കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ലണ്ടനില്‍ മനുഷ്യമാംസക്കട!


ലണ്ടനിലെ സ്‌മിത്ത്‌ഫീല്‍ഡ്‌ മാംസ മാര്‍ക്കറ്റില്‍ ചെല്ലുന്നവര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോകും. കാരണം മറ്റൊന്നുമല്ല, ‘വെസ്‌ക്ര്‍ ആന്‍ഡ്‌ സണ്‍ പോപ്‌-അപ്‌ മീറ്റ്‌ ഷോപ്പി’ല്‍ തൂക്കിയിട്ടിരിക്കുന്നത്‌ മനുഷ്യ ശരീരത്തിന്റെ വിവിധ ഭാഗങ്ങളാണ്‌!

ഹുക്കില്‍ നിന്ന്‌ തൂങ്ങിക്കിടക്കുന്ന മനുഷ്യന്റെ നെഞ്ചിന്‍ കൂടും ചോരയൊലിപ്പിക്കുന്ന കൈയും കാലുമൊക്കെ ആരുടേയും മനസ്സ്‌ വെറുങ്ങലിപ്പിക്കുമെന്ന്‌ തീര്‍ച്ച. മനുഷ്യന്റെ കൈ വാങ്ങണമെങ്കില്‍ 5.99 പൗണ്ട്‌ നല്‍കണം. കാലിന്‌ കുറച്ചു കൂടി വില നല്‍കണം, ആറ്‌ പൗണ്ട്‌!

ഇത്ര പരസ്യമായി നരഭോജികള്‍ രംഗത്തിറങ്ങിയോ എന്ന്‌ സന്ദര്‍ശകര്‍ക്ക്‌ അമ്പരപ്പ്‌ തോന്നിയേക്കാം. എന്നാല്‍, അത്രകണ്ട്‌ ഭയക്കേണ്ട കാര്യമില്ല. ക്യാപ്‌കോമിന്റെ റെസിഡന്റ്‌ ഈവിള്‍ 6 എന്ന വീഡിയോ ഗെയിമിന്റെ പ്രചാരണത്തിനായി തയാറാക്കിയ ഒരു പ്രചരണ തന്ത്രമായിരുന്നു ഇത്‌!

കടയില്‍ തൂക്കിയിട്ടിരുന്ന മനുഷ്യവയവങ്ങളുടെ രൂപമെല്ലാം മൃഗങ്ങളുടെ മാംസത്തില്‍ നിന്ന്‌ നിര്‍മ്മിച്ചവയായായിരുന്നു! ഗെയിമിന്റെ പ്രചാരണം ഉദ്ദേശിച്ചുളള ‘മനുഷ്യമാംസ’വില്‍പ്പനയും പ്രദര്‍ശനവും രണ്ട്‌ ദിവസം നീണ്ടു! എന്തായാലും കുറഞ്ഞ സമയംകൊണ്ട്‌ ഗെയിമിന്‌ കൂടുതല്‍ പ്രചാരണം ലഭിച്ചു എന്ന്‌ പറഞ്ഞാല്‍ മതിയല്ലോ.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top