body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

പൊന്നമ്മ അമ്മയായി…..

 

ponnammaആയിരത്തിലധികം സിനിമകള്‍, അര നൂറ്റാണ്ടിലേറെയായി നീളുന്ന അഭിനയ സപര്യ, 2015 ജനുവരി നാലിന്‌ സപ്‌തതി പിന്നിടുമ്പോള്‍ ഈ പ്രായത്തിലും അഭിനയത്തെ കൈവിടാന്‍ കവിയൂര്‍ പൊന്നമ്മ ഒരുക്കമല്ല.

അഞ്ചാം വയസ്സില്‍ സംഗീത പഠനത്തോടെ തുടങ്ങിയ കലാജീവിതമാണ്‌ കവിയൂര്‍ പൊന്നമ്മയുടേത്‌, പിതിനാലാം വയസ്സില്‍ നാടകത്തിലൂടെ അഭിനയ രംഗത്തേക്ക്‌, 19 ാം വയസ്സില്‍ സിനിമയില്‍ അരങ്ങേറ്റം, കല്യാണം കഴിക്കാത്ത പ്രായത്തില്‍ പോലും, മുതിര്‍ നടന്മാരുടെ അമ്മയായി വേഷമിട്ടു, ആ അമ്മയുടെ സിനിമയും ജീവിതവും.

 

ponnamma2

 സിനിമയില്‍ സ്‌ത്രീകളധികമില്ലാതിരുന്ന കാലത്ത്‌ എങ്ങനെയാണ്‌ സിനിമയില്‍ എത്തിപ്പെട്ടത്‌?

കലയോട്‌ വല്ലാത്ത ഭ്രാന്താണ്‌. എല്ലാ ഞായറാഴ്‌ചയും എം.കെ ത്യാഗരാജ ഭാഗവതരുടെ കച്ചേരി കേള്‍ക്കാന്‍ അച്‌ഛന്‍ പോകും. അന്നു ഞങ്ങള്‍ പൊന്‍കുന്നത്താണ്‌ താമസിച്ചിരുന്നത്‌. എന്നേയും കൊണ്ടുപോകും.ഒരിക്കല്‍ പോയപ്പോള്‍ സംഗീതം വരുന്ന ഒരു പെട്ടി കണ്ടു.

ഹാര്‍മോണിയം, അന്നെനിക്ക്‌ അഞ്ചു വയസ്സ്‌. സംഗീതം വരുന്ന ആ പെട്ടി വേണമെന്നു പറഞ്ഞു ഞാന്‍ വാശി പിടിച്ചു. അങ്ങനെ അച്‌ഛന്‍ ഹാര്‍മോണിയം വാങ്ങി, എന്നെ പാട്ടു പഠിക്കാന്‍ വിടുകയായിരുന്നു. 12 വര്‍ഷം പഠിച്ചു.

അന്നൊക്കെ വലിയ പേരെടുത്ത പാട്ടുകാരിയാകണമായിരുന്നു ആഗ്രഹം. കച്ചേരികളും നടത്തുമായിരുന്നു. അന്നു കിട്ടിയതാണ്‌ കവിയൂര്‍ പൊന്നമ്മയെന്ന പേര്‌. കോട്ടയം തിരുനക്കര മൈതാനത്തു വച്ച്‌ എം എസ്‌ സുബ്ബലക്ഷ്‌മിയെ നേരിട്ടു കണ്ടത്‌ ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായി. ഒരു സ്വര്‍ണ്ണ വിഗ്രഹത്തെ പോലെയാണ്‌ എം എസ്‌ നെ കണ്ടു നിന്നത്‌. അന്നു മുതലാണ്‌ എം എസിനെ പോലെ വലിയ പൊട്ടു തൊടാന്‍ തുടങ്ങിയത്‌. സിനിമാ ജീവിതത്തില്‍ മുഴുകിയപ്പോള്‍, കൈവിട്ടു പോയി എന്നു തോന്നിയതും സംഗീതം മാത്രമാണ്‌.

ponnamma1സിനിമയില്‍ പിന്നണി പാടിയിട്ടുണ്ടല്ലോ?

പാടിയിട്ടുണ്ട്‌ എനിക്കു വേണ്ടി മാത്രം. തീര്‍ത്ഥയാത്ര എന്ന ചിത്രത്തില്‍, അംബികേ ജഗദംബികേ എന്നു തുടങ്ങുന്ന ഗാനം. പിന്നെ ഒന്നു രണ്ട്‌ സിനിമകളിലും . അന്ന്‌ സിനിമ ചെയ്യണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ വീട്ടുകാര്യം നോക്കലും. പാട്ട’്‌ അങ്ങനെ കൈവിട്ടു പോകുകയായിരുന്നു.

