Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘July, 2015’

യാക്കൂബ് മേമനെ തൂക്കിലേറ്റി : മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു

യാക്കൂബ് മേമനെ തൂക്കിലേറ്റി  : മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു

ന്യൂഡൽഹി : 22 വർഷം നീണ്ടു നിന്ന നിയമ യുദ്ധത്തിനൊടുവിൽ   മുംബൈ സ്ഫോടന പരമ്പര കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി.  പുലര്‍ച്ചെ 6.38ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ് തൂക്കിലേറ്റിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 9.55 ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കര്‍ശന നിബന്ധനകളോടെയാണ് മൃതദേഹം വിട്ടുനൽകിയിരിക്കുന്നത്. അതിരാവിലെ തന്നെ ശിക്ഷനടപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. യാക്കുബ് മേമനെ വിളിച്ചുണര്‍ത്തി ലഘുഭക്ഷണം നല്‍കിയെങ്കിലും അദ്ദേഹം കഴിച്ചില്ല. തുടര്‍ന്ന് പ്രാര്‍ത്ഥിക്കാന്‍ അവസരം നല്‍കി. അരമണിക്കൂറോളം പ്രാര്‍ത്ഥിച്ചു. പുതിയ വസ്ത്രങ്ങള്‍ ധരിച്ചാണ് […]

കലാമിന്റെ മൃതദേഹം രാജാജി മാർഗിലെത്തിച്ചു; സംസ്കാരം നാളെ രാമേശ്വരത്ത്

കലാമിന്റെ മൃതദേഹം രാജാജി മാർഗിലെത്തിച്ചു; സംസ്കാരം നാളെ രാമേശ്വരത്ത്

മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ മൃതദേഹം ഡൽഹിയിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം ഏറ്റുവാങ്ങി. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ എത്തിച്ചത്. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കര, വ്യോമ, നാവിക സേനാമേധാവികൾ, ഡൽഹി ഗവർണർ നജീബ് ജുങ്, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പ്രതിരോധമന്ത്രി മനോഹർ പരീക്കർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു. മുൻ രാഷ്ട്രപതിക്ക് സൈന്യം ഗാർഡ് ഓഫ് ഓണർ അർപ്പിച്ചു.

ഡോ.എ.പി.ജെ അബ്ദുൾ കലാമിന് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രണാമം

ഡോ.എ.പി.ജെ അബ്ദുൾ കലാമിന് പ്രവാസി മലയാളി ഫെഡറേഷന്റെ പ്രണാമം

ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും ആണവ ശാസ്ത്രജ്ഞനും ഗവേഷകനും എഴുത്തുകാരനും കവിയും തത്വശാസ്ത്രജ്ഞനുമായിരുന്ന  ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ദേഹവിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു.  ഇന്നലെ നടന്ന അന്താരാഷ്ട്ര ടെലിഫോൺ കോൺഫറൻസിലാണ് പ്രവാസി ഫെഡറേഷൻ അനുശോചനം അറിയിച്ചത്. പ്രവാസി മലയാളി ഫെഡറേഷൻ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അയച്ച ഡോ.കലാം അനുശോചന പ്രസ്താവന കോൺഫറൻസിൽ വായിച്ചു.  “രാഷ്ട്രപതിയായിരിക്കെ അദ്ദേഹം ശാന്തിഗിരി ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം 2 മാസത്തിനു മുമ്പ് പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തിരുന്നു. വ്യക്തിപരമായി […]

പാക്ക് ഹൈക്കമ്മീഷണറുമായി നടത്താനിരുന്ന ചർച്ച പഞ്ചാബ് മുഖ്യമന്ത്രി റദ്ദാക്കി

പാക്ക് ഹൈക്കമ്മീഷണറുമായി നടത്താനിരുന്ന ചർച്ച പഞ്ചാബ് മുഖ്യമന്ത്രി റദ്ദാക്കി

ചണ്ഡീഗഡ് : ഗുർദാസ്പൂർ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്ക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിദുമായി നടത്താനിരുന്ന ചർച്ച പഞ്ചാബ് മുഖ്യമന്ത്രി റദ്ദാക്കി. പാക്ക് ഹൈ കമ്മീഷണർ ഈ മാസം 29 മുതൽ ഒഗസ്ത് ഒന്നു വരെ ചണ്ഡീഗഡ് സന്ദർശിക്കാനിരിക്കുകയായിരുന്നു. ഗുർദാസ്പൂരിൽ ഇന്നലെ ഉണ്ടായ ഭീകരാക്രമണത്തിൽ ഏഴു പോലീസുകാരും രണ്ട് ഭീകരരുമടക്കം 10 പേർ കൊല്ലപ്പെട്ടിരുന്നു. പാക്ക് ഭീകരസംഘടനയായ ലഷ്കറെ തോയ്ബ ആണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്. ഭീകരാക്രമണത്തിനു പിന്നാലെ അതിരിത്തിയിൽ പാക്ക് പട്ടാളം വെടിവയ്പ് നടത്തുകയും ചെയ്തിരുന്നു.

