Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘April, 2015’

വാട്സ് ആപ്പ് വോയ്സ് കോൾ എല്ലാ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭ്യമാകും- Radioheartbeats

വാട്സ് ആപ്പ് വോയ്സ് കോൾ എല്ലാ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭ്യമാകും- Radioheartbeats

          വാട്സ് ആപ്പ് സൗജന്യ വോയ്സ് കോളിങ് എല്ലാ ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ലഭ്യമാകും. ഒരു വാട്സ് ആപ്പ് കോൾ ലഭിച്ച വ്യക്തിയിൽ നിന്നും ക്ഷണം സ്വീകരിച്ചാൽ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ എന്നായിരുന്നു ആദ്യത്തെ നിബന്ധന. ഇത് ഉപഭോക്താക്കളിൽ വ്യാപക പരാതി ഉയർത്തിയിരുന്നു. ഇതോടെയാണ് വാട്സ് ആപ്പ് നിലപാട് മാറ്റിയത്. പുതിയ വാട്സ് ആപ്പ്(2.12.19) പ്ളേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ആർക്കും വോയ്സ് കോൾ സംവിധാനം ലഭ്യമാകുമെന്നു ആൻഡ്രോയ്ഡ് പൊലീസ് അറിയിച്ചു. […]

സ്വകാര്യ ക്ളബ്ബുകളിലെ ബാറുകള്‍ തുടര്‍ന്നും തുറന്ന് പ്രവര്‍ത്തിക്കും – Radioheartbeats

സ്വകാര്യ ക്ളബ്ബുകളിലെ ബാറുകള്‍ തുടര്‍ന്നും തുറന്ന് പ്രവര്‍ത്തിക്കും – Radioheartbeats

സംസ്ഥാനത്തെ സ്വകാര്യ ക്ളബ്ബുകളിലെ ബാറുകള്‍ തുടര്‍ന്നും തുറന്ന് പ്രവര്‍ത്തിക്കും. മദ്യനയത്തില്‍ ക്ളബ്ബുകളിലെ ബാറുകളെ ഉള്‍പ്പെടുത്താത്തതിനാലാണ് ഇവക്ക് തുറക്കാനായത്. പുതിയതായി ക്ളബ്ബുകള്‍ ബാര്‍ ലൈസന്‍സിന് അപേക്ഷിച്ചാല്‍ എന്ത് ചെയ്യണമെന്നതിനെ കുറിച്ച് സര്‍ക്കാരിന് നയപരമായ തീരുമാനം ഉടന്‍ എടുക്കേണ്ടി വരും.  ക്ളബ്ബുകളിലെ ബാറുകളെ പൂര്‍ണ്ണമായും മദ്യനയത്തിന്‍റെ പരിധിയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിക്കൊടുക്കുകയായിരുന്നു. ഇക്കാരണത്താല്‍ ബാറുകള്‍ സംബന്ധിച്ച വിവാദ കൊടുങ്കാറ്റിനിടയിലും ക്ളബ്ബുകളിലെ ബാറുകള്‍ ഒരു തടസ്സവും ഇല്ലാതെ പ്രവര്‍ത്തിച്ചു. 33 ക്ളബ്ബുകളിലാണ് ബാറുകള്‍ ഉള്ളത്. ഇവയില്‍ ഏറെയും കൊച്ചിയിലും തിരുവനന്തപുരത്തുമാണ്. ക്ളബ്ബുകളിലെ […]

മന്ത്രിമാരുടെ അഴിമതിയെക്കുറിച്ച് കത്തുകള്‍ പുറത്തു വിടും: ബാലകൃഷ്ണപിള്ള – Radioheartbeats

മന്ത്രിമാരുടെ അഴിമതിയെക്കുറിച്ച് കത്തുകള്‍ പുറത്തു വിടും: ബാലകൃഷ്ണപിള്ള – Radioheartbeats

  മന്ത്രിമാരുടെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തുകള്‍ ഉടന്‍ പുറത്തു വിടുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള. ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന്‍ വേണമെന്നും വിജിലന്‍സിന് മൊഴി നല്‍കിയ ശേഷം പിള്ള മാധ്യമങ്ങളോട് പറഞ്ഞു. ബാര്‍കോഴ ആരോപണത്തില്‍ കെഎം മാണിക്കെതിരെ കേസെടുക്കാന്‍ നിദാനമായ ലളിത കുമാരി കെബാബുവിനും ബാധകമാണ്. അതുകൊണ്ടു തന്നെ ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ തയാറാകണം. മന്ത്രിമാരുടെ അഴിമതികളെകുറിച്ച് മുഖ്യമന്ത്രിക്ക് പല തവണ കത്ത് നല്‍കിയെങ്കിലും അത് കിട്ടിയെന്ന് പോലും ഒരു മറുപടി […]

