Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘February, 2015’

വാലന്റൈന്‍സ്‌ ദിനത്തില്‍ ക്ഷേത്രത്തില്‍ പോകണം,

വാലന്റൈന്‍സ്‌ ദിനത്തില്‍ ക്ഷേത്രത്തില്‍ പോകണം,

\വാലന്റൈന്‍സ്‌ ദിനത്തില്‍ സെക്‌സ്‌ പാടില്ല, പകരം ക്ഷേത്രദര്‍ശനം നടത്തി മനസ്‌ ശുദ്ധമാക്കണം. ശ്രീരാമന്‍ സേനയും ഹനുമാന്‍ സേനയും ഒന്നുമല്ല, ബാങ്കോക്ക്‌ നഗര അധികൃതരാണു നഗരവാസികളോട്‌ ഇങ്ങനെ ഒരു അഭ്യര്‍ഥന നടത്തിയിരിക്കുന്നത്‌. പ്രണയദിനത്തെ രേഖപ്പെടുത്താന്‍ ഇതിലും നല്ലൊരു വഴിയില്ലെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. തെക്കനേഷ്യയില്‍ കൗമാരഗര്‍ഭങ്ങള്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്ത രാജ്യമാണ്‌ തായ്‌ലന്‍ഡ്‌. പുരുഷന്മാര്‍ക്കിടയില്‍ എച്ച്‌.ഐ.വി. ബാധ വളരെ കൂടുതലും. ടൂറിസസൗഹാര്‍ദരാജ്യമായ തായ്‌ലന്‍ഡില്‍ പാശ്‌ചാത്യ ആഘോഷമായ വാലന്റൈന്‍സ്‌ ദിന ആഘോഷങ്ങള്‍ക്കു വന്‍പ്രചാരമാണുള്ളത്‌. പാശ്‌ചാത്യജീവിതരീതികള്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്‌ ബുദ്ധമതവിശ്വാസികളേറെയുള്ള തായ്‌ലന്‍ഡിനെ. തങ്ങളുടെ […]

സ്വപ്‌ന സുന്ദരി (ഒരു വലന്റയിന്‍ കവിത)

സ്വപ്‌ന സുന്ദരി (ഒരു വലന്റയിന്‍ കവിത)

വാലന്റയിന്‍ ദിനം കൊണ്ടു വരുന്നതു ഓര്‍മ്മകളൊ കുറെ നോവുകളോ നിലാവു പോലൊരു കുമാരി വന്നെന്‍ കരളില്‍ കനവുകള്‍ നെയ്യുന്നു കഴിഞ്ഞുപോയൊരു കൗമാരത്തിന്‍ സാക്ഷയൂരി പോകുന്നു തുറന്ന വാതില്‍ക്കല്‍ മിഴി നട്ടു നിന്നു – ഞാന്‍ കാണുന്നു പൊയ്‌പോയ കാല ചിത്രം പെരുവിരല്‍ കൊണ്ടൊരു പെണ്‍കുട്ടിയെഴുതിയ പ്രണയം തുളുമ്പുന്ന, പ്രേമ കാവ്യം കുറു നിര പാറുന്ന കവിളത്തനുരാഗ സ്വപ്‌നങ്ങള്‍ ചാലിച്ച വര്‍ണ്ണങ്ങള്‍ മയ്യണികണ്ണിലൊരു കള്ള നാണത്തിന്‍ മിന്നും മിന്നാമിനുങ്ങ്‌ കൂട്ടം പാവാട തുമ്പിലുരുമ്മി തരിക്കുന്ന പാദസരത്തിന്‍ കിലു കിലുക്കം […]

പാലക്കാട്…..

പാലക്കാട്…..

