കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ചെറുക്കനും പെണ്ണും

ബാലു, റീത്ത. ഇവര്‍ ഇന്നിന്റെ മനസും ശരീരവുമാണ്. ജീവിതത്തെ ആഘോഷമാക്കാന്‍ ശ്രമിക്കുന്ന പ്രസരിപ്പാര്‍ന്ന യുവത്വത്തിന്റെ പ്രതിനിധികളായ ഇവര്‍ കണ്ടുമുട്ടിയത് വളരെ യാദൃച്ഛികമായിട്ടാണ്. ഐ ടി പ്രൊഫഷണലുകളായ ഇരുവരുടെയും സൗഹൃദം ക്രമേണ പ്രണയത്തിലേയ്ക്ക് അലിഞ്ഞു ചേര്‍ന്നു. തീവ്രവും ആത്മാര്‍ഥവുമായ ഈ പ്രണയത്തില്‍ ഒരൊറ്റ മനസായി ഇരുവരും മാറി. പ്രണയത്തിന്റെ നിറങ്ങളില്‍ സുന്ദര സ്വപ്നങ്ങളുമായി ഓരോ നിമിഷവും കഴിയുന്നതിനിടയില്‍ ഒരു യാത്രയ്ക്ക് പുറപ്പെട്ടു. അവര്‍ മാത്രമായിരുന്നില്ല ഒപ്പം കുറേ സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവ മനശാസ്ത്രജ്ഞനായ സുദീപ്, ടി വി പ്രോഗ്രാം പ്രൊഡ്യൂസറായ സ്വപ്ന, എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഗോപു, റീത്തയുടെ സഹോദരിയായ നിത.
ഈ ആറുപേരുടെ യാത്രയുടെ ലക്ഷ്യം തിരക്കിനിടയില്‍ അല്‍പം റിലാക്‌സ് എന്നായിരുന്നു. പക്ഷേ അവസാനിച്ചത് ബാലുവിന്റെയും റീത്തയുടെയും ജീവിതം തകിടം മറിച്ചുകൊണ്ടായിരുന്നു. വിശ്വാസങ്ങളും തീരുമാനങ്ങളും മറന്നു. ഇവിടം മുതല്‍ പ്രണയം പ്രതികാരത്തിന്റെ വാതായനങ്ങളിലൂടെ പ്രവേശിക്കുകയായിരുന്നു. നന്ത്യാട്ട് ഫിലിംസിന്റെ ബാനറില്‍ സജി നന്ത്യാട്ട് നിര്‍മിക്കുന്ന ചെറുക്കനും പെണ്ണും എന്ന ചിത്രത്തിലാണ് ബാലുവിന്റെയും റീത്തയും സംഭവബഹുലമായ പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും കഥ പറയുന്നത്.
പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ബാലുവായി രതിനിര്‍വേദം ഫെയിം ശ്രീജിത്ത് വിജയ്, റീത്തയായി ഏങ്കേയും എപ്പോതും ഫെയിം ദീപ്തിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിഥുന്‍ നായര്‍, കെ ബി വേണു, അക്കരക്കാഴ്ചകള്‍ ഫെയിം ജോസ്‌കുട്ടി, അഹമ്മദ് സിദ്ധിഖ്, ദിലീഷ് പോത്തന്‍, പ്രവീണ്‍ അനിടിന്‍, ഹരിലാല്‍, ഗബ്രിയേല്‍ ജോര്‍ജ്, കൃഷ്ണന്‍, രതീഷ് പല്ലാട്ട്, രേവതി ശിവകുമാര്‍, സന്ധ്യാ രമേശ്, അര്‍ച്ചന, സുഭലക്ഷ്മി, ബിന്ദു മുരളി, റിയ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
വര്‍ത്തമാനകാല ജീവിത പശ്ചാത്തലത്തില്‍ പ്രണയവും പ്രതികാരവും സമന്വയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം പ്രദീപ് നായര്‍, രാജേഷ് വര്‍മ്മ എന്നിവര്‍ എഴുതുന്നു. ഛായാഗ്രഹണം- മനോജ് മുണ്ടയാട്ട്, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – അരുണ്‍ സിദ്ധാര്‍ഥ്, കല- മഹേഷ് ശ്രീധര്‍, മേക്കപ്പ് – ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം – കുമാര്‍ എടപ്പാള്‍, സ്റ്റില്‍സ് – ശ്രീനി മഞ്ചേരി, എഡിറ്റര്‍ – ജോണ്‍കുട്ടി, അസോസിയേറ്റ് ഡയറക്ടര്‍ – വിനയ് ചെന്നിത്തല, സംവിധാന സഹായികള്‍ – നന്ദകുമാര്‍ കൊഞ്ചിറ, ശ്രീധര്‍ ഗോപിനാഥന്‍, വിജേഷ് വിജയ്, റോണ്‍ ജോസ്, ബിജു ഗൗരിപതി, പ്രൊഡക്ഷന്‍ മാനേജര്‍- സുനീഷ് വൈക്കം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – ബിജു ഒറ്റപ്പാലം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, വിതരണം – നന്ത്യാട്ട് ഫിലിംസ് റിലീസ്, വാര്‍ത്താപ്രചരണം – എ എസ് ദിനേശ്.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top