മുൻ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുൾ കലാം അന്തരിച്ചു

മുൻ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുൾ കലാം അന്തരിച്ചു

ഷില്ലോംങ് :  മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാം (84) അന്തരിച്ചു. വൈകീട്ട് ഏഴു മണിക്ക് ഷില്ലോങ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ബഥനി ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 6.50 ഓടെയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്.  ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായിരുന്നു. പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുൽ കലാം ജനകീയരായ ഇന്ത്യൻ രാഷ്ട്രപതിമാരിൽ അഗ്രഗണ്യനായിരുന്നു. ഇന്ത്യ കണ്ട […]

പഞ്ചാബിൽ പോലീസ് സ്റ്റേഷനിൽ ഭീകരാക്രമണം : പാക്ക് ബന്ധമെന്ന് കേന്ദ്രം

പഞ്ചാബിൽ പോലീസ് സ്റ്റേഷനിൽ ഭീകരാക്രമണം :  പാക്ക് ബന്ധമെന്ന് കേന്ദ്രം

ഗുർദാസ്പൂർ  :  പഞ്ചാബിൽ ഗുർദാസ്പൂറിൽ ഇന്ത്യ പാക് അതിർത്തിയിലുള്ള പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. സൈനിക വേഷത്തിലെത്തിയ ഭീകരരാണ് പോലീസ് സ്റ്റേഷൻ ആക്രമിച്ചത്.  ആക്രമണത്തിൽ പത്ത് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. പോലീസ് സൂപ്രണ്ട് അടക്കം 12പേർ കൊല്ലപ്പെട്ടു. എസ്പി (ഡിക്ടറ്റീവ്) ബൽജീത്ത് സിങ്ങാണ് കൊല്ലപ്പെട്ടത്. സ്റ്റേഷനിലെ ലോക്കപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾ, ഏഴ് പൊലീസുകാർ, മൂന്നു പ്രദേശവാസികൾ എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. നാലു പേർക്കു പരുക്കേറ്റു. രണ്ട് ഭീകരരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഭീകരർ ആരേയും ബന്ദികളാക്കിയിട്ടില്ലെന്ന് […]

വിഷപാമ്പുമൊത്തൊരു സെൽഫി : ചെലവു 1.5 ലക്ഷം ഡോളർ

വിഷപാമ്പുമൊത്തൊരു സെൽഫി  : ചെലവു 1.5 ലക്ഷം ഡോളർ

കാലിഫോർണിയ : വിഷ പാമ്പുമൊത്ത് സെൽഫി  എടുക്കാൻ ശ്രമിച്ചു. ചെലവ് ഒന്നരലക്ഷം ഡോളർ.  വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് തോളത്തിടാൻ ശ്രമിച്ചാൽ ഇതാവും ഫലം. അമേരിക്കയിലെ  സാൻഡിയാഗോ സ്വദേശി  റിനാണ്  ഈ ദുര്യോഗം ഉണ്ടായത്.  കുറ്റിച്ചെടികൾക്കിടയിൽ നിന്ന് ലഭിച്ച പാമ്പിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ചതാണ് വിനയായത്.  സെൽഫി ക്ലിക്ക് ചെയ്യും മുൻപേ പാമ്പ് റ്റോഡിന്റെ കൈത്തണ്ടയിൽ കടിച്ചു.  മരണവുമായി മല്ലടിച്ച് അഞ്ചു ദിവസം.  ശേഷം ബിൽ കിട്ടിയപ്പോൾ വീണ്ടും ഞെട്ടൽ,  ബിൽ തുക ഒന്നരലക്ഷം ഡോളർ.  റ്റോഡിനെ രക്ഷപ്പെടുത്താൻ രണ്ട് […]