  പാലക്കാട് വെറും പാല..കാടല്ല…പാലക്കാട്ടുശ്ലേരിയരചൻ…പരിപാലിച്ചു വാണനാട്…ഇന്നു മന്നവനില്ലേലും… കുലനാമ പെരുമയുള്ളൊരു നാട്….കേരളകവാടമാം… വാളയാറിനപ്പുറം…അന്ത തമിഴും ഈ മലയാളവും…ചേർന്നു വഴങുമീനാട്ടിൽ…നെഞ്ചുയർത്തി നിൽക്കുന്നു…നഗര നെഞ്ചത്തു കോട്ട…പുഴകളേറെയൊഴുകുന്നുവെങ്കിലുംപുകൾകൊണ്ടവളീ നിള…പൂരങളേറെയീ നാട്ടിലുണ്ടെങ്കിലുംപേരെഴും പൂരം നെന്മാറ….മതഭേദമില്ലാതെ ചേരുന്നൊരുമ…നേരുന്നു പട്ടാമ്പിനേർച്ച…ഇടയനെ സ്തുതിച്ചിടവകപെരുന്നാളുടനീളമീ നാട്ടിൽ…അടിമുടി വനംവെട്ടിയ… അട്ടപ്പാടിയിൽ…ഇടതടവില്ലാ നിത്യഹരിത…സൈലന്റ് വാലി ….പക്കത്തൊരു കിടിലൻ.. ഊട്ടിയുണ്ടെങ്കിലും….പാവമീ..ഊട്ടി നെല്ലിയാമ്പതി…വരളുന്നകാലത്തെ…വരവേൽക്കുവാനായി… വയറുനിറച്ച ഡാമുകൾ…അതിൽ നിറവയറുന്തി മലമ്പുഴ മുന്നിലും..പുലർകാലെ ചെത്തിയൂറ്റുന്ന മധുരകള്ളിൽ….പാലക്കാടൻ പെരുമ…മലയാളനാടിനു മതിലാകും..മലയുള്ള നാട്…കുഞ്ചൻ ചിരിപ്പിച്ച നാട്…കരിമ്പനയുടെ നാട്…ഇന്നവ മഴുകൊണ്ടുകരയുന്ന നാട്..നെല്ലറ നിറയ്ക്കുവാൻ… എല്ലിൻകോലങൾ…വല്ലാതെ വിയർക്കുന്ന നാട്…കടലില്ലയെങ്കിലും…കടലോളം നന്മയുണ്ടെന്റെ..പാലക്കാടിന്…! – രാജേഷ് സംഘമിത്ര‐

Spicy Tasty Soups

Spicy Tasty Soups

ആരോഗ്യത്തിന്‌ അത്യുത്തമമാണ്‌ സൂപ്പുകള്‍. പച്ചക്കറി മുതല്‍ ഇറച്ചി സൂപ്പുകള്‍ വരെ ആളുകള്‍ക്ക്‌ പ്രിയങ്കരം. വൈവിധ്യമാര്‍ന്ന സൂപ്പുകളുടെ രുചിക്കൂട്ടുകളാണ്‌ ഇത്തവണ… മഷ്‌റൂം ക്രീം സൂപ്പ്‌ ആവശ്യമുള്ള സാധനങ്ങള്‍ മില്‍ക്കി മഷ്‌റൂം – 200 ഗ്രാം ചൂടുവെള്ളം -രണ്ട്‌ കപ്പ്‌ സവാള കൊത്തിയരിഞ്ഞത്‌ – രണ്ടു കപ്പ്‌ ബട്ടര്‍ – കാല്‍ക്കപ്പ്‌ മൈദ – മൂന്ന്‌ ടേബിള്‍സ്‌പൂണ്‍ പാല്‍ – മൂന്നു കപ്പ്‌ ഉപ്പ്‌, കുരുമുളകുപാടി – പാകത്തിന്‌ തയാറാക്കുന്നവിധം ഒരു സോസ്‌പാനില്‍ കൂണ്‍(മഷ്‌റും), വെള്ളം, സവാള എന്നിവ തിളപ്പിക്കുക. […]

വാട്‌സ് ആപ്പിലൂടെ വര്‍ഗീയ പ്രചരണം: പ്രതികള്‍ പിടിയില്‍.

വാട്‌സ് ആപ്പിലൂടെ വര്‍ഗീയ പ്രചരണം: പ്രതികള്‍ പിടിയില്‍.

കാസര്‍ഗോഡ്‌: വാട്‌സ് ആപ്പിലൂടെ വര്‍ഗീയ പ്രചരണം നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. വര്‍ഗീയ പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട മൂന്ന്‌ കേസുകളിലെ പ്രതികളാണ്‌ പിടിയിലായത്‌. വര്‍ഗീയ പ്രചരണം നടത്തുന്ന വാട്‌സ് ആപ്പ്‌ ഗ്രൂപ്പുകള്‍ക്കെതിരെ കേസെടുക്കാനുള്ള തെളിവുകള്‍ ശേഖരിച്ചതായും പോലീസ്‌ അറിയിച്ചു. വര്‍ഗീയ പ്രചരണം നടത്തുന്ന ഗ്രൂപ്പുകളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചതായും പോലീസ്‌ അറിയിച്ചു. കാസര്‍ഗോഡ്‌ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തെ തുടര്‍ന്നാണ്‌ വാട്‌സ് ആപ്പില്‍ വര്‍ഗീയ വിഷം ചീറ്റുന്നവര്‍ പിടിയിലായത്‌. യുവാക്കള്‍ക്കിടയിലാണ്‌ ഇത്തരം ഗ്രൂപ്പുകള്‍ വര്‍ഗീയ വിഷം ചീറ്റുന്നതെന്നും പോലീസ്‌ അറിയിച്ചു. […]

നാദാപുരത്ത്‌ ബി.എസ്‌.എഫ്‌ കേന്ദ്രത്തിന്‌ സമീപം ബോംബ്‌ നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തി.