ബാര്‍കേസ്: വിധിക്കെതിരെ ബാറുടമകള്‍ സുപ്രീംകോടതിയിലേക്ക് – Radioheartbeats

ബാര്‍കേസ്: വിധിക്കെതിരെ ബാറുടമകള്‍ സുപ്രീംകോടതിയിലേക്ക് – Radioheartbeats

ബാര്‍കേസില്‍ ൈഹക്കോതി ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ ബാറുടമകള്‍ സുപ്രീംകോടതിയിലേക്ക്. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്തനുമതി നല്‍കിയ സിംഗിള്‍ബഞ്ച് ഉത്തരവ് അപ്രസക്തമായതോടെ കോടതി ഉത്തരിവിലൂടെ ലൈസന്‍സ് സന്പാദിച്ച ബാറുകള്‍ക്കും ഇനി പ്രവര്‍ത്തിക്കാനാകില്ല. ഏതാനും ലക്ഷങ്ങള്‍ മുടക്കി ത്രീസ്റ്റാറില്‍ നിന്ന് ഫോര്‍ സ്റ്റാറിലേക്ക് ഒരുമാറ്റം.അതുവഴി ബാര്‍ ലൈസന്‍സ്. ആ മാര്‍ഗം എന്തായാലും അടഞ്ഞു. കോടികള്‍ മുടക്കി ഫോര്‍ സ്റ്റാറില്‍ നിന്ന് ഫൈവ് സ്റ്റാലേക്കൊരു മാറാന്‍ തീരുമാനിച്ചാലും ക്ലാസിഫിക്കേഷന്‍ ലഭിക്കുക അത്ര എളുപ്പമാവുകയുമില്ല. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് പ്രവര്‍ത്താനുമതി നല്‍കിയ സിംഗിള്‍ […]

യെമനിൽ നിന്ന് ഇന്ത്യാക്കാരുമായി രണ്ട് വിമാനങ്ങള്‍ മടങ്ങിയെത്തി – Radioheartbeats

യെമനിൽ നിന്ന് ഇന്ത്യാക്കാരുമായി രണ്ട് വിമാനങ്ങള്‍ മടങ്ങിയെത്തി – Radioheartbeats

      യെമനിലെ സംഘര്‍ഷ ഭൂമിയില്‍ നിന്ന് ഇന്ത്യക്കാരുമായി രണ്ടു വിമാനങ്ങള്‍ മടങ്ങിയെത്തി. പുലര്‍ച്ചെ കൊച്ചിയിലും മുംബൈയിലുമായി മലയാളികളടക്കം മുന്നൂറ്റമ്പതിലേറെ പേരാണ് മടങ്ങിയെത്തിയത്. നാവികസേനാ കപ്പലുകളില്‍ യമനില്‍ നിന്ന് ജിബൂട്ടിയിലെത്തിച്ച ശേഷമാണ് ഇവരെ നാട്ടിലെത്തിച്ചത് – Radioheartbeats.com

വാടകക്കാർക്ക് ഇരുട്ടടി – Radioheartbeats

വാടകക്കാർക്ക് ഇരുട്ടടി – Radioheartbeats

          വാടകക്കരാറിന് 11 മാസത്തെ വാടകയുടെ ആറു ശതമാനം തുകയ്ക്കുള്ള മുദ്രപത്രം വേണമെന്ന നിബന്ധന വാടകയ്ക്കു താമസിക്കുന്നവരെ ബുദ്ധിമുട്ടിക്കും. 5,000 രൂപ മാസ വാടകയുള്ള കെട്ടിടത്തിൽ താമസിക്കുന്നയാൾ ഇനി വാടകക്കരാർ എഴുതേണ്ടത് 3,300 രൂപയുടെ മുദ്രപത്രത്തിലാണ്. ഇതിനനുസരിച്ചുള്ള എഴുത്തു കൂലിയും നൽകണം. ചുരുക്കത്തിൽ ഒരു മാസത്തെ വാടക കരാറിനു കൂടുതലായി മുടക്കേണ്ടിവരും. 11 മാസത്തിൽ കൂടുതൽ കാലയളവിലേക്കു കരാറിനു റജിസ്ട്രേഷൻ നിർബന്ധമാണ്. ഇതിനു രണ്ടു ശതമാനം റജിസ്ട്രേഷൻ ഫീസും നൽകണം. സ്റ്റാംപ് […]

