Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘July, 2015’

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മികച്ചതെന്ന് 74% ഇന്ത്യാക്കരും വിശ്വസിക്കുന്നു : പ്യൂ റിസർച്ച്

രാജ്യത്തിന്റെ  സാമ്പത്തിക സ്ഥിതി മികച്ചതെന്ന് 74%  ഇന്ത്യാക്കരും വിശ്വസിക്കുന്നു : പ്യൂ റിസർച്ച്

വാഷിങ്ടണ്‍: രാജ്യത്തെ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണെന്ന് വിശ്വസിക്കുന്നവരാണ് 74 ശതമാനം ഇന്ത്യക്കാരുമെന്ന് പ്യൂ റിസര്‍ച്ച് നടത്തിയ പഠനം പറയുന്നു. കഴിഞ്ഞ വര്‍ഷം 64 ശതമാനംപേരാണ് രാജ്യത്തെ സാമ്പത്തിക സ്ഥിതി മികച്ചതാണെന്ന് അഭിപ്രായപ്പെട്ടത്. സാമ്പത്തികസ്ഥിതി മികച്ചതാണെന്ന് അഭിപ്രയപ്പെട്ടവരില്‍ 10 ശതമാനമാണ് വര്‍ധനവുണ്ടായത്. ഇവരില്‍ 40 ശതമാനം പേര്‍ സാമ്പത്തിക സ്ഥിതി മികച്ചതാണെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 45 ശതമാനം പേര്‍ രാജ്യത്തെ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണെന്നും 46 ശതമാനം പേര്‍ രാജ്യം വികസനത്തിന്റെ പാതയിലാണെന്നും അഭിപ്രായപ്പെട്ടു. 40 ശതമാനം അമേരിക്കക്കാര്‍ക്ക് മാത്രമാണ് […]

സംസ്ഥാനത്തിന്റെ പൊതുകടം 1,35,458 കോടി രൂപ

സംസ്ഥാനത്തിന്റെ പൊതുകടം 1,35,458 കോടി രൂപ

സംസ്ഥാനത്തിന്റെ പൊതുകടം 1,35,458 കോടി രൂപയായി ഉയർന്നു.  കഴിഞ്ഞ വർഷം ഇത് 1,19,009 കോടി രൂപയായിരുന്നു.  കേന്ദ്ര നികുതി വിഹിതത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ 1439 കോടി രൂപയുടെ കുറവ് വന്നു. കഴിഞ്ഞ വർഷത്തെ മൊത്തം റവന്യൂ വരുമാനം 57,937 കോടി രൂപയാണ്.  ഇതിൽ നികുതി വരുമാനം 35,233 കോടി രൂപയും നികുതിയേതര വരുമാനം 7,720 കോടി രൂപയുമാണ്.  കേന്ദ്ര നികുതി വിഹിതമായി 7,926 കോടി രൂപയും കേന്ദ്ര സഹായമായി 7,508 കോടി രൂപയും ലഭിച്ചു.  കേന്ദ്ര നികുതി വിഹിതത്തിൽ […]

സര്‍ഗവേദി സാഹിത്യ ശില്‍പ്പശാല : മലയാളി ആയിരിക്കുന്ന അവസ്ഥ

സര്‍ഗവേദി സാഹിത്യ ശില്‍പ്പശാല :  മലയാളി ആയിരിക്കുന്ന അവസ്ഥ

‘മലയാളി ആയിരിക്കുന്ന അവസ്ഥ’  എന്ന വിഷയത്തെ അധികരിച്ച് മലയാളി സർഗവേദി ശില്പശാല ജൂലൈ 26 ഞായറാഴ്‌ച ന്യൂയോര്‍ക്ക്‌ കേരള സെന്ററില്‍ വച്ച്‌ സര്‍ഗവേദി  സംഘടിപ്പിക്കുന്നു.  പ്രശസ്‌ത വാഗ്മിയും ,സാഹിത്യകാരനുമായ `സക്കറിയയാണ് മുഖ്യ പ്രഭാഷകൻ.  ഉച്ച കഴിഞ്ഞ്  രണ്ട് മണിക്കണ് ശില്പശാല ആരംഭിക്കുന്നത്. അറിയപ്പെടുന്ന എഴുത്തുകാരും ,സഹൃദയരും പങ്കെടുക്കുന്ന ഈ ശില്‌പശാലയില്‍ കവിതകളും ,ചെറുകഥകളും അവതരിപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും . സക്കറിയയുടെ ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ എന്ന നോവലൈറ്റ് അടിസ്ഥാനമാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത ചിത്രമാണ് വിധേയൻ.  ലൈബ്രറി […]

ഇലക്ട്രോണിക്‌സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ‘വെയ്ല്‍ ഫെര്‍മിയോണ്‍’

ഇലക്ട്രോണിക്‌സില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ‘വെയ്ല്‍ ഫെര്‍മിയോണ്‍’

