Radio Heatbeats
 
കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 
   
 

Archive for ‘August, 2015’

ന്യൂ സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു

ന്യൂ സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു

ഇസ്ലാമിയ : രാജ്യാന്തര പിന്തുണയുടെ പതാകകൾ പാറിയ ശുഭമുഹൂർത്തത്തിൽ ന്യൂ സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 12 രാഷ്ട്ര നേതാക്കൾ പങ്കെടുത്തു.ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗാഡ്കരി ഇന്ത്യയെ പ്രതിനിധീകരിച്ചു മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ നിലവിലുള്ള സൂയസ് കനാലിന്റെ വലിപ്പവും സൗകര്യവും വർധിപ്പിക്കുന്നതാണ് പുതിയ കനാൽ. 72 കിലോമീറ്ററാണ് മൊത്തം നീളം. ഇതിൽ 35 കിലോമീറ്റർ നിലവിലുള്ള കനാലിനു സമാന്തരമായി നിർമിച്ചു. 37 കിലോമീറ്റർ നിലവിലുള്ള കനാലിന്റെ ആഴം വർധിപ്പിച്ചു. 164 കിലോമീറ്റർ ആണ് […]

ടെന്നീസിയിൽ തീയേറ്ററില്‍ അക്രമണത്തിന് മുതിര്‍ന്നയാളെ പോലീസ് വെടിവെച്ചു കൊന്നു

ടെന്നീസിയിൽ   തീയേറ്ററില്‍ അക്രമണത്തിന് മുതിര്‍ന്നയാളെ പോലീസ് വെടിവെച്ചു കൊന്നു

വാഷിംഗ്ടൺ : ടെന്നീസിയിലെ കാർമികെ ഹിക്കറി 8 തിയേറ്റർ കോംപ്ലക്സിൽ  സിനിമ കാണാന്‍ എത്തിയവരെ മഴുവും തോക്കും ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചയാൾ പോലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു. 51 വയസ്സുകാരനായ അക്രമി അക്രമത്തിന് മുമ്പ് തീയേറ്ററില്‍ പെപ്പർ സ്‌പ്രേ തളിച്ചതായി  പോലീസ് പറഞ്ഞു. ഇയാളുടെ അക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തീയേറ്ററില്‍ വെടിവെപ്പ് നടക്കുന്നതായി ഫോണില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവിടെയെത്തിയത്. പിന്നീട് പോലീസിന്റെ പ്രത്യേക വിഭാഗമായ സ്‌പെഷ്യല്‍ വെപ്പണ്‍ ആന്‍ഡ് ടാക്റ്റിക്‌സ് സംഘവും സംഭവസ്ഥലത്തെത്തി. രണ്ടാഴ്ച്ചകള്‍ക്ക് മുമ്പ് മറ്റൊരു തീയേറ്ററില്‍ ഒരാള്‍ […]

കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പു ഒക്ടോബർ 19 നു, മത്സരരംഗത്ത് രണ്ട് മലയാളികളും

കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പു ഒക്ടോബർ 19 നു,  മത്സരരംഗത്ത് രണ്ട് മലയാളികളും

കാനഡയിലെ നാല്പത്തിമൂന്നാമത് പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 19 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ട് മലയാളികളും മത്സര രംഗത്തുണ്ട്.  ഡോൺ വാലി ഈസ്റ്റിൽ നിന്നും മുൻ എം പി ജോ ദാനിയലും മാർക്കം തോൺഹിൽ മണ്ഡലത്തിൽ നിന്നും ജോബ്സൺ ഈശോയുമാണ് മത്സരരംഗത്തുള്ള മലയാളികൾ. ഇരുവരും ഭരണകക്ഷി ആയ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥികളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ജോബ്സൺ തെരഞ്ഞെടുപ്പ് പ്രവർത്തനരംഗത്ത്  മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള  ജോബ്സണ് ഇതു കന്നിയങ്കമാണ്.  സ്വന്തമായി ചെയിൻ റസ്റ്റോറന്റുകൾ നടത്തി വരുന്ന […]

