കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ബോൺസായ്…

10322830_1410927972524177_7758508216128491711_n

മുളച്ചു പൊന്തിയത്
വളരാൻ തന്നെയായിരുന്നു,

ആകാശത്തോളം വളരാൻ,

മേഘത്തുണ്ടിൽ മുത്തമിടാൻ,

രാവിൽ,നിലാവൊളികളേറ്റു തിളങ്ങി,
പറന്നിറങ്ങുന്ന
പക്ഷികൾക്കായ് ചില്ലകൾ വിടർത്താൻ,

മഴ പെയ്തൊഴിഞ്ഞ ശേഷമുള്ള
കാറ്റേറ്റ് സ്വയം പെയ്യാൻ,

എന്നാൽ,
ഞങ്ങളുടെ സ്വപ്നങ്ങളെ നിങ്ങൾ ചെറു ചട്ടിയിലേയ്ക്ക് ഒതുക്കി,

ശ്വാസം കിട്ടാതെ വീർപ്പുമുട്ടുന്നു
എന്റെ വേരുകൾ,

നിനക്ക് ജീവവായു ഏകാനായ്
ജനിച്ചതാണ് ഞാൻ ,

നീ നിന്റെ കഴിവുകൾ
വളർത്തിയത്
ഞങ്ങളെ
മുരടിപ്പിച്ചായിരുന്നു,

പൊക്കിൾകൊടിയുടെ വില
മനസിലാവാത്ത
മനുഷ്യാ,
ഒടുവിലീ ഭൂമിയിൽ നീ മാ(തമാകുന്ന കാലമരികെ …

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top