കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

Green tea കുടിക്കാറുണ്ടോ?

greentea3

വളരെ നല്ല ഒരു healthy drink ആണ്. നമ്മുടെയിടയിൽഇനിയും പ്രചാരം കിട്ടിയിട്ടില്ല. ടി.വിയിൽ വല്ലപ്പോഴും പരസ്യമൊക്കയുണ്ട്.. പക്ഷേ എങ്ങനെ green tea ഉണ്ടാക്കാമെന്ന് പലർക്കുമറിയില്ല.

നമ്മുടെ ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ കഴിവുള്ള Antioxidants വളരെയധികം ഇതിലുണ്ട്. നല്ലൊരു immunity booster കൂടിയാണിത്..
ഞാൻ എല്ലാ ദിവസവും ഒരു ഗ്ളാസ്സ് കുടിക്കാറുണ്ട്..
എന്റെ അമ്മാമ്മക്കു ഷുഗർ, ബി.പി ഒക്കെയുണ്ട്.. ഷുഗർ കൂടുതലായി ഒരിക്കൽ എൻറെ വീട്ടിൽ നിൽക്കുമ്പോൾ ഒരു രണ്ടാഴ്ച ഞാനിതുണ്ടാക്കി കൊടുത്തു. ഷുഗർ കുറഞ്ഞു എന്നതു സത്യമാണ്.
അതുപോലെ ബി.പിയും.

ഒരു ഗ്ളാസ്സ് വെള്ളത്തിനു ഒരു spoon green tea.. വെള്ളം തിളപ്പിക്കണ്ട.. വെട്ടിത്തിളക്കുന്നതിനു മുമ്പ് ആദ്യം കുമിള വന്നു തുടങ്ങുമ്പോൾ തന്നെ തീയണക്കുക. 80 ഡിഗ്രി സെൽഷ്യസ് എന്നാണ്.. ഇനി green tea ഇടുക. അടച്ചു വച്ച് 3 മിനിറ്റിനുള്ളിൽ വേറൊരു ഗ്ളാസ്സിലേക്ക് അരിച്ചൊഴിക്കുക.. ഇത്റയേയുള്ളൂ.. പിന്നെ, അധികം തണുപ്പിക്കണ്ട. ഒരു പകുതി നാരങ്ങ പിഴിഞ്ഞൊഴിക്കുക. ചെറിയ കയ്പ് തോന്നും. അതൊഴിവാക്കാൻ ഒരു ഗ്രാമ്പു ഇട്ടോളൂ.. രാവിലെ വെറും വയറ്റിൽ കുടിക്കാം .ഒരു മണിക്കൂറെങ്കിലും കഴിഞ്ഞേ ആഹാരം കഴിക്കാവൂ. Medicines ഇതിൻരെ കൂടെ കഴിക്കരുത്, കുറച്ചു കഴിയട്ടെ.
Googleൽ തിരഞ്ഞാൽ details കിട്ടും.
നിങ്ങളിൽ പലർക്കും green teaയുടെ ഗുണങ്ങളും അതുണ്ടാക്കുന്ന വിധവും അറിയാമായിരിക്കും. എന്നാൽ ഒരുപാടുപേർക്ക് അറിയില്ല എന്നതു സത്യമല്ലേ? അവരെയും അറിയിക്കുക.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top