Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘July, 2015’

മനുഷ്യന്‍ ചന്ദ്രനിലെത്തിയതിന്റെ നാല്പത്തിയാറാം വാര്‍ഷികം ഇന്ന്

മനുഷ്യന്‍ ചന്ദ്രനിലെത്തിയതിന്റെ നാല്പത്തിയാറാം വാര്‍ഷികം ഇന്ന്

1969 ജൂലായ് 20 ൻ അപ്പോളോ 11 ലെ യാത്രികരായ നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവർ ചാന്ദ്രപ്രതലത്തിലിറങ്ങിയതിന്റെ നാല്പത്തിയാറാം വാർഷികമാണിന്ന്.  ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യനെ എത്തിക്കാനും, ചൊവ്വയിലും മനുഷ്യന്റെ സന്നിധ്യമുറപ്പിക്കാനും ശ്രമങ്ങൾ തുടങ്ങിയിരിക്കുന്ന വേളയിലാണ്, ചന്ദ്രനെ കീഴടക്കിയതിന്റെ ഓർമദിനം എത്തുന്നത്. ഫ് ളോറിഡയില്‍ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് 1969 ജൂലായ് 16 ന് പ്രാദേശിക സമയം രാവിലെ 9.32 നാണ് അപ്പോളോ-11 പേടകം വിക്ഷേപിക്കപ്പെട്ടത്.  വിക്ഷേപണം നടന്ന് 11 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആദ്യ ഭൗമഭ്രമണപഥത്തില്‍ അപ്പോളോയെത്തി. ഒന്നര […]

ഉലുവയില ഉപ്പേരി

ഉലുവയില ഉപ്പേരി

ഉലുവയില എന്നു കേൾക്കുമ്പോൾ അയ്യേ കയ്പ് എന്നല്ലേ  എല്ലാവരും ആദ്യം വിചാരിക്കുക.  എന്നാൽ അങ്ങിനെ അല്ല. ചെറിയ കയ്പ് ഉണ്ടെങ്കിലും ഔഷധ ഗുണം ഏറെ ഉണ്ട് ഉലുവ ചീരക്ക്.  വീട്ടിൽ  പൂച്ചട്ടിയിൽ  വളർത്താനും എളുപ്പമാണ്.  ഒരുപാട് വിഭവങ്ങൾ ഉലുവചീര കൊണ്ട് ഉണ്ടാക്കാം.  എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ഉലുവയില ഉപ്പേരി. ഉലുവയില വൃത്തിയാക്കിയെടുക്കുക. ചെറുതായി അരിയുക. വേര് കളയുക. തണ്ട് ഇട്ടാൽ കുഴപ്പമില്ല. മുറിച്ചെടുത്തു കഴിഞ്ഞും ഒന്നു കഴുകുന്നതു കൊണ്ടു കുഴപ്പമില്ല. മുറിച്ച ഇല രണ്ടു കപ്പ് വേണം. […]

കര്‍ക്കിടകത്തിലെ ഒൗഷധ കഞ്ഞി

കര്‍ക്കിടകത്തിലെ ഒൗഷധ കഞ്ഞി

വേനല്‍കാലം, മഞ്ഞുകാലം, വര്‍ഷകാലം തുടങ്ങി ഋതുക്കള്‍ മാറുന്നത് അനുസരിച്ച് മനുഷ്യ ശരീരത്തിന് വേണ്ടത് ആയുര്‍വേദം പ്രധാനം ചെയ്യുന്നു. വേനലിലെ ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്ക് മാറുന്നതോടെ ശരീരബലം ഏറ്റവും കുറയുന്ന സമയമാണ് വര്‍ഷകാലം.  ആഹാര പദാര്‍ഥങ്ങള്‍ നിയന്ത്രിച്ച് കഴിക്കേണ്ട മാസം കൂടിയാണ് കര്‍ക്കിടകം. ഒൗഷധ കഞ്ഞി തയാറാക്കുന്ന  രീതി ഞെരിഞ്ഞില്‍ ,രാമച്ചം ,വെളുത്ത ചന്ദനം , ഓരില വേര്, മൂവില വേര്, ചെറുവഴുതിന വേര്, ചെറു തിപ്പലി, കാട്ടു തിപ്പലി വേര്, ചുക്ക് , മുത്തങ്ങ ,ഇരുവേലി, ചവര്‍ക്കാരം , ഇന്തുപ്പ്, […]

