്‍ നല്ല ആരോഗ്യശീലങ്ങളോട്‌ കൗമാരം മുഖം തിരിഞ്ഞു നില്‍ക്കാറുണ്ട്‌. അമിതമായ വിയര്‍പ്പ്‌, ശരീരദുര്‍ഗന്ധം, താരന്‍ എന്നിവയെല്ലാം ഈപ്രായത്തില്‍ സാധാരണമാണ്‌. എന്നാല്‍ ഇവയില്‍നിന്നെല്ലാം ശരീരത്തെ സംരക്ഷിച്ുച നിര്‍ത്താന്‍ കുട്ടികള്‍ക്കു സാധിക്കും. ആര്‍ത്തവകാലത്ത്‌ ശുചിത്വകാര്യത്തില്‍ കാണിക്കുന്ന വിട്ടുവീഴ്‌ച പലവിധ രോഗങ്ങളുടെയും കേന്ദ്രമാക്കി ശരീരത്തെ മാറ്റുന്നു. ബാല്യത്തിലും കൗമാരത്തിലും തുടര്‍ന്നുള്ള ജീവിതത്തിലും കുട്ടി […]

വീട്ടിലുണ്ടാക്കാം പ്രകൃതി പാചക വിഭവങ്ങള്‍,

വീട്ടിലുണ്ടാക്കാം പ്രകൃതി പാചക വിഭവങ്ങള്‍,

ഔഷധക്കാപ്പി 1. ചുക്ക്‌ – 10 ഗ്രാം 2. മല്ലി – 100 ഗ്രാം 3. ജീരകം – 10 ഗ്രാം 4. ഉലുവ- 10 ഗ്രാം 5. ഏലയ്‌ക്ക – 10 എണ്ണം 6. തുളസിക്കതിര്‍- 100 ഗ്രാം തയാറാക്കുന്ന വിധം 1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ നിറം മങ്ങാതെ ചൂടാക്കി പൊടിച്ചെടുക്കുക. തുളസിയില ശര്‍ക്കര ചേര്‍ത്ത്‌ തിളപ്പിക്കുക. ഇതിലേക്ക്‌ പൊടിച്ചെടുത്ത ചേരുവകള്‍ ചേര്‍ത്തിളക്കുക. ഇത്‌ പാലൊഴിച്ചും അല്ലാതെയും കുടിക്കാം. തേങ്ങാ പാല്‍ ചേര്‍ക്കുന്നത്‌ […]

Model

Model

വെറ്റില മുറുക്കൂ, തടി കുറയ്‌ക്കൂ!

വെറ്റില മുറുക്കൂ, തടി കുറയ്‌ക്കൂ!

എന്തു ചെയ്‌തിട്ടും തടികുറയ്‌ക്കാന്‍ പറ്റാത്തവര്‍ക്ക്‌ ഒരു സന്തോഷവാര്‍ത്ത. എന്നും വെറുതേയിരുന്നു വെറ്റില മുറുക്കിയാല്‍ മാത്രം മതി! പക്ഷേ, അല്‍പം കുരുമുളകു കൂടി ചേര്‍ക്കണമെന്നു മാത്രം. അങ്ങനെയെങ്കില്‍ എട്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ തടി കുറയുമെന്നാണു കണ്ടെത്തല്‍. വെറ്റില മുറുക്കുന്നതു ദഹനം എളുപ്പത്തിലാക്കും. വായു പ്രശ്‌നങ്ങള്‍ പ്രതിരോധിക്കും. ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുന്നതിനൊപ്പം വയറ്റിലെ ശ്ലേഷ്‌മത്തിന്റെ അളവുയര്‍ത്തി അസിഡിറ്റി വരുന്നതു തടയുകയും ചെയ്യും. മുറുക്കാന്‍ ചവയ്‌ക്കുമ്പോള്‍ വായില്‍ ഉമിനീരിന്റെ ഉത്‌പാദനം ഉയരും. ആഹാരം ദഹിപ്പിക്കാനുള്ള സൂചനയും വയറിനു കിട്ടും. ഇതിലൂടെ മലബന്ധത്തിനുവരെ പരിഹാരമാകുമത്രേ. വെറ്റില […]

അഞ്ചുദിവസം ബാങ്കിങ്‌ മേഖല സ്‌തംഭിക്കും

അഞ്ചുദിവസം ബാങ്കിങ്‌ മേഖല സ്‌തംഭിക്കും

കൊച്ചി: യുണൈറ്റഡ്‌ ഫോറം ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്റെ നേതൃത്വത്തില്‍ ബാങ്ക്‌ ജീവനക്കാരും ഓഫീസര്‍മാരും പണിമുടക്ക്‌ പ്രഖ്യാപിച്ചതോടെ 25 മുതല്‍ അഞ്ചുദിവസം തുടര്‍ച്ചയായി രാജ്യത്തെ ബാങ്കിങ്‌ മേഖല സ്‌തംഭിക്കും. 25 മുതല്‍ 28 വരെയാണ്‌ പണിമുടക്ക്‌. 29 ഞായറാഴ്‌ചയായതിനാല്‍ ഫലത്തില്‍ അഞ്ചുദിവസം ബാങ്കുകള്‍ നിശ്‌ചലമാകും. 2012 ഒക്‌ടോബറില്‍ കാലാവധി കഴിഞ്ഞ വേതന പരിഷ്‌കരണ കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ടാണ്‌ പണിമുടക്ക്‌. എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എന്‍.സി.ബി.ഇ, എ.ഐ.ബി.ഒ.എ, ബെഫി, ഐ.എന്‍.ബി.ഇ.എഫ്‌, ഐ.എന്‍.ബി.ഒ.സി, എന്‍.ഒ.ബി.ഡബ്ലിയു, എന്‍.ഒ.ബി.ഒ. എന്നീ കേന്ദ്ര സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചതോടെ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top