2015 പെല്‍റ്റിയര്‍ അവാര്‍ഡ് രജനി ഗണേഷ് പിള്ളയ്ക്ക് – പി.പി.ചെറിയാന്‍ -radioheartbeats

2015 പെല്‍റ്റിയര്‍ അവാര്‍ഡ് രജനി ഗണേഷ് പിള്ളയ്ക്ക്	  – പി.പി.ചെറിയാന്‍ -radioheartbeats

        നോര്‍ത്ത് ഡെക്കോട്ട: നോര്‍ത്ത് ഡെക്കോട്ട സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ രജനി ഗണേഷ് പിള്ളയ്ക്ക് 2015 പെല്‍റ്റിയര്‍ അവാര്‍ഡ്. അദ്ധ്യാപനരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കാണ് പ്രൊഫ. രജനിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്. 1998-ല്‍ ജൊ ആന്റ് നോര്‍മ പെല്‍റ്റിയര്‍ സ്ഥാപിച്ച അവാര്‍ഡ് ഒരു പ്രത്യേക അദ്ധ്യാപന മേഖലയില്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും, റ്റീച്ചിങ്ങ് ടെക്‌നിക്ക് പഠിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അതില്‍ പ്രാവീണ്യം തെളിയിക്കുകയും ചെയ്യുന്നവര്‍ക്കാണ് നല്‍കി വരുന്നത്. അവാര്‍ഡ് സ്ഥാപിച്ചതു മുതല്‍ നാലാമത്തെ ഇന്ത്യന്‍ അമേരിക്കന്‍ […]

ദേവി വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍ – പി.പി.ചെറിയാന്‍ – radioheartbeats

ദേവി വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍   – പി.പി.ചെറിയാന്‍ – radioheartbeats

ഈസ്റ്റ് വില്ലേജ് (ന്യുയോര്‍ക്ക്) : 40,000 ഡോളര്‍ വിലമതിക്കുന്ന ദേവി വിഗ്രഹം മോഷ്ടിക്കാന്‍ ശ്രമിച്ച സ്ഥിരം കുറ്റവാളിയെ പിടികൂടിയതായി  പൊലീസ്. ഈസ്റ്റ് വില്ലേജിലെ ഫര്‍ണിച്ചര്‍ സ്‌റ്റോറില്‍ നിന്നും പിച്ചളയില്‍ തീര്‍ത്ത് സ്വര്‍ണ്ണം പൂശിയ ദേവി വിഗ്രഹം കടത്തി കൊണ്ടു പോകുന്നത് ഒരു കസ്റ്റമറുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ വിവരം കടയിലെ ജോലിക്കാരെ അറിയിച്ചു. കടയുടെ മാനേജര്‍ വിഗ്രഹവുമായി കടന്നു കളഞ്ഞ മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി പൊലീസിനെ ഏല്പിക്കുകയായിരുന്നു. ആറടി എട്ടിഞ്ച് ഉയരമുളള കിറ്റി റൊറ്റൊല എന്ന പ്രതി ഇതിനു […]

നിരാഹാര സമരം വിദ്യാര്‍ഥികള്‍ നിരുപാധികം പിന്‍വലിച്ചു – പി.പി.ചെറിയാന്‍ -RadioHeartBeats

നിരാഹാര സമരം വിദ്യാര്‍ഥികള്‍ നിരുപാധികം പിന്‍വലിച്ചു	  – പി.പി.ചെറിയാന്‍	 -RadioHeartBeats

ന്യൂയോര്‍ക്ക്: മാര്‍ച്ച് 25 മുതല്‍ ന്യുയോര്‍ക്ക് വിദ്യാര്‍ഥികള്‍ നടത്തി വന്നിരുന്ന നിരാഹാര സമരം ഫലം കാണാതെ പിന്‍വലിച്ചു. പുതിയ വര്‍ഷത്തെ ന്യുയോര്‍ക്ക് ബജറ്റില്‍ ഡ്രീം ആക്ടിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിന് നീക്കിവച്ചിരുന്ന തുക   ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാര്‍ഥികള്‍ നിരാഹര സമരം ആരംഭിച്ചത്. ഏപ്രില്‍ 1 ബുധനാഴ്ച രാവിലെ സ്‌റ്റേറ്റ് ബഡ്ജറ്റ് സെഷന് അവസാനിച്ചപ്പോള്‍ വിദ്യാര്‍ഥികളുടെ ആവശ്യം നിയമ സമാജികര്‍ തളളി കളഞ്ഞതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരായത്. അനധികൃതമായി മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ കുട്ടികള്‍ നിശ്ചിത വര്‍ഷം […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top