കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ബറാക് ഒബാമയ്ക്ക് സഞ്ചരിക്കാനുള്ള അത്യാധുനിക ആഡംബര കാര്‍ ഡല്‍ഹിയിലെത്തി..

barack-obama-presidential-limousineറിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥിയായെത്തുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയ്ക്ക് സഞ്ചരിക്കാനുള്ള അത്യാധുനിക ആഡംബര കാര്‍ ഡല്‍ഹിയിലെത്തി. ദി ബീസ്റ്റ് എന്നറയിപ്പെടുന്ന കാറിന് പതിനെട്ടരക്കോടി രൂപയാണ് ഏകദേശ വില. സുരക്ഷയ്ക്കും ആശയവിനിമയ സംവിധാനങ്ങള്‍ക്കും പ്രധാന്യം നല്‍കിയാണ് കാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

 

pm-modi-obama-shake-hands-after-briefing

ദി ബീസ്റ്റ് എന്നാല്‍ വന്യമൃഗം എന്നര്‍ഥം. അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ കാറിന്‍റെ കരുത്തു കണക്കിലെടുക്കുന്പോള്‍ ബീസ്റ്റ് എന്ന വിളിപ്പേര് ഒട്ടും അതിശയോക്തിയാവില്ല. വെടിയുണ്ടയ്ക്കോ ബോംബിനോ ബീസ്റ്റില്‍ സഞ്ചരിക്കുന്ന ഒബാമയ്ക്ക് ഒരു പോറല്‍ പോലും എല്‍പിക്കാനാവില്ല. വിമാനത്തിന്‍റേതിനു സമാനമായി എട്ടിഞ്ച് കട്ടിയയുള്ളതാണ് ബീസ്റ്റിന്‍റേയും ഡോറുകള്‍. ഡീസല്‍ ടാങ്ക്, തീപിടിക്കാത്ത വിധംപ്രത്യേകം തയാറാക്കിയത്. പഞ്ചറാകാത്ത ടയര്‍. ടയര്‍ പൊട്ടിത്തെറിച്ചാലും അപകടം വരാതിരിക്കാന്‍ സ്റ്റീലില്‍ നിര്‍മിച്ച റിം. ജയിംസ് ബോണ്ട് സിനിമയിലേതുപോലെ ആവശ്യമെങ്കില്‍ കാറില്‍ നിന്ന് പുറത്തുവന്ന് വെടിയുതിര്‍ക്കുന്ന തോക്കുകള്‍. കണ്ണീര്‍ വാതക പ്രയോഗത്തിനും സൗകര്യം. പതിനെട്ടടി നീളവും എട്ട് ടണ്‍ ഭാരവുമുള്ള ബീസ്റ്റിന് പതിനഞ്ചു സെക്കന്‍ഡ് കൊണ്ട് നൂറുകിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. ഒബാമയ്ക്ക് കാറില്‍ സാറ്റലൈറ്റ് ഫോണ്‍ സൗകര്യം. അടിയന്തര സാഹചര്യത്തില്‍ രക്തം മാറ്റുന്നതിന് ഒബാമയുടെ ഗ്രൂപ്പില്‍ പെട്ട രക്തത്തിന്‍റെ ബോട്ടിലുകളും കാറിലുണ്ടാവും. പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോര്‍സാണ് അമേരിക്കന്‍ പ്രസിഡന്‍റിനായി കാര്‍ തയാറാക്കിയത്. കാഡിലാക് കാറുകള്‍ ഇന്ത്യയില്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും രാജ്യത്തെ റോഡുകള്‍ക്ക് മതിയായ നിലവാരമില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്ന് ആ നീക്കം കന്പനി ഉപേക്ഷിക്കുകയായിരുന്നു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top