കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പങ്ക്

Check postസംസ്ഥാന സര്‍ക്കാരിന് നികുതി നഷ്ടം ഉണ്ടാക്കുന്നതില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പങ്ക്. സംസ്ഥാന പൊലീസ് മേധാവിയുടെ പേരില്‍ വാഹനങ്ങള്‍ വാങ്ങുന്നതും അന്യസംസ്ഥാനങ്ങളില്‍ നിന്നുതന്നെ.

കഴിഞ്ഞ മെയ് 16ന് വാളയാര്‍ ചെക്പോസ്റ്റിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ഈ വിവരങ്ങള്‍ പരിശോധിക്കുക. സംസ്ഥാനത്തേക്കെത്തിച്ചത് എട്ട് ടൊയോട്ട കാറുകള്‍. കൊണ്ടുവന്നതാകട്ടെ വെള്ളയന്പലത്തെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കും. 41 ലക്ഷത്തി പതിനാലായിരത്തി തൊള്ളായിരത്തി നാല്‍പത്തഞ്ച് രൂപയുടെ ആറു കാറുകളും 21 ലക്ഷത്തി പതിനയ്യായിരത്തി ഒരുനൂറ്റിപ്പതിനാറ് രൂപയുടെ രണ്ട് കാറുകളും. സംസ്ഥാനത്തുടനീളം ടൊയോട്ട കാറുകളുടെ ഡീലര്‍മാര്‍ ഉണ്ടെന്നിരിക്കെ കേരളത്തിനുപുറത്തുനിന്ന് പൊലീസ് മേധാവിയുടെ പേരില്‍ വാഹനങ്ങളെത്തിച്ചതെന്തിനെന്നാണ് ചോദ്യം. അതും ലക്ഷങ്ങളുടെ നികുതി ഖജനാവിന് നഷ്ടപ്പെടുത്തി.

മറ്റു സംസ്ഥാനങ്ങളില്‍ രജിസ്ട്രേഷന്‍ നടത്തിയ വാഹനങ്ങളുടെ വരവും ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.ആശുപത്രി ഉപകരണങ്ങള്‍ , കംപ്യൂട്ടറുകള്‍ , കംപ്യൂട്ടര്‍ ഭാഗങ്ങള്‍ എന്നിവയ്ക്കെല്ലാം സംസ്ഥാനത്ത് നികുതി 5 ശതമാനമായി കുറച്ചിരുന്നു. എന്നിട്ടും ആശുപത്രികളും ഐടി കന്പനികള്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളും ഇത്തരം സാധനങ്ങള്‍ പുറത്തുനിന്ന് നേരിട്ട് കൊണ്ടുവരുന്നു.

ഇവരില്‍ പലരും ഇവിടെ രജിസ്ട്രേഷന്‍ ഉണ്ടായിട്ടും പതിനാറാം നന്പര്‍ ഫോം നല്‍കിയാണ് സാധനങ്ങളെത്തിക്കുന്നത്. നികുതി റിട്ടേണുകളില്‍ ഇത് രേഖപ്പെടുത്തേണ്ടതെന്നാണ് മെച്ചം. അപ്പോഴും നഷ്ടം സംസ്ഥാന ഖജനാവിനു തന്നെ.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top