1929 മുതലക്കുള്ള ശാസ്ത്രലോകത്തിന്റെ  തിരച്ചിലിന് വിരാമമിട്ടു കൊണ്ട് ‘വെയ്ല്‍ ഫെര്‍മിയോണ്‍’ ( Weyl fermion ) എന്ന ദ്രവ്യമാനമില്ലാത്ത (പിണ്ഡമില്ലാത്ത) കണം ഗവേഷകര്‍ കണ്ടെത്തി. ശാസ്ത്രലോകം നീണ്ട 85 വര്‍ഷത്തെ തിരച്ചിലിനൊടുവിലാണ് ‘വെയ്ല്‍ ഫെര്‍മിയോണ്‍’ എന്ന വിചിത്രകണം കണ്ടെത്തിയിരിക്കുന്നത്. സാധാരണ ഇലക്ട്രോണുകളക്കാള്‍ ആയിരം മടങ്ങ് വേഗത്തില്‍ ചാര്‍ജ് വഹിക്കാന്‍ കഴിവുള്ള ഈ കണം ഇലക്ട്രോണിക് രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിച്ചേക്കും.  ഒരു ക്രിസ്റ്റലിനുള്ളില്‍ ദ്രവ്യവും പ്രതിദ്രവ്യവുമായി ( matter and anti-matter ) പെരുമാറാന്‍ കഴിയുന്ന ഈ […]

മധ്യപ്രദേശില്‍ പട്ടിക്ക് ആധാര്‍കാഡെങ്കില്‍ മലയാളി പൂച്ചക്ക് ആധാര്‍ എടുത്ത് മാനം കാത്തു!

മധ്യപ്രദേശില്‍ പട്ടിക്ക് ആധാര്‍കാഡെങ്കില്‍ മലയാളി പൂച്ചക്ക് ആധാര്‍ എടുത്ത് മാനം കാത്തു!

കാസർകോട്: മധ്യപ്രദേശിൽ പട്ടിക്കു ആധാർ കാർഡ് എടുത്ത വിരുതനെ പോലീസ് പൊക്കിയ വാർത്ത നമ്മൾ മലയാളികൾ നന്നായി ആസ്വദിച്ചു.   വീട്ടുനായയ്ക്ക് ആധാര്‍ കാര്‍ഡ് ആകാമെങ്കില്‍ എന്തുകൊണ്ട് പൂച്ചയ്ക്ക് ആയിക്കൂടാ എന്ന്  മലയാളിയും ചിന്തിച്ചതിൽ എന്താ തെറ്റ്. വിദേശത്തേക്കു കൊണ്ടുപോകാനായി വളർത്തുപൂച്ചയുടെ ഫോട്ടോ പതിച്ച് ആധാർ കാർഡിന് അപേക്ഷിച്ച കാസര്‍കോട് സ്വദേശി അസീസ് അബ്ദുല്ല, ഇയാളുടെ അപേക്ഷ സ്വീകരിച്ച മൊഗ്രാൽ പൂത്തൂർ  അക്ഷയ ഏജന്‍സിയിലെ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍ എന്നിവർക്കെതിരെ ബെംഗളൂരു മേഖലാ ആധാർ കാർഡ് അഡീഷനൽ ഡയറക്ടർ […]

ചർമ്മ സംരക്ഷണത്തിന് ജമന്തി ചായ

ചർമ്മ സംരക്ഷണത്തിന്  ജമന്തി ചായ

 മലയാളിയുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള കഴിവ് ചായയ്ക്കുണ്ട്. ഒരു ദിവസം ആരംഭിക്കുന്നതു തന്നെ ചായയെ മുന്‍നിര്‍ത്തിയാണ്. ചായ കുടി ഒഴിവാക്കിയുള്ള യാതൊരു ഒത്തു തീര്‍പ്പിനും മലയാളിയെന്നല്ല ചായയെ സ്‌നേഹിക്കുന്ന ആരും തയ്യാറാവില്ല.  ചായ നമുക്ക് നല്‍കുന്ന ഉന്‍മേഷവും ഊര്‍ജ്ജവും മറ്റൊന്നിനും നല്‍കാനാവില്ല എന്നതാണ് ചായയെ നമുക്കിടയില്‍ പ്രിയങ്കരമാക്കിയത്. നിരവധി തരത്തിലുള്ള ചായകളുണ്ട്. എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാര്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവരായതിനാല്‍ ചായയും അല്‍പം വ്യത്യസ്തമാക്കാം.   ജമന്തിപ്പൂവിനെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ജമന്തിച്ചായ എന്നു പറയുമ്പോള്‍ പലരും നെറ്റി ചുളിക്കാം. […]

