Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘August, 2015’

എല്ലാ മലയാളികൾക്കും റേഡിയോ ഹാർട്ട്സ്ബീറ്റ്സിന്റെ…….. ……….. ……..

എല്ലാ മലയാളികൾക്കും റേഡിയോ ഹാർട്ട്സ്ബീറ്റ്സിന്റെ…….. ……….. ……..

    നാളെ ഓണം.  പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണനാൾ മലയാളികൾക്ക് മറക്കാനാവാത്ത ദിവസമാണ്. ഓണപൂക്കളും ഓണത്തുമ്പികളൂം ഓണ ഊഞ്ഞാലും എല്ലാത്തിലുമുപരി ഓണസദ്യയും മലയാളികൾ എന്നും മനസ്സിൽ താലോലിക്കുന്ന മധുരതരമായ സ്വപ്നങ്ങളാണ്.  തൊഴിൽ തേടി വിദേശത്തെത്തുന്ന ഓരോ മലയാളിയുടെയും മനസ്സ് ഓണക്കാലത്ത് കേരളത്തിലെത്തും. പ്രിയപ്പെട്ടവരോടൊപ്പം തൂശനിലയിൽ വിളമ്പിയ ഓണസദ്യയുണ്ണാൻ ഓരോ മലയാളിയുടേയും മനസ്സ് തുടിക്കും.  വിദേശത്ത്  കൂട്ടുകാരോടോ വീട്ടുകാരോടൊ ഒപ്പം ഇരുന്നു ഓണസദ്യ  ഉണ്ണുമ്പോഴും മലയാളിയുടെ മനസ്സിൽ നാട്ടിലെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ ഓടിയെത്തും. അമ്മ വിളമ്പുന്ന ഓണസദ്യയും അച്ഛന്റെ […]

എന്താണ് മൈൻഡ് ഡയറ്റ്

എന്താണ് മൈൻഡ് ഡയറ്റ്

ശരീരത്തിന്റെ ആരോഗ്യത്തിനും അഴകിനും വേണ്ടി ഡയറ്റിങ് ചെയ്യുന്നതു             പോലെ തലച്ചോറിനും  ഡയറ്റിങ്  വേണം എന്നാണ് ആധുനിക വൈദ്യശാസ്ത്രം അഭിപ്രായപ്പെടുന്നത്. നമ്മുടെ ബുദ്ധിക്കും ചിന്താശേഷിക്കും ചെറുപ്പം നിലനിർത്താൻ മൈൻഡ് ‍ഡയറ്റ്കൊണ്ട് സാധിക്കും.  വാർധക്യത്തിലും മൈൻഡ് ‍ഡയറ്റ് പിന്തുടർന്നവരുടെ ബുദ്ധി യുവാക്കളുടേതുപോലെ സൂക്ഷ്മവും ഏകാഗ്രവുമായി തുടരുന്നുവെന്നാണ് ചിക്കാഗോയിലെ റഷ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഗവേഷണത്തിലൂടെ തെളിയിച്ചിരിക്കുന്നത്.   എന്താണ് മൈൻഡ് ഡയറ്റ് കൊഴുപ്പേറിയ മാംസാഹാരം, വെണ്ണ, പേസ്ട്രി പോലുള്ള അതിമധുര ഭക്ഷണങ്ങൾ, അമിതമായി വറുത്തതും […]

               

