കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

തെറ്റായ പീഡന വാര്‍ത്ത; ബിബിസി തലവന്‍ രാജിവച്ചു


ലണ്ടന്‍: ബിബിസി ന്യൂസ് നൈറ്റില്‍ തെറ്റായ പീഡന വാര്‍ത്ത സംപ്രേക്ഷണം ചെയ്ത സംഭവം വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയതോടെ ചാനല്‍ തലവന്‍ ജോര്‍ജ് എന്‍ട്വിസ്റില്‍ രാജിവച്ചു. മാര്‍ഗരറ്റ് താച്ചറുടെ ഉപദേശകനും സുഹൃത്തുമായ ലോര്‍ഡ് മെക്കാല്‍ഫിനെതിരെ തെറ്റായി വാര്‍ത്ത നല്‍കിയ സംഭവം വിവാദമായതോടെയാണ് ബിബിസി ചാനലിന്റെ ഡയറക്ടര്‍ ജനറലായ എന്‍ട്വിസ്റില്‍ രാജിവച്ചത്. മെക്കാല്‍ഫി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു വാര്‍ത്ത. പീഡനത്തിനിരയായ വ്യക്തിയുടെ അഭിമുഖവും ഉള്‍പ്പെടുത്തിയാണ് വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. സ്റീവ് മെസ്ഹാം എന്നയാളാണ് തന്റെ കുട്ടിക്കാലത്ത് പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ഇയാളുടെ വാക്കുകള്‍ മെക്കാല്‍ഫിയാണ് പീഡിപ്പിച്ചതെന്ന തെറ്റായ സൂചന നല്‍കുന്നതായിരുന്നു. വാര്‍ത്ത പുറത്തുവന്നതിനു തൊട്ടുപിന്നാലെ തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് വാര്‍ത്തയെന്ന് ആരോപിച്ച് മെക്കാല്‍ഫി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് വാര്‍ത്ത നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ബിബിസി പരസ്യമായി മാപ്പുപറയുകയും ചെയ്തു. ഇതിനു പിന്നാലെ പോലീസുകാരനാല്‍ താന്‍ തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മെസ്ഹാം മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. തുടര്‍ന്ന് എന്‍ട്വിസ്റിലിന്റെ രാജി പ്രഖ്യാപനം വന്നു. സെപ്റ്റംബര്‍ 17നാണ് എന്‍ട്വിസ്റില്‍ ബിബിസിയുടെ തലവനായി സ്ഥാനമേറ്റത്.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top