കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

അജ്‌ഞാത ഗ്രഹത്തില്‍നിന്നു റേഡിയോ തരംഗം: ആകാംക്ഷയോടെ ശാസ്‌ത്രലോകം

sat

വാഷിങ്‌ടണ്‍: ക്ഷീരപഥത്തിനു പുറത്തുനിന്നു ലഭിച്ച റേഡിയോ തരംഗത്തിന്റെ പേരില്‍ ശാസ്‌ത്രലോകത്തിന്‌ ആകാംക്ഷ. 550 കോടി പ്രകാശ വര്‍ഷം(ഒരു പ്രകാശ വര്‍ഷം= 9.4605284 1012 കിലോമീറ്റര്‍) അകലെനിന്നെത്തിയ തരംഗം അന്യഗ്രഹജീവികളുടേതാണെന്നു വാദിച്ച്‌ ഒരു വിഭാഗം രംഗത്തുണ്ട്‌. എന്നാല്‍ തരംഗം കൂറ്റന്‍ നക്ഷത്രത്തിനുള്ളിലെ സ്‌ഫോടനത്തെ തുടര്‍ന്നാണ്‌ ഉണ്ടായതെന്നാണു ശാസ്‌ത്രജ്‌ഞരുടെ നിലപാട്‌. ന്യൂ സൗത്ത്‌ വെയില്‍സിലെ കൂറ്റന്‍ റേഡിയോ ടെലസ്‌കോപ്പാണു റേഡിയോ തരംഗം പിടിച്ചെടുത്തതെന്നു “ന്യൂ സയന്റിസ്‌റ്റ്‌” റിപ്പോര്‍ട്ട്‌ ചെയ്‌തു. സെക്കന്‍ഡില്‍ നേരിയ അംശം മാത്രമാണു തരംഗം നീണ്ടത്‌.

 

റേഡിയോ തരംഗത്തിന്റെ ഉറവിടം കൃത്യമായി വിശകലനം ചെയ്യാന്‍ കഴിയില്ലെന്നു കാര്‍ണീജ്‌ ഒബ്‌സര്‍വേറ്ററിയിലെ ജോണ്‍ മുള്‍ചേയി പറഞ്ഞു. ഇതേ ദിശയില്‍നിന്നു കൂടുതല്‍ തരംഗങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. കണ്ണുചിമ്മുന്ന സമയം മാത്രമാണു റേഡിയോ തരംഗം നീണ്ടത്‌. ഇതു പിടിച്ചെടുക്കാന്‍ കഴിഞ്ഞത്‌ ഏറെ ആവേശമായെന്ന്‌ അദ്ദേഹം പറഞ്ഞു. എന്നാല്‍ അന്യഗ്രഹ ജീവികളുമായുള്ള ആശയ വിനിമയത്തിന്റെ തുടക്കമാണിതെന്നു റോയല്‍ ആസ്‌ട്രോണാമിക്കല്‍ സൊസൈറ്റി അംഗം ഡോ. പെട്രോഫ്‌ അവകാശപ്പെട്ടു. അതേ സമയം അന്യഗ്രഹത്തില്‍നിന്നുള്ള വസ്‌തുക്കള്‍ പസഫിക്‌ സമുദ്രത്തില്‍നിന്നു കിട്ടിയതായി അവകാശപ്പെട്ട്‌ കാന്‍ബറ റിസേര്‍ച്ച്‌ സ്‌കൂള്‍ ഓഫ്‌ ഫിസിക്‌സ്‌ ആന്‍ഡ്‌ എന്‍ജിനീയറിങിലെ ഡോ. ആന്റണ്‍ വാള്ളര്‍ രംഗത്തെത്തി. 2.5 കോടി വര്‍ഷം പഴക്കം ഇവയ്‌ക്കുണ്ടെന്നാണു റിപ്പോര്‍ട്ട്‌. പ്ലൂട്ടോണിയം അടക്കമുള്ള മൂലകങ്ങളുടെ പരിമിതമായ സാന്നിധ്യത്തിന്റെ അടിസ്‌ഥാനത്തില്‍ ഇവ സൂപ്പര്‍നോവയില്‍നിന്നു വേര്‍പെട്ടതാണെന്നാണു ശാസ്‌ത്രജ്‌ഞര്‍ പറയുന്നത്‌.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top