നേഴ്‌സുമാരുടെ സംഘടനയായ നൈനയ്‌ക്ക്‌ ലീഡര്‍ഷിപ്പ്‌ ഗ്രാന്റ്‌ : ബീന വള്ളിക്കളം (വൈസ്‌ പ്രസിഡന്റ്‌)

നേഴ്‌സുമാരുടെ സംഘടനയായ നൈനയ്‌ക്ക്‌  ലീഡര്‍ഷിപ്പ്‌ ഗ്രാന്റ്‌	  : ബീന വള്ളിക്കളം (വൈസ്‌ പ്രസിഡന്റ്‌)

അമേരിക്കയിലെ നേഴ്‌സുമാരുടെ സംഘടനയായ നൈനയ്‌ക്ക്‌ (National Association of Nurses of America) അത്യധികം പ്രശസ്‌തമായ ഗോര്‍ഡന്‍ ആന്‍ഡ്‌ ബെറ്റി മൂര്‍ ഫൗണ്ടേഷന്‍ ഗ്രാന്റ്‌ (Gordon & Betty Moore Foundation Grant) ലഭിച്ചു. നേതൃത്വ പരിശീലനത്തിനായുള്ള പ്രരിശ്രമത്തിനാണ് ഈ ഗ്രാന്റ്‌ അംഗീകരിച്ചിരിക്കുന്നത്‌. ഈ അംഗീകാരം ഏറെ വിലമതിക്കുന്നുവെന്നും നേഴ്‌സുമാര്‍ക്ക്‌ പരിശീലനത്തിനായി പുതിയ വാതായനങ്ങള്‍ തുറക്കുവാന്‍ ഇതിനാലാകുമെന്നും ഭാരവാഹികള്‍ പ്രത്യാശിക്കുന്നു. പരിസ്ഥിതി, സയന്‍സ്‌, ആരോഗ്യരംഗം എന്നീ വിഭാഗങ്ങളിലായി ഒട്ടനവധി രംഗങ്ങളില്‍ പങ്കാളിയാണ്‌ ഈ ഫൗണ്ടേഷന്‍. ഈ ഫൗണ്ടേഷന്റെ നേതൃത്വപരിശീലനത്തിനായുള്ള […]

പ്രേമം സിനിമ ചോർത്തിയ എഡിറ്ററെ തിരിച്ചറിഞ്ഞു : ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുത്തു

പ്രേമം   സിനിമ ചോർത്തിയ എഡിറ്ററെ തിരിച്ചറിഞ്ഞു  : ഹാർഡ് ഡിസ്ക് പൊലീസ് പിടിച്ചെടുത്തു

പ്രേമം സിനിമ ചോർന്നത് അണിയറ പ്രവർത്തകരുടെ  കൈയിലെ ഹാർഡ് ഡിസ്കിൽ നിന്നാണെന്ന്  ആന്റി പൈറസ്സി സെൽ കണ്ടെത്തി . ഹാർ‍ഡ് ഡിസ്ക് പൊലീസ് കണ്ടെടുത്തു. സെൻസർ കോപ്പിയുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത എഡിറ്ററെയും  തിരിച്ചറിഞ്ഞിട്ടുണ്ട്. സെൻസർ ബോർഡിനായി തയാറാക്കിയ രണ്ടു ഡിവിഡികളിൽ ഒരെണ്ണം നശിപ്പിച്ചെന്നാണ് സൂചന. പ്രേമം ചോർന്ന വഴി കൃത്യമായി കണ്ടെത്തിയെന്ന്    ആന്റി പൈറസി സെൽ വ്യക്തമാക്കി. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.    ഇവർക്കെതിരെയുള്ള കൂടുതൽ തെളിവുകൾ കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തേ […]

