കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വന്‍ വ്യവസായസ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണത്തിന് മാവോയിസ്റ്റ് ആഹ്വാനം

M_Id_388446_Chhattisgarh_Attackരാജ്യത്തെ വന്‍ വ്യവസായസ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണത്തിന് മാവോയിസ്റ്റ് ആഹ്വാനം. ടാറ്റ, ജിന്‍ഡാല്‍, മിത്തല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് നേരെ ഈമാസം 29,30, 31 തീയതികളില്‍ ആക്രമണം നടത്തണമെന്ന നിര്‍ദേശം മാവോയിസ്റ്റ് അനുകൂല ബ്ലോഗിലാണ് പ്രത്യക്ഷപ്പെട്ടത്. ബ്ലോഗ് നിരീക്ഷിച്ച ഇന്‍റലിജന്‍സ് ബ്യൂറോ ദേശീയ ഗെയിംസിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

കേരളത്തിലേതുള്‍പ്പെടെയുള്ള മാവോയിസ്റ്റ് ആക്രമങ്ങളുടെ വിവരങ്ങളും മാവോയിസ്റ്റ് നിലപാടുകളും പരസ്യപ്പെടുത്തുന്ന ഈ ബ്ലോഗിലാണ് ആക്രമണത്തിനുള്ള ആഹ്വാനമുള്ളത്. മാവോയിസ്റ്റുകള്‍ ഈ മാസം 29 മുതല്‍ 31 വരെ രാജ്യാന്തരകലാപദിനമായി ആചരിക്കുന്നുവെന്ന തലക്കെട്ടോടെയാണ് ആക്രമണ സാധ്യതയുള്ള പുതിയ സന്ദേശം ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്.

Untitled-1106

 

 

 

 

 

 

 

 

ടാറ്റയുടെയും ജിന്‍ഡാലിന്‍റെയും മിത്തലിന്‍റെയും സ്ഥാപനങ്ങള്‍ക്ക് നേരെ ഈ മാസം 29 ന് ആക്രമണമോ പ്രകടനങ്ങളോ നടത്താന്‍ ഇതില്‍ പ്രത്യേകമായി ആഹ്വാനമുണ്ട്. രാജ്യത്തെ കുത്തകകന്പനികള്‍ക്കും മുതലാളിമാര്‍ക്കും ഇതിലൂടെ ഒരു സന്ദേശം നല്‍കാനും ബ്ലോഗില്‍ പറയുന്നു. എംബസികള്‍ക്കെതിരായ പ്രതിഷേധത്തിന്‍റെ ദിവസമാണ് ജനുവരി മുപ്പത്. 31 ന് രാജ്യവ്യാപകമായി യോഗങ്ങള്‍ ചേരാനും മാവോയിസ്റ്റുകളോട് ആഹ്വാനമുണ്ട്.

ബ്ലോഗ് കഴിഞ്ഞ കുറേ മാസങ്ങളായി ഇന്‍റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ബ്ലോഗ് സന്ദേശത്തെ തുടര്‍ന്ന് ഈ ദിവസങ്ങളില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ഇന്‍റലിജന്‍സ് ബ്യൂറോ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേരളത്തില്‍ ദേശീയ ഗെയിംസ് 31 ന് തുടങ്ങുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top