സിനിമയിലേക്കുള്ള വരവ്‌?

കച്ചേരികള്‍ നടത്തുമായിരുന്ന കാലത്താണ്‌ നാടകത്തിലേക്ക്‌ വിളിച്ചത്‌. അങ്ങനെ 14 വയസ്സില്‍ നാടകത്തില്‍ എത്തി. നാടകം ചെയ്യുന്ന കാലത്ത്‌, ഡാന്‍സ്‌ പഠിപ്പിച്ചിരുന്ന മാസ്‌റ്റര്‍ പറഞ്ഞിട്ടാണ്‌, സിനിമയില്‍ അഭിനയിക്കാന്‍ പോയത്‌. മേക്കപ്പ്‌ ടെസ്‌റ്റ് എന്നാണ്‌ എന്നോട്‌ പറഞ്ഞിരുന്നത്‌. അങ്ങനെ തന്നെ ഞാനും വിശ്വസിച്ചു.

മെരിലാന്റ്‌ സുബ്രമഹ്‌ണ്യം മുതലാളിയുടെ, ശ്രീരാമപട്ടാഭിഷേകമായിരുന്നു ചിത്രം. രാവണനായി കൊട്ടാരക്കര ശ്രീധരന്‍നായര്‍ വേഷമിടുന്നു., കരഞ്ഞു കൊണ്ട്‌ ഒരു വലിയ ദര്‍ബാര്‍ ഹാളിന്റെ ഒരറ്റത്തു നിന്നു നടന്നു പോകുതാണ്‌ സീന്‍. നാടകത്തില്‍ ഗ്ലിസറിന്‍ ഇട്ടഭിനയിച്ചിട്ടുള്ളതു കൊണ്ട്‌, നന്നായി കരഞ്ഞു. അതായിരുന്നു ആദ്യത്തെ സീന്‍. കരഞ്ഞു കൊണ്ടാണ്‌ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത്‌.

തിരിഞ്ഞു നോക്കുമ്പോള്‍ സിനിമ നല്‌കിയ ജീവിതത്തെക്കുറിച്ച്‌..?

സന്തോഷം മാത്രം. ഏതോ ഒരു കുഗ്രാമത്തില്‍, ഒരു പാവപ്പെട്ട അച്‌ഛന്റെ മകളായി ജനിച്ച എനിക്ക്‌, ഇന്ന്‌ മലയാളികള്‍ അറിയുന്ന അഭിനേത്രിയാകാന്‍ കഴിഞ്ഞില്ലേ?, അവരുടെ ആദരവും സ്‌നേഹവും നേടാന്‍ കഴിഞ്ഞില്ലേ? അതു തന്നെ മഹാഭാഗ്യം. ഈശ്വരന്‍ ഇവിടം വരെ കൊണ്ടെത്തിച്ചില്ലേ എന്നേ ഞാന്‍ വിചാരിക്കാറുള്ളൂ. പിന്നെ പ്രേക്ഷകരുടെ ആദരവ്‌. അതാണ്‌ എന്റെ ശക്‌തി.

ponnammaപുരസ്‌കാരങ്ങളെ എങ്ങനെയാണ്‌ നോക്കിക്കാണുന്നത്‌?

പുരസ്‌കാരങ്ങള്‍ കലാജീവിതത്തിന്‌ ഊര്‍ജ്‌ജം പകരുന്നവയാണ്‌. എന്നാല്‍ ഇത്‌ കിട്ടിയില്ല എന്നു പറഞ്ഞ്‌ വിഷമമൊന്നുമില്ല. കിട്ടിയാല്‍ സന്തോഷം, കിട്ടിയില്ലെങ്കില്‍ സങ്കടമൊന്നുമില്ല.

തിങ്കളാഴ്‌ച നല്ല ദിവസത്തിലെ അഭിനയത്തിന്‌ ദേശീയ അവാര്‍ഡിനായി അവസാന വട്ടം വരെ പേര്‍ പരിഗണിച്ചിരുന്നതായി കേട്ടിട്ടുണ്ട്‌. എന്താണ്‌ അന്നു സംഭവിച്ചത്‌?

സത്യത്തില്‍ എന്താണു സംഭവിച്ചതെന്ന്‌ എനിക്കും അറിയില്ല. അങ്ങനെ കേട്ടിരുന്നു. സുഹാസിനിയും ഞാനുമായിട്ടായിരുന്നു മത്സരം. നായികയല്ലേ സുഹാസിനിക്ക്‌ കിട്ടി. എനിക്കു വിഷമമൊന്നുമില്ല.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top