കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വിദ്യാര്‍ഥി കണ്‍സഷന്‍: പുതുക്കിയ നിരക്ക്‌ ഇന്നു മുതല്‍


തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ്‌ മിനിമം നിരക്ക്‌ ഇന്നു മുതല്‍ 50 പൈസയില്‍നിന്ന്‌ ഒരു രൂപയായി വര്‍ധിക്കും. ആദ്യത്തെ 2.5 കിലോമീറ്ററിനു മാത്രമാണു മിനിമം നിരക്കുബാധകം. തുടര്‍ന്നുള്ള ഓരോ 5 കിലോമീറ്ററിനും മിനിമം നിരക്കായ ഒരുരൂപയോട്‌ 50 പൈസ വീതം കൂട്ടും.

നിലവില്‍ വിദ്യാര്‍ഥികള്‍ക്കു 2.5 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 50 പൈസയാണു കൊടുക്കേണ്ടിയിരുന്നതെങ്കില്‍ ഇന്നുമുതല്‍ അത്‌ ഒരു രൂപയാകും. ഒരു മാസം കണ്‍സെഷന്‍ കാര്‍ഡ്‌ ലഭിക്കാന്‍ 25 രൂപയായിരുന്നത്‌ 50 രൂപയായി ഉയരും. മൂന്നു മാസത്തേക്കു കണ്‍സഷന്‍ ചാര്‍ജ്‌ 150 രൂപയാണ്‌.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top