രോഗം മാറാൻ ചില കുറുക്കു വഴികൾ

രോഗം മാറാൻ ചില കുറുക്കു വഴികൾ

പനിയോ ചുമയോ വന്ന് മാസത്തിലൊരിക്കൽ എങ്കിലും ആശുപത്രികളിൽ പോകാത്തവർ വിരളമായിരിക്കും. ജീവിതശൈലി മാറിയതോടെ രോഗങ്ങളും സ്ഥിരം സാന്നിധ്യമായിത്തുടങ്ങി. അസുഖങ്ങൾ ബാധിച്ചാലും തിരക്കുകളും മറ്റുംമൂലം ചികിത്സ ലഭ്യമാക്കാൻ പലർക്കും കഴിയാറില്ല. ഇത്തരക്കാർക്ക് വീട്ടിലിരുന്നു കൊണ്ടു തന്നെ ചികിത്സ നേടാനുള്ള വഴിയാണ് പറഞ്ഞുവരുന്നത്. ചികിത്സ പക്ഷേ മരുന്നു കൊണ്ടല്ലെന്നു മാത്രം. നിങ്ങളുടെ വിരലുകൾ കൊണ്ടു തന്നെയാണ് ചികിത്സിക്കേണ്ടത്. ജപ്പാനിലെ പരമ്പരാഗത കലയായ ജിൻ ഷിൻ സുയിലാണ് ഇൗ ചികിത്സാരീതി പ്രതിപാദിക്കുന്നത്. കൈവിരലുകളിലെ പ്രഷർ പോയിന്റുകളാണ് രോഗത്തിനെതിരെ പ്രവർത്തിക്കുന്നത്. തള്ളവിരൽ മുതൽ […]

മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല ലോഹം: മോഹന്‍ലാല്‍

മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല ലോഹം: മോഹന്‍ലാല്‍

താടിയുണ്ട്, മീശയുണ്ട്, താടി ഇല്ലാതാകുന്നുണ്ട്, മീശ പിരിക്കുന്നുമുണ്ട്. പക്ഷേ, ലോഹം മീശ പിരിക്കുന്നതിനെക്കുറിച്ചുള്ള സിനിമയല്ല– മോഹൻലാൽ ലോഹത്തെക്കുറിച്ചു പറഞ്ഞു. ‘കേരളത്തിൽ കുറേക്കാലമായി നടന്നുകൊണ്ടിരിക്കുന്നൊരു മോശമായ കാര്യത്തെക്കുറിച്ചാണീ സിനിമ. സിനിമയുടെ കൗതുകമെന്നതുതന്നെ അതിനെതിരെ എന്തു ചെയ്യുന്നു എന്നതാണ്. ഇതു പുതിയ കാര്യമല്ല, പക്ഷേ, അസാധാരണമായൊരു കഥയും സിനിമയുമാണ്. ‘സ്പിരിറ്റ് എന്ന സിനിമ മദ്യത്തിന്റെ വിപത്തിനെക്കുറിച്ചു പറയുന്നതായിരുന്നു. അതിനർഥം അതു തുടക്കം മുതലെ മദ്യത്തിനെതിരെ എന്തെങ്കിലും പറഞ്ഞുകൊണ്ടിരുന്നു എന്നല്ല. അതിൽ മദ്യ വിരുദ്ധ പ്രസംഗങ്ങൾ ഇല്ല. മദ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ട് […]

ഒരു കയ്യുള്ള കുഞ്ഞിന് കൂട്ട് മൂന്നുകാലുള്ള നായ!

ഒരു കയ്യുള്ള കുഞ്ഞിന് കൂട്ട് മൂന്നുകാലുള്ള നായ!

ആസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിലാണ് ഈ അപൂർവ സൗഹൃദം. ജന്മനാ തന്നെ ഒരു കൈ മാത്രമുള്ള ഒരു വയസ്സുകാരി എല്ലയുടേയും മൂന്നു കാൽ മാത്രമുള്ള കൂട്ടുകാരി നായയുടേയും കഥയാണിത്. ഒരു കൈ മാത്രമായി എല്ല ജനിച്ചു വീണപ്പോൾ എല്ലാവരും സങ്കടപ്പെട്ടു.  എന്നാൽ ആ സങ്കടത്തിന് അധികം ആയുസ്സില്ല എന്ന് ആ മിടുക്കി തെളിയിച്ചു.   ഒരു വയസ്സേ ആയുള്ളൂവെങ്കിലും രണ്ട് കൈ കൊണ്ട് മറ്റു കുഞ്ഞുങ്ങൾ ചെയ്യുന്നതെല്ലാം ഈ കൊച്ചു മിടുക്കി തന്റെ ഒറ്റകൈ കൊണ്ട് ചെയ്യും. ഓൺലൈനിൽ […]

