കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

അനൂപ് മേനോൻ വിവാഹിതനായി

Anoop menon

നടന്‍ അനൂപ് മേനോന്‍ പത്തനംതിട്ട സ്വദേശിനി ഷേമ അലക്സാണ്ടറെ മിന്നുകെട്ടി ജീവിതസഖിയാക്കി. പ്രണയകാലത്തിന് അറുതി കുറിച്ച് മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ ഇന്ന് രാവിലെ നടന്ന വിവാഹചടങ്ങിന് സാക്ഷിയായത് മാതാപിതാക്കളും അടുത്ത ബന്ധുക്കളും മാത്രം.

Anoop menon

മലയാള സിനിയമിലെ ക്രോണിക് ബാച്ചിലറുടെ സീറ്റ് അനൂപ് മേനോന്‍ ഒഴിഞ്ഞു. ഇഷ്ടപ്പെട്ടവളെ തന്‍റെ ഇഷ്ടത്തിനൊത്ത ചടങ്ങില്‍ അനൂപ് ജീവിതസഖിയാക്കി. മറൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ തീര്‍ത്തും ലളിതമായ ചടങ്ങില്‍ ഇന്ന് രാവിലെ 7.30നായിരുന്നു താലികെട്ട്. സാക്ഷിയായത് മാതാപിതാക്കളും ഏറ്റവുമടുത്തു സുഹൃത്തുക്കളും മാത്രം. വിവാഹശേഷം വീട്ടിലേക്ക് ആദ്യമെത്തിയ അതിഥി നടന്‍ ദിലീപായിരുന്നു. അനൂപിനും ഷേമയ്ക്കും ആശംസകള്‍ നേര്‍ന്ന് വളരെ വേഗം തന്നെ ദിലീപ് മടങ്ങി. പ്രിയസുഹൃത്തുക്കള്‍ക്കായി വസതിയില്‍ തന്നെ ചെറിയൊരു വിരുന്നു സല്‍ക്കാരവുമൊരുക്കിയിരുന്നു.

എല്ലാവരുമറിഞ്ഞ പ്രണയത്തിനൊടുവില്‍ ആരുമറിയാതിരുന്ന വിവാഹവര്‍ത്തമാനം എല്ലാവരെയും അറിയിച്ചതും അനൂപ് മേനോന്‍ തന്നെ. രാവിലെ സ്വന്തം ഫേസ് ബുക്ക് പേജില്‍ വിവാഹ വാര്‍ത്ത അനൂപ് പോസ്റ്റ് ചെയ്തു. ഒപ്പം ഷേമയ്ക്കൊപ്പമുള്ള പുതിയ ചിത്രവും.

രണ്ടു പതിറ്റാണ്ടുമുന്പ് ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അനൂപ് മേനോന്‍ അഭിനയരംഗത്തെത്തിയത്. 2001 കാട്ടുചെന്പകത്തിലൂടെ സംവിധായകന്‍ വിനയനാണ് അനൂപ് മേനോനെ മലയാള സിനിയക്ക് പരിചയപ്പെടുത്തിയത്. അടുത്തിടെ റിലീസ് ചെയ്ത പ്രിയദര്‍ശന്‍റെ ആമയും മുയലും അടക്കം 59 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രഞ്ജിത്തിന്‍റെ തിരക്കഥയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും അനൂപ് മേനോന് ലഭിച്ചു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top