കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഒമ്പതു തവണ ശസ്‌ത്രക്രിയ നടത്തിയിട്ടും നടക്കാന്‍വയ്യ; ഗൃഹനാഥന്‍ സഹായം തേടുന്നു

kottayam

കോട്ടയം: സ്‌കൂട്ടര്‍ അപകടത്തെത്തുടര്‍ന്നുണ്ടായ പരുക്കു ഭേദമാകാന്‍ ഒമ്പതു തവണ ശസ്‌ത്രക്രിയ നടത്തിയിട്ടും എഴുന്നേറ്റു നടക്കാന്‍ കഴിയാതെ വലയുന്ന ഗൃഹനാഥന്‍ തുടര്‍ ചികിത്സയ്‌ക്കു സഹായം തേടുന്നു. പുലിയന്നൂര്‍ ഇടച്ചേരില്‍ പി. രാധാകൃഷ്‌ണനാണു സുമനസുകളുടെ സഹായം തേടുന്നത്‌. 2009 ജനുവരി 15 ന്‌ പുലിയന്നൂരില്‍വച്ച്‌ സ്‌കൂട്ടറില്‍ കാറിടിച്ചാണ്‌ അപകടമുണ്ടായത്‌. തുടര്‍ന്നു മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സതേടി. രോഗസൗഖ്യം ലഭിക്കാതിരുന്നതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മുറിവു പഴുത്തു ശരീരം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതായി കണ്ടെത്തി.

kottayam

തുടര്‍ന്ന്‌ ഇതുവരെ ഒമ്പതു ശസ്‌ത്രക്രിയകള്‍ക്കു രാധാകൃഷ്‌ണന്‍ വിധേയനായി. ഒരു ശസ്‌ത്രക്രിയ കൂടി നടത്തിയെങ്കില്‍ മാത്രമേ എഴുന്നേറ്റു നടക്കാന്‍ കഴിയുകയുള്ളൂവെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. നാട്ടുകാരും സന്നദ്ധ സംഘടനകളും സഹായിച്ചതിനാലും മൂന്നു സെന്റ്‌ സ്‌ഥലവും വീടും പണയം വച്ചും, കേസില്‍നിന്നു ലഭിച്ച പണം ഉപയോഗിച്ചുമാണ്‌ ഇതുവരെ ചികിത്സ നടത്തിയത്‌.

ചികിത്സാ ചെലവുകള്‍ക്കു മാത്രം 12 ലക്ഷം രൂപ ചെലവായി. സ്വകാര്യ ഹോസ്‌റ്റലില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ വരുമാനം മാത്രമാണു രാധാകൃഷ്‌ണന്റെ കുടുംബത്തിന്‌ ആശ്രയം. ഫോണ്‍- 9961694798, അക്കൗണ്ട്‌ നമ്പര്‍, എസ്‌.ബി.ടി. പാലാ 67184463369. ഐ.എഫ്‌.എസ്‌.സി. കോഡ്‌ എസ്‌.ബി.ടി. ആര്‍. ഐ.എഫ്‌.ഡി. 0000120.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top