ഫോമാ പൊതു സമ്മേളനത്തിന് വ്യത്യസ്തതയാർന്ന തുടക്കം

ഫോമാ പൊതു സമ്മേളനത്തിന് വ്യത്യസ്തതയാർന്ന തുടക്കം

തിരുവനന്തപുരം  : പൊതു സമ്മേളന വേദിയിലെ വലിയ തട്ടു വിളക്കിൽ സംസ്ഥാനത്തെ മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ ഉന്നത നേതാക്കൾ ദീപം പകർന്ന് ഫോമക്ക് രാഷ്ട്രീ‍യ, മത, പ്രത്യയശാസ്ത്ര ഭേദമില്ലെന്ന് തെളിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.  കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പ്രൊ.പി.ജെ.കുര്യൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബി ജെപി സംസ്ഥാന പ്രസിഡനറ്റ് വി മുരളീധരൻ എന്നിവർ ചേർന്ന് നിലവിളക്കു കൊളുത്തിയാണ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തതു. ഫോമയുടെ മുൻ പ്രസിഡന്റ്റും സ്ഥാപക നേതാവുമായ ശശിധരൻ […]

എൻജിനീയറിംഗ് വിദ്യാർഥികൾക്കുള്ള മെന്റ് 2015 സ്കോളർഷിപ്പ് ഡ്രൈവ് ആരംഭിച്ചു

എൻജിനീയറിംഗ് വിദ്യാർഥികൾക്കുള്ള മെന്റ് 2015 സ്കോളർഷിപ്പ് ഡ്രൈവ് ആരംഭിച്ചു

 ഡാളസ് :   മലയാളി എഞ്ചിനീയേഴ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സാസ് (മെന്റ്)  എഞ്ചിനീയറിംഗ് സ്കോളർഷിപ്പ്  ഡ്രൈവ് 2015 കിക്കോഫ് ചെയ്തു. 1997 ല ആരംഭിച്ച മെന്റ് കേരളത്തിലെ സമർത്ഥരും നിർധനരുമായ എൻജിനീയറിംഗ് വിദ്യാർഥികൾക്ക് 2005 മുതൽ സ്കോളർഷിപ്പ് നൽകി  വരുന്നു. നാലു വർഷത്തേക്കുള്ള ട്യൂഷൻ തുക മുഴുവൻ നൽകി ഇതുവരെ പതിനഞ്ചിലേറെ വിദ്യാർഥികളെ സഹായിച്ചിട്ടുണ്ട്. 2005 ലെ സ്കോളർഷിപ്പിന് അർഹനായ അയ്യപ്പദാസ് തിരുവനന്തപുരം എൻജിനീയറിംഗ് കോളജിൽ നിന്നും 86% മാർക്കും ഒന്നാം റാങ്കും കരസ്ഥമാക്കി തിരുവനന്തപുരം  ഇന്ത്യൻ […]

മലയോര കയ്യേറ്റങ്ങൾക്ക് പട്ടയം : ലാന്റ് അസൈന്മെന്റ് ആക്ടിൽ ഭേദഗതി

മലയോര കയ്യേറ്റങ്ങൾക്ക് പട്ടയം :  ലാന്റ് അസൈന്മെന്റ് ആക്ടിൽ ഭേദഗതി

തിരുവനന്തപുരം  :  മലയോര മേഖലയിലെ  2005 ജൂൺ 1 വരെയുള്ള കയ്യേറ്റങ്ങൾക്ക് നിയമസാധുതനൽകി കൊണ്ട് ലാന്റ് അസൈന്മെന്റ് ആക്ടിൽ ഭേദഗതി വരുത്തി റവന്യൂ വകുപ്പ് അസാധരണ വിജ്ഞാപനം പുറത്തിറക്കി.  കൈവശത്തിലിരിക്കുന്ന ഭൂമിയാണെങ്കിൽ നാല് ഏക്കർ വരെ ഉപാധി രഹിത പട്ടയം ലഭിക്കും.   ഇതോടെ 1977 നു മുൻപ് കുടിയേറിയ മുഴുവൻ ആളുകൾക്കും  ഉപാധി രഹിത പട്ടയമെന്ന സർക്കാർ വാഗ്ദാനം നടപ്പിലാകും പുതിയ വിജ്ഞാപന പ്രകാരം1964 ലെ ഭൂ പതിവ് ചട്ടങ്ങൾക്ക് 2005 ലും 2009 ലും […]

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top