നാദാപുരത്ത്‌ ബി.എസ്‌.എഫ്‌ കേന്ദ്രത്തിന്‌ സമീപം ബോംബ്‌ നിര്‍മാണ സാമഗ്രികള്‍ കണ്ടെത്തി.

കോഴിക്കോട്‌: നാദാപുരത്ത്‌ ബി.എസ്‌.എഫ്‌ കേന്ദ്രത്തിന്‌ സമീപം ബോംബ്‌ നിര്‍മാണ സാമഗ്രികളുടെ വന്‍ ശേഖരം കണ്ടെടുത്തു. രാവിലെ ഏഴുമണിയോടെ ബോംബ്‌ സക്വാഡ്‌ നടത്തിയ പരിശോധനയിലാണ്‌ ഇവ കണ്ടെടുത്തത്‌. അഞ്ചു കിലോ സള്‍ഫര്‍, രണ്ടു കിലോ ഗണ്‍ പൗഡര്‍, 14 കിലോ പൊട്ടാസ്യം നൈട്രേറ്റ്‌, രണ്ടു കിലോ കരിങ്കല്‍ ചീളുകള്‍, ആറു കിലോ കുപ്പിച്ചില്ല്‌, അഞ്ചു കിലോ ചാക്കുനൂല്‍, ഒരു കിലോ പത്രക്കടലാസുകള്‍, വിഷമടങ്ങിയ സള്‍ഫര്‍ മിശ്രിതം എന്നിവയാണ്‌ പിടിച്ചെടുത്തിട്ടുള്ളത്‌. പ്ലാസ്‌റ്റിക്ക്‌ ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ്‌ ഇവ കണ്ടെത്തിയത്‌. താനക്കോട്ടൂര്‍ […]

വ്യായാമവും ഫിറ്റ്‌നസും,

വ്യായാമവും ഫിറ്റ്‌നസും,

സൗന്ദര്യത്തിനുവേണ്ടിയാണ്‌ ശരീരവടിവ്‌ നേടിയെടുക്കുന്നതെന്ന ധാരണ പലര്‍ക്കുമുണ്ട്‌. സൗന്ദര്യത്തിനും ആരോഗ്യത്തിനുമപ്പുറം ഫിറ്റ്‌നസ്‌ നല്‍കുന്ന നേട്ടങ്ങളിലേക്ക്‌. സൗന്ദര്യ സംരക്ഷണത്തിനായി എത്ര സമയം വേണമെങ്കിലും ചെലവഴിക്കാന്‍ മലയാളിക്ക്‌ മടിയില്ല, പണവും. എന്നാല്‍ ശരീരസംരക്ഷണത്തിന്റെ കാര്യമായാലോ അതോടെ തീര്‍ന്നു. പിന്നെ ക്ഷീണമായി. മടിയായി. എന്നാലിപ്പോള്‍ സ ത്രീകള്‍ തന്നെയാണ്‌ ശരീര സംരക്ഷണത്തിന്റെ പുതിയ രഹസ്യങ്ങള്‍ തേടി പായുന്നത്‌. ആരോഗ്യവും സൗന്ദര്യമുള്ള ശരീരത്തിനായി ഫിറ്റ്‌നസ്‌ സെന്ററില്‍ കുറച്ചു മണിക്കൂറുകള്‍. ഫിറ്റ്‌നെസോ അത്‌ പുരുഷന്‍മാര്‍ക്കുളളതല്ലേ എന്ന്‌ പറഞ്ഞ്‌ മടി പിടിച്ചിരുന്ന സ്‌ത്രീകളെല്ലാം ഇന്ന്‌ ശരീരസൗന്ദര്യം തേടി […]

നക്ഷത്രപ്പിറവി ശാസ്‌ത്രത്തിന്റെ കണ്ണില്‍ പതിഞ്ഞു: ദൈവത്തിന്റെ കൈയും “പ്രത്യക്ഷമായി”

നക്ഷത്രപ്പിറവി ശാസ്‌ത്രത്തിന്റെ കണ്ണില്‍ പതിഞ്ഞു: ദൈവത്തിന്റെ കൈയും “പ്രത്യക്ഷമായി”

