കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ബെംഗളൂരൂ സ്ഫോടനം: അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചു

Bangalore blastബെംഗളൂരൂ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം കര്‍ണാടക പൊലീസ് കേരളത്തിലേക്കും വ്യാപിപ്പിച്ചു. 2008ല്‍ ബെംഗളൂരൂവിലുണ്ടായ സ്ഫോടനവുമായി ഇപ്പോഴത്തെ സ്ഫോടനത്തിന് സമാനതയുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം.

2008ലെ സ്ഫോടനുവുമായി ബന്ധപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന തടിയന്‍റവിട നസീര്‍ , സര്‍ഫാസ് നവാസ് തുടങ്ങിയവരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. ഇവരെ ജയിലില്‍ സന്ദര്‍ശിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. കേരളത്തിനു പുറമെ തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും ഡി.സി.പി അലോക്് കുമാറിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം. വിവിധഗ്രൂപ്പുകളായി തിരിഞ്ഞ് പുറപ്പെട്ടിട്ടുണ്ട്. അല്‍ ഉമ, സിമി, ഇന്ത്യന്‍ മുജാഹിദീന്‍ എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവസ്ഥലത്തുനിന്നും ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും പ്രതികളെക്കുറിച്ചുള്ള വ്യക്തമായ ചിത്രം പൊലീസിന് ലഭിച്ചിട്ടില്ല. വിവിധ ട്രാവല്‍ ഏജന്‍സികളുടെ ഒാഫീസുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top