കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ആനകളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് തടയാന്‍ കര്‍മപദ്ധതി

435-Elephantസംസ്ഥാനത്ത് ആഘോഷങ്ങള്‍ക്കിടെ ആനകളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് തടയാന്‍ വനംവകുപ്പ് കര്‍മപദ്ധതി തയാറാക്കുന്നു. ആന ഇടയുന്നതിന്‍റെ കാരണവും പരിഹാരവും കണ്ടെത്താന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ഒരു മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.

പത്തനംതിട്ടയില്‍ എഴുന്നെള്ളിപ്പിനെത്തിച്ച ആനയുടെ ആക്രമണത്തില്‍ മൃഗഡോക്ടര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വനം വകുപ്പ് പഠനം ആരംഭിക്കുന്നത്.വനം വകുപ്പില്‍ നാട്ടാനകളുടെ ചുമതലയുള്ള ബയോഡൈവേഴ്സിറ്റി സെല്‍ മേധാവി ഓം പ്രകാശ് കലേറാണ് പഠനസംഘത്തിന്‍റെ തലവന്‍.വെറ്ററിനറി സര്‍വകലാശാലയിലെ വന്യജീവി വിഭാഗം പ്രതിനിധി, വെറ്ററിനറി സര്‍ജന്‍, കോന്നി,പുനലൂര്‍ ഡി.എഫ്.ഒ, മൃഗക്ഷേമബോര്‍ഡ് പ്രതിനിധി എന്നിങ്ങിനെ അഞ്ച് പേരാണ് സംഘത്തിലെ മറ്റുള്ളവര്‍.

പത്തനംതിട്ടയില്‍ മൃഗഡോക്ടര്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യവും ഇടഞ്ഞ ആനയെ കൈകാര്യം ചെയ്തതിലെ വീഴ്ചയുമാണ് സംഘം പ്രധാനമായും അന്വേഷിക്കേണ്ടത്. കൂടാതെ ക്ഷേത്രോല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും എത്തിക്കുന്ന ആനകള്‍ ഇടയാനുള്ളതിന്‍റെ കാരണങ്ങളും വിശദമായി പഠിക്കണം.ഇത് തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു മാസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് വനം വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.തൃശൂരിലെ ഹെറിറ്റേജ് ആനിമല്‍ ടാസ്ക് ഫോഴ്സ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. പത്തനംതിട്ട വായ്പൂരിലാണ് ഇടഞ്ഞ ആനയെ മയക്കുവെടിവച്ച് തളയ്ക്കുന്നതിനിടെ ഡോക്ടര്‍ കെ.ഗോപകുമാര്‍ കൊല്ലപ്പെട്ടത്. ഇതിനൊപ്പംആന ഇടയുന്ന സംഭവങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വര്‍ധിച്ചതായും വനംവകുപ്പ് വിലയിരുത്തുന്നു.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top