ജി പി എസിനെ വെല്ലാൻ ചൈനയുടെ ബെയ്ദു

ജി പി എസിനെ വെല്ലാൻ ചൈനയുടെ ബെയ്ദു

ബെയ്ജിംഗ്  :  ആഗോള ഗതി നിർണ്ണയ സംവിധാനത്തിനായി ചൈന തദ്ദേശീയമായ സംവിധാനം, ബെയ്ദു നാവിഗേഷൻ സിസ്റ്റം, ഒരുക്കുന്നു.  ഇതിന്റെ ഭാഗമായി രണ്ട് ഉപഗ്രഹങ്ങൾ കൂടി ചൈന വിക്ഷേപിച്ചു.  ഇവയടക്കം ഇതേ ലക്ഷ്യവുമായി ചൈനയുടെ 19 ഉപഗ്രഹങ്ങളാണ് ഭൂമിയെ ചുറ്റുന്നത്. ഉപഗ്രഹസംവിധാനത്തിലൂടെ ആഗോള തലത്തിൽ ഗതി നിർണ്ണയ വിവരങ്ങൾ ശേഖരിക്കാനുള്ള പ്രാപ്തിയാണ് ഇതോടെ  ചൈന നേടുന്നത്. സൈനിക  വ്യാപാര  ആവശ്യങ്ങൾക്കായി ജി പി എസിനെ ആശ്രയിക്കുന്നത് കുറക്കുകയാണ് ഈ സംവിധാനത്തിലൂടെ ചൈനയുടെ ലക്ഷ്യം. ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് രണ്ടായിരാമാണിലാണ്.   […]

പ്രമേഹത്തിനൊരു ഒറ്റമൂലി

പ്രമേഹത്തിനൊരു ഒറ്റമൂലി

പ്രമേഹം ഇന്നു സർവസാധാരണമാണ്.    നമ്മളിൽ പലരേയും കാർന്നു തിന്നുകൊണ്ടിരിക്കുന്നു പ്രമേഹം ഇന്ന്.  പൂർണ്ണ മോചനം ഇല്ല ഇതിൽ നിന്നു. എന്നാൽ ഒരു പരിധി വരെ പ്രമേഹത്തെ നിയന്ത്രിക്കാൻ നമുക്ക് കഴിയും. ഈ നാടൻ മരുന്ന് ഒന്നു പരീക്ഷിച്ചു നോക്കു മരുന്നു തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ ശുദ്ധീകരിച്ച ഗോതമ്പ് പൊടി കായം ബാർലി ഉള്ളി വിത്ത് ഇവയെല്ലാം 100 ഗ്രാം വീതം എടുത്ത് ചതക്കുക. ഈ മിശ്രിതം 5 ഗ്ലാസ് വെള്ളത്തിൽ 10 മിനുട്ട് നേരം തിളപ്പിച്ചതിനു […]

ആരോഗ്യവും സൌന്ദര്യവും മുടിയും സംരക്ഷിക്കാൻ സവാള

ആരോഗ്യവും സൌന്ദര്യവും മുടിയും സംരക്ഷിക്കാൻ സവാള

ഭക്ഷണ സാധനങ്ങള്‍ പാകം ചെയ്യുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമല്ല ഔഷധമെന്ന നിലയിലും ഏറെ പ്രധാന്യമുള്ളതാണ് ഉള്ളി. ജലദോഷം, ആസ്ത്മ, അണുബാധ, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍, ചുമ, ആന്‍ജൈന തുടങ്ങിയ രോഗങ്ങള്‍ക്ക് മരുന്നായും രക്തം കുടിക്കുന്ന പ്രാണികളെ തുരത്താനും ഉള്ളി ഉപയോഗിക്കാം. വിശപ്പുണ്ടാകാനും, രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞ് ചുരുങ്ങുന്ന രോഗമായ ആതറോസ്ക്ലറോസിസ് എന്ന രോഗത്തിന് പ്രതിവിധിയായും ഉള്ളിയെ പരിഗണിക്കുന്നു. കടുത്ത ആസ്ത്മ, അലര്‍ജി, ബ്രോങ്കൈറ്റിസ്, ജലദോഷം, ജലദോഷവുമായി ബന്ധപ്പെട്ട ചുമ എന്നീ രോഗങ്ങള്‍ക്ക് കുറവ് ലഭിക്കാന്‍ ഉള്ളി സഹായിക്കുമെന്ന് ആരോഗ്യവിദഗ്ദന്മാരും അഭിപ്രായപ്പെടുന്നു. സള്‍ഫറിന്‍റെയും, […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top