കാല്‍ഗറിയില്‍ മലങ്കര കത്തോലിക്കാ സഭ പുതിയ മിഷന്‍ ആരംഭിക്കുന്നു

കാല്‍ഗറിയില്‍ മലങ്കര കത്തോലിക്കാ സഭ പുതിയ മിഷന്‍ ആരംഭിക്കുന്നു

കാനഡയിലെ കാൽഗറിയിൽ മലങ്കര കത്തോലിക്കാ സഭ പുതിയ മിഷൻ ആരംഭിക്കുന്നു.  കാല്‍ഗറിയിലെ കത്തോലിക്കാ രൂപതയുടെ സെന്റ്‌ ജോസഫ്‌ ദേവാലയം  കേന്ദ്രമാക്കിയാണ്‌ പുതിയ മിഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതു.  ഓഗസ്റ്റ്‌ 29-ന്‌ രാവിലെ പതിനൊന്നിനു മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ രൂപത  മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ച്‌  ഉദ്‌ഘാടനം ചെയ്യും. കാനഡയിലെ മലങ്കര കത്തോലിക്കാ വിശ്വാസികള്‍ക്ക്‌ എല്ലാവർക്കും അജപാലന ശുശ്രൂഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ്   മൂന്നാമത്തെ മിഷൻ കാല്‍ഗറിയില്‍ ആരംഭിക്കുന്നത്. ടൊറന്റോ, എഡ്‌മണ്ടന്‍ എന്നിവടങ്ങളിലാണ്‌ മറ്റു രണ്ടു മിഷനുകള്‍. പുതിയ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ […]

അറ്റ്‌ലാന്റാ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 27 വരെ

അറ്റ്‌ലാന്റാ ഫൊറോനാ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 27 വരെ

സഹനജീവിതത്തെ പുല്‍കിയും, സഹജീവികളുടെ വേദനകള്‍ സ്വയം ഏറ്റുവാങ്ങിയും ദൈവത്തിനു പ്രിയപ്പെട്ടവളായിത്തീര്‍ന്ന വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ അറ്റ്‌ലാന്റാ സെന്റ്‌ അല്‍ഫോന്‍സാ ഫൊറോനാ ദേവാലയത്തില്‍ ജൂലൈ 19 മുതല്‍ 27 വരെ തീയതികളില്‍ ഭക്ത്യാഢംഭരപൂര്‍വ്വം ആഘോഷിക്കുന്നു. ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട്‌ മുഖ്യകാര്‍മികത്വം വഹിക്കും ജൂലൈ 19-ന്‌ ഞായറാഴ്‌ച രാവിലെ 10 മണിക്ക്‌ തിരുനാളിന്‌ ഒരുക്കമായി കൊടി ഉയര്‍ത്തും. ജൂലൈ 20 മുതല്‍ 24 വെള്ളിയാഴ്‌ച വരെ എല്ലാദിവസവും വൈകിട്ട്‌ 7 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും, […]

കോഴക്കളി ഇനിയെങ്കിലും അവസാനിക്കുമോ??

കോഴക്കളി ഇനിയെങ്കിലും അവസാനിക്കുമോ??

ക്രിക്കറ്റിൽ ഒത്തുകളിയും വാതുവെപ്പും ഒത്തു കളിയും പുത്തരിയല്ല.ലോർഡ്സിലെ മാന്യതയുടെ വെള്ളകുപ്പായത്തിൽ നിന്ന് കെറി പാർക്കർ ഏകദിനത്തിന്റെ കച്ചവട വർണ്ണത്തിലേക്കു വഴി തിരിച്ചു വിട്ടതു മുതൽ അതു ക്രിക്കറ്റിനൊപ്പമുണ്ട്.  ഈ കച്ചവടത്തെയും കോഴക്കളിയേയും ഒന്നു കൂടി അരക്കിട്ടുറപ്പിക്കുക മാത്രമാണ് ഐ.പി. എൽ ചെയ്തത്.  വഴി പിഴച്ച ഈ പോക്കിനാണ് അപ്പീലില്ലാത്ത വിധി കൊണ്ട് ജസ്റ്റിസ് ആർ.എം ലോധ ഷോക്ക് കൊടുത്തിരിക്കുന്നത്.   ഈ വിധി വാതുവപ്പിന്റെ അവസാനമാകുമെന്ന പ്രതീക്ഷ ജസ്റ്റിസ് ലോധക്കു പോലും  ഉണ്ടാവാൻ വഴിയില്ല. മുഹമ്മദ് അസ്ഹറുദീനും, അജയ് […]

ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2015 ലെ ഓണാഘോഷം ഓഗസ്റ്റ്‌ 22ന്

ഇല്ലിനോയി മലയാളി അസോസിയേഷന്റെ 2015 ലെ ഓണാഘോഷം ഓഗസ്റ്റ്‌ 22ന്

ഇല്ലിനോയി മലയാളി അസ്സോസ്സിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 22  ന് നടത്തുവാൻ ജൂലൈ 11 ശനിയാഴ്ച ചേർന്ന   അസ്സോസ്സിയേഷന്റെ സംയുക്ത യോഗം തീരുമാനിച്ചു.   ഓണാഘോഷം ഭംഗിയായി നടത്തുന്നതിന് എല്ലാ ഷിക്കഗോ മലയാളികളും  നല്ല രീതിയിൽ സഹരിക്കുമെന്നാണു സംഘടനാ പ്രവർത്തകരുടെ  പ്രതീക്ഷ. ജീവിതായോധനാർത്ഥം ലോകമെമ്പാടും മലയാളികൾ വ്യാപിച്ചിരിക്കുന്ന ജീവിതസാഹചര്യത്തിൽ തിരുവോണ ദിവസം കേരളക്കരയിൽ എത്തേണ്ടതുള്ളതുകൊണ്ട്‌ അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്പ്‌, ഗൾഫ് മലയാളി സന്ദർശനവും കണക്കാക്കി മലയാളി മന്നന്റെ പ്രയാണം അമേരിക്കന്‍ ഐക്യനാടുകളിൽ നിന്നാരംഭിക്കുകയാണ്‌. അതുകൊണ്ടുതന്നെ […]

കർക്കിടകമാസാചരണം

കർക്കിടകമാസാചരണം

മാനം നിറയെ മഴക്കാറും തോരാതെ പെയ്യുന്ന മഴയുമായി കര്‍ക്കിടക മാസം വന്നെത്തുന്നു.ജ്യോതിശാസ്ത്ര പ്രകാരം സൂര്യൻ ചന്ദ്രന്റെ സ്വക്ഷേത്രമായ കർക്കടക രാശിയിൽ വരുമ്പോൾ ചന്ദ്രന്റെ ബലം കുറയും.  ജ്യോതിശാസ്ത്രപരമായി ചന്ദ്രൻ മനസ്സിന്റെ നാഥനും സൂര്യൻ ശരീരത്തിന്റെ നാഥനുമാണ്. കർക്കിടകം പിറക്കുന്നതോടെ മനസ്സിന്റെ ബലം കുറയുമെന്നാണ് സങ്കല്പം.  അപ്പോൾ വ്യക്തികളുടെ സഹിഷ്ണുത, സഹനശക്തി എന്നിവയിലും ചോർച്ച സംഭവിക്കും. അതിനാൽ  ഇനി ചികിത്സയുടേയും ആരോഗ്യസംരക്ഷണത്തിന്‍റേയും നാളുകൾ. പച്ചമരുന്നുകൂട്ടുകളും ശരിരപുഷ്ടിക്കുള്ള ആഹാരരീതികളുമായാണ് മലയാളികളുടെ കര്‍ക്കിടക മാസാചരണം. ആദ്ധ്യാത്മികമായ ആചാരാനുഷ്ഠാനങ്ങൾ ഏറെയുണ്ടെങ്കിലും ജാതിമതഭേദമെന്യേ മലയാളികളെല്ലാം […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top