ലണ്ടന്‍: നക്ഷത്രപ്പിറവി ശാസ്‌ത്രലോകത്തിനു മുന്നില്‍. 800 പ്രകാശ വര്‍ഷം(ഒരു പ്രകാശ വര്‍ഷം = 9.4605284 10 12 കിലോമീറ്റര്‍) മുമ്പ്‌ നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്നതിന്റെ ദൃശ്യങ്ങളാണു മാഞ്ചസ്‌റ്റര്‍ , ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ്‌ സര്‍വകലാശാലയിലെ ശാസ്‌ത്രജ്‌ഞര്‍ക്കു മുന്നിലെത്തിയത്‌. ബഹിരാകാശത്തെ ഒരു വാതകകേന്ദ്രത്തെക്കുറിച്ചു നിരീക്ഷണമാണു നക്ഷത്ര രൂപീകരണ ചിത്രം ലഭിക്കാന്‍ കാരണം. നാലു നക്ഷത്രങ്ങളുടെ ജനനം ദൂരദര്‍ശനികളില്‍ പതിഞ്ഞ ചിത്രത്തിലുണ്ടെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌. ഇവയില്‍ മൂന്നെണ്ണമെങ്കിലും ഇപ്പോള്‍ നക്ഷത്രമായി മാറിയിട്ടുണ്ടാകും. ജയിംസ്‌ ക്ലാര്‍ക്‌ മാക്‌സ്‌വെല്‍ ടെലിസ്‌കോപ്പിന്റെ സഹായത്തോടെയായിരുന്നു ഗവേഷണം. ഒന്നിലേറെ […]

നാട്ടുകാരുടെ’അലക്കും കുളിയും’ നടുറോഡില്‍ !

നാട്ടുകാരുടെ’അലക്കും കുളിയും’ നടുറോഡില്‍ !

മൂലമറ്റം: കുടിവെള്ളം നല്‍കാന്‍ പഞ്ചായത്ത്‌ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച്‌ നാട്ടുകാര്‍ നടുറോഡില്‍ കുളിച്ചും തുണിയലക്കിയും പ്രതിഷേധിച്ചു. അറക്കുളം അശോക കവലയിലാണ്‌ വ്യത്യസ്‌ഥമായ പ്രതിഷേധം അരങ്ങേറിയത്‌. അറക്കുളം പഞ്ചായത്തിന്റെ പലഭാഗങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാണ്‌. നാല്‍പതുവര്‍ഷം മുമ്പ്‌ പണിതീര്‍ത്ത പമ്പുഹൗസും പൈപ്പുകളുമാണ്‌ ഇവിടെയുള്ളത്‌. ഇതിനുശേഷം യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. പൈപ്പുകളില്‍ ഭൂരിഭാഗവും തുരുമ്പെടുത്ത്‌ നശിച്ച നിലയിലാണ്‌. പമ്പിംഗ്‌ നടക്കുമ്പോള്‍ പൈപ്പുകള്‍ പൊട്ടിയൊഴുകുകയാണ്‌. ഇതുമൂലമാണ്‌ പലയിടങ്ങളിലും വെള്ളമെത്താത്തത്‌. മേഖലയിലെ ആലാനിക്കല്‍ കോളനി, കല്ലാരി കോളനി, റാവുത്തര്‍ കോളനി, മൂലമറ്റം ടൗണ്‍ എന്നിവിടങ്ങളില്‍ […]

മകളെ പീഡിപ്പിക്കന്‍ ശ്രമിച്ച വിജിലന്‍സ്‌ ഉദ്യോഗസ്‌ഥനെ പോലിസ്‌ സംരക്ഷിക്കുന്നതായി പിതാവ്‌.

മകളെ പീഡിപ്പിക്കന്‍ ശ്രമിച്ച വിജിലന്‍സ്‌ ഉദ്യോഗസ്‌ഥനെ പോലിസ്‌ സംരക്ഷിക്കുന്നതായി പിതാവ്‌.

മലപ്പുറം: എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ പോലീസ്‌ സംരക്ഷിക്കുന്നതായി പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി. ഒമ്പതു വയസ്സുള്ള തന്റെ മകളെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ച കോഴിക്കോട്‌ അഴിഞ്ഞിലം സ്വദേശിയും കോഴിക്കോട്‌ വിജിലന്‍സ്‌ ട്രബ്യൂണലിലെ ഉദ്യോഗസ്‌ഥനുമായ ടി.ജയരാജനെയാണു പോലീസ്‌ സംരക്ഷിക്കുന്നതെന്നും പിതാവ്‌ ആരോപിച്ചു. പ്രതിയെ കയേ്ാേടെ പിടികൂടി പോലീസിലേല്‍പിപ്പിട്ടും കണ്ടാലറിയാവുന്ന പ്രതി എന്നനിലയിലാണു എഫ്‌.ഐ.ആര്‍ തെയ്യറാക്കിയിട്ടുള്ളതെന്നും കേസ്‌പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു വിവിധ ഭാഗങ്ങളില്‍നിന്നും ഭീഷണിപ്പെടുത്തുകയാണെന്നും പിതാവ്‌പരാതിപ്പെട്ടു. സംഭവം പെണ്‍കുട്ടിവിവരിക്കുന്നത്‌ ഇങ്ങിനെ: കൊണ്ടോട്ടി കാളോത്ത്‌ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top