വിഡിയോ ചാറ്റ്: പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

വിഡിയോ ചാറ്റ്: പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

വാട്സാപ്പിലൂടെ ലഭിക്കുന്ന സുന്ദരന്‍ വിഡിയോകൾ ശേഖരിച്ചു വയ്ക്കാനാകുന്നില്ല എന്ന സങ്കടം ഇനി വേണ്ട. ചാറ്റുകൾ ശേഖരിച്ചു സൂക്ഷിക്കുവാനാകുന്നതു പോലെ ഇനി വിഡിയോയും വാട്സാപ്പിൽ ശേഖരിച്ചു സൂക്ഷിക്കാം. ഇതിനു സഹായകമാകുന്ന ചില പുതിയ ഫീച്ചറുകൾ വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നു. വാട്സാപ്പ് ഐഒഎസ് വേർഷൻ ഉപയോഗിക്കുന്നവർക്കു വേണ്ടി മാത്രമാണ് പുതിയ ഈ ‘വിഡിയോ ആർക്കൈവ് ഫീച്ചർ.’ വിഡിയോകൾ ശേഖരിച്ചു സൂക്ഷിക്കുന്നതിനു പുറമെ വിഡിയോയും ചിത്രങ്ങളും കൂടുതൽ‌ മികച്ച രീതിയിൽ ക്രോപ് ചെയ്യുവാനും ആപ്പിൾ മാപ്സ് ഫീച്ചറുപയോഗിച്ചു ലൊക്കേഷൻ ഷെയറിങ് നടത്തുവാനും സാധിക്കും. […]

ടിന്‍റു ലൂക്കക്ക് സമ്മാനവുമായി മഞ്ജു വാരിയര്‍

ടിന്‍റു ലൂക്കക്ക് സമ്മാനവുമായി മഞ്ജു വാരിയര്‍

  കേരളത്തിന്‍റെ അഭിമാനമായ രാജ്യാന്തകായികതാരം ടിന്‍റു ലൂക്കയെ അഭിനന്ദിച്ച് നടി മഞ്ജു വാരിയര്‍. ഉഷ സ്കൂള്‍ ഓഫ് അത് ലറ്റിക്സില്‍ നേരിട്ടെത്തിയാണ് മഞ്ജു ടിന്‍റുവിനെ അഭിനന്ദിച്ചത്. പി.ടി ഉഷയെ നേരില്‍ കാണാന്‍ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാകാത്ത ദിവസമാണെന്നും മഞ്ജു പറയുന്നു. ഉഷ സ്കൂൾ ഓഫ് അത് ലറ്റിക്സിന്റെ മിന്നുന്ന താരമായ, രാജ്യത്തിന്റെ യശസ്സ് വാനോളം ഉയർത്തിയ ടിന്റു ലൂക്കക്ക് ഒരു ചെറിയ സമ്മാനവും മഞ്ജു നല്‍കി. മഞ്ജുവിന്‍റെ ഫേസ്ബുക്ക് വായിക്കാം. ‘ ഇന്നലെ എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസം […]

സൌന്ദര്യവർദ്ധക വസ്തുക്കളിലെ പ്ലാസ്റ്റിക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും

സൌന്ദര്യവർദ്ധക വസ്തുക്കളിലെ പ്ലാസ്റ്റിക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും

സൌന്ദര്യ വർദ്ധക വസ്തുക്കൾ ഉപയോഗിക്കാത്തവർ കുറവാണ്. എന്നാൽ ഇന്നു ഉപയോഗിക്കുന്ന മിക്കവാറും എല്ലാ ക്രീമുകളിലും ലോഷനുകളിലും മൈക്രോബീട്സ് എന്നറിയപ്പെടുന്ന പ്ലാസ്റ്റിക ബോളുകൾ അടങ്ങിയിട്ടുണ്ട്.   ഈ പോളി എത്തിലീൻ പ്ലാസ്റ്റിക് ത്വക്കിൽ കൂടീ ശരീരത്തിൽ പ്രവേശിക്കുന്നു. ഇതു ഗുരുതരമായ കരൾ രോഗങ്ങളും ദഹനേന്ദ്രിയ പ്രശ്നങ്ങളും സൃഷ്ടിക്കുകയും ചെയ്യും. ക്രീമുകളും മറ്റും ഫലപ്രദമായി ത്വക്കിലൂടെ

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top