ഫോമ കേരളാ കൺവെൻഷന് അരങ്ങൊരുങ്ങി

ഫോമ കേരളാ കൺവെൻഷന് അരങ്ങൊരുങ്ങി

തിരുവനന്തപുരം : നോർത്ത് അമേരിക്കയിലെ മലയാളി സംഘടനകളിൽ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസ്സിയേഷൻസ് ഓഫ് അമേരിക്കയുടെ കേരള കൺവെൻഷന്റെ  ആഗസ്റ്റ് ഒന്നിനു നടക്കുന്ന ചടങ്ങിന് അരങ്ങൊരുങ്ങി.  ചടങ്ങിൽ സംസ്ഥാനത്തെ സാമൂഹിക സാംസ്കാരിക രാഷ്ടീയ മേഖലയിലെ പ്രമുഖർ പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നത്.  പ്രതിപക്ഷ ഉപ നേതാവ് കോടിയേരി ബാലകൃഷ്ണൻ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ തുടങ്ങിയവരും മറ്റ് പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.  ചലചിത്ര താരങ്ങളായ മധു, നരേൻ […]

ആക്രമണത്തിന്റെ പുതിയ രീതിയുമായി ഐ എസ് ഭീകരർ

ആക്രമണത്തിന്റെ പുതിയ രീതിയുമായി ഐ എസ് ഭീകരർ

ലണ്ടൻ :  ക്രൂരതയുടെ പര്യായമായി മാറിയ ഐഎസ് ഭീകരർ എതിരാളികളെ ആക്രമിക്കുന്നതിന് പുതുവഴികൾ തേടുന്നു.  ഇതിന്റെ ഭാഗമായി സ്ഫോടകവസ്തുക്കൾ വച്ചുകെട്ടിയ കോഴികൾ ഉൾപ്പെടെയുള്ള പക്ഷികളെയാണ്  ആക്രമണത്തിന് ഉപയോഗിക്കുന്നത്. സ്ഫോടകവസ്തുക്കൾ വച്ചുകെട്ടി ചാവേറുകളാക്കാൻ ഉദേശിക്കുന്ന കോഴികളെയും മറ്റും എതിരാളികളുടെ പ്രവിശ്യയിലേക്ക് കയറ്റിവിടുകയും  ഇവ ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ റിമോട്ട് കൺട്രോൾ സംവിധാനമുപയോഗിച്ച് സ്ഫോടനം നടത്തുകയാണ് ചെയ്യുക. ഡെ‌യ്‌ലി സ്റ്റാർ റിപ്പോർട്ട് ഉദ്ധരിച്ച് മിറർ ഓൺലൈൻ പോർട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.  

നയൻതാരയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

നയൻതാരയും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

എ.കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയും നയൻതാരയും വീണ്ടും ഒന്നിക്കുന്നു. കറകളഞ്ഞ കമ്മ്യൂണിസ്റ്റ്കാരനായ ലൂയിസ് പോത്തൻ എന്ന അഡ്വക്കേറ്റായി മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഭാര്യ വാസുകിയുടെ റോളിൽ നയൻതാരയും വേഷമിടുന്നു. തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമാണു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ.  ഭാസ്കർ ദ് റാസ്കൽ, തസ്കരവീരൻ, രാപകൽ തുടങ്ങിയവയാണ് മമ്മൂട്ടിയും നയൻതാരയും നായികാ നായകന്മാരായി വേഷമിട്ട്  പ്രദർശനവിജയം നേടിയ മറ്റു ചില ചിത്രങ്ങൾ.

ജൂലൈ 30നു മുമ്പ്‌ വര്‍ക്ക്‌ പെര്‍മിറ്റ്‌ തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ നടപടി

ജൂലൈ 30നു മുമ്പ്‌ വര്‍ക്ക്‌ പെര്‍മിറ്റ്‌ തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ നടപടി

ഡിഫേര്‍ഡ്‌ ആക്‌ ഷന്‍ ഫോര്‍ ചൈല്‍ഡ്‌ഹുഡ്‌ അറൈവല്‍സ്‌ പ്രോഗ്രാം (DACA) അനുസരിച്ച്‌ മൂന്നു വര്‍ഷത്തേയ്‌ക്ക്‌ വര്‍ക്ക്‌ പെര്‍മിറ്റ്‌ ലഭിച്ചവര്‍ ഉടന്‍ തിരിച്ചേല്‍പ്പിക്കണമെന്ന്‌ യുഎസ്‌ സിറ്റിസണ്‍ഷിപ്പ്‌ ആന്‍ഡ്‌ ഇമിഗ്രേഷന്‍ സര്‍വീസ്‌ കര്‍ശന നിര്‍ദേശം നല്‍കി.    2014 നവംബര്‍ മുതലാണ്‌ ഒബാമ ഭരണകൂടം ഡിഎസിഎ വര്‍ക്കു പെര്‍മിറ്റ്‌ വിതരണം ചെയ്‌തു തുടങ്ങിയത്‌. മതിയായ യാത്രാ രേഖകളില്ലാതെ അമേരിക്കയിലേക്ക്‌ കുടിയേറിയ മാതാപിതാക്കളുടെ കുട്ടികള്‍ക്കാണ്‌ ഇതിന്റെ ആനുകൂല്യം ലഭിച്ചിരുന്നത്‌.    മൂന്നു വര്‍ഷത്തെ വര്‍ക്ക്‌ പെര്‍മിറ്റ്‌ നല്‍കിയ നടപടി സ്റ്റേ ചെയ്‌ത്‌ […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top