കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

റബേക്ക ഉതുപ്പ് കിഴക്കേമല

സല്ലാപം എന്ന ചിത്രത്തിലൂടെ ഉജ്വല അരങ്ങേറ്റം നടത്തിയ സംവിധായകന്‍ സുന്ദര്‍ദാസ് ശക്തമായ ട്രാക്കൊരുക്കി തിരിച്ചുവരുന്നു. റബേക്ക ഉതുപ്പ് കിഴക്കേമല എന്ന ചിത്രത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ സുന്ദര്‍ദാസ് മടങ്ങി യെത്തുത്. ചിത്രത്തില്‍ റബേക്ക ഉതുപ്പാകുന്നത് ആന്‍ അഗസ്റ്റിനാണ്.
സുന്ദര്‍ദാസിനൊപ്പം കുബേരനിലും വര്‍ണക്കാഴ്ചകളും പ്രവര്‍ത്തിച്ച വി സി അശോ കാണ് റബേക്ക ഉതുപ്പ് കിഴക്കേമലയുടെ തിരക്കഥയൊരുക്കുന്നത്. ദിലീപിന്റെ ആദ്യ കാല ഹിറ്റുകള്‍ക്ക് രചന നിര്‍വഹിച്ച തിരക്കഥാകൃത്തിന്റെ വ്യത്യസ്തമായ തിരക്കഥയായിരിക്കും റബേക്ക ഉതുപ്പ്.
താരനിരയിലും പുതുമകളുണ്ട്. നമ്മളിലൂടെ കമല്‍ പരിചയപ്പെടുത്തിയ ജിഷ്ണു രാഘവനും സിദ്ധാര്‍ഥ് ഭരതനുമാണ് പ്രധാന വേഷങ്ങളില്‍. നിദ്ര കഴിഞ്ഞെത്തുന്ന ഇരുവര്‍ക്കും റബേക്ക ഉതുപ്പ് പ്രതീക്ഷ നല്‍കുന്നു.
തമിഴില്‍ തുടക്കം കുറിച്ച നിര്‍മലും ഈ സുന്ദര്‍ദാസ് ചിത്രത്തില്‍ ഒരു പ്രധാനവേഷം ചെയ്യുന്നു. സായ്കുമാര്‍, കലാഭവന്‍ മണി, സുരാജ്, ഷാനവാസ്, കലാഭവന്‍ ഷാജോണ്‍, നിയാസ് ബക്കര്‍ തുടങ്ങിയവരും റേബക്ക ഉതുപ്പിലുണ്ട്. തൊടുപുഴയാണ് മുഖ്യലൊക്കേഷന്‍. രതീഷ് വേഗയും റഫീഖ് അഹമ്മദും ചേര്‍ന്ന് പാട്ടൊരുക്കുന്നു. ജിബു ജേക്കബിന്റേതാണ് ക്യാമറ. ഉപാധ്യായ മൂവി ക്രാഫ്റ്റ്‌സിന്റെ ബാനറില്‍ വെങ്കിടേഷ് ഉപാധ്യായ നിര്‍മിക്കുന്ന ആദ്യചിത്രമാണ് റബേക്ക ഉതുപ്പ് കിഴക്കേമല.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top