കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഐയില്‍ വില്ലനാകാന്‍ സുരേഷ്‌ഗോപി മമ്മൂട്ടിയുടെ ഉപദേശം സ്വീകരിച്ചു

suresh gopi

മറ്റ്‌ സിനിമാവേദികളില്‍ നിന്നും വ്യത്യസ്‌തമായി സുപ്പര്‍താരങ്ങള്‍ ഏകോദര സഹോദരങ്ങളെ പോലെ വസിക്കുന്ന മലയാളത്തില്‍ മമ്മൂട്ടിയ്‌ക്കും സുരേഷ്‌ഗോപിയ്‌ക്കും ഇടയില്‍ അദൃശ്യമായി എന്തോ നില്‍ക്കുന്നു എന്ന തോന്നല്‍ ആരാധകര്‍ക്ക്‌ ഉണ്ടായിട്ട്‌ ദീര്‍ഘകാലമായി. ഇരുവരേയും ഒരുമിച്ച്‌ കാണാത്തതും പരസ്‌പരം തൊട്ടും തൊടാതെയുമുള്ള വിമര്‍ശനങ്ങളും കൂടിയതോടെ അക്കാര്യം നാട്ടുകാര്‍ അങ്ങ്‌ ഉറപ്പാക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ അടുത്തകാലത്തായി ഇവര്‍ക്കിടയിലെ മഞ്ഞുരുക്കവും തുടങ്ങിയതായിട്ടാണ്‌ ഊഹാപോഹങ്ങള്‍.

ഏറ്റവും പുതിയതായി പുറത്തുവന്ന ശങ്കറിന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘ഐ’ യുമായി ബന്ധപ്പെടുത്തി അടുത്തകാലത്ത്‌ സുരേഷ്‌ഗോപി നടത്തിയിട്ടുള്ള ചില വെളിപ്പെടുത്തല്‍ ഈ ഊഹാപോഹങ്ങള്‍ക്ക്‌ കരുത്തു പകരുന്നു. ഐ യില്‍ നായകന്‍ വിക്രത്തിന്റെ ഇടി കൊള്ളാത്ത വില്ലനായി സുരേഷ്‌ഗോപി മാറിയതിന്‌ പിന്നില്‍ മമ്മൂട്ടിയുടെ ഉപദേശം ഉണ്ടായിരുന്നു. ഐ സിനിമയില്‍ വില്ലനാകാന്‍ സുരേഷ്‌ഗോപിയെ ക്ഷണിച്ചപ്പോള്‍ സുരേഷ്‌ഗോപി ചില നിബന്ധനകള്‍ വച്ചിരുന്നു. ഇവ മമ്മൂട്ടിയുടെ കൂടി ഉപദേശത്തിന്റെ പുറത്തായിരുന്നു എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ശങ്കറിന്‌ മുന്നില്‍ സുരേഷ്‌ഗോപി വെച്ച നിബന്ധനകളില്‍ ഒന്ന്‌ നായകന്റെ തല്ലു കൊള്ളുന്ന വില്ലനാക്കരുതെന്നായിരുന്നു. ഇക്കാര്യം ശങ്കര്‍ സമ്മതിക്കുകയും ചെയ്‌തു. ഐയില്‍ അഭിനയിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ സുരേഷ്‌ഗോപിയെ മമ്മൂട്ടി വിളിച്ചിരുന്നു. തമിഴില്‍ പോയി നായകന്റെ ചവിട്ടും തൊഴിയും കൊള്ളരുതെന്നും നേരത്തേ ശിവാജിയില്‍ വില്ലനാകാന്‍ മോഹന്‍ലാലിനെ ശങ്കര്‍ ക്ഷണിച്ചതാണെന്നും എന്നാല്‍ ലാല്‍ നിഷേധിച്ചത്‌ കൊണ്ടാണ്‌ സുമന്‍ വന്നതെന്നും മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ ഈ ഉപദേശം കൂടി സ്വീകരിച്ചാണ്‌ സുരേഷ്‌ഗോപി തന്നെ നായകന്റെ തല്ലു കൊള്ളിക്കരുതെന്ന്‌ ശങ്കറിന്‌ മുന്നില്‍ നിബന്ധന വെച്ചതെന്നാണ്‌ കരുതുന്നത്‌.

ഇരുവരും തമ്മില്‍ ശത്രുതയിലാണെന്ന വാര്‍ത്തകള്‍ സിനിമാ രംഗത്ത്‌ നിന്നും നേരത്തേ തന്നെ പുറത്ത്‌ വന്നിരുന്നെങ്കിലും കിംഗ്‌ ആന്റ്‌ കമ്മീഷണര്‍ സിനിമ വൈകിയപ്പോള്‍ ഇക്കാര്യം ഇരുവരും പരസ്യമായി സമ്മതിക്കുകയുമായിരുന്നു. എന്നാല്‍ കിംഗ്‌ ആന്റ്‌ കമ്മീഷണറില്‍ നല്ല രസതന്ത്രം വര്‍ക്ക്‌ ചെയ്യാന്‍ സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത്‌ രണ്‍ജിപണിക്കരും ഇരുവരേയും ഒന്നിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ അടുത്ത കാലത്ത്‌ പുറത്തുവന്ന ഒരു വിവാദത്തിന്റെ പശ്‌ചാത്തലത്തില്‍ കൈരളി ചാനലിന്റെ കാര്യം പറയുമ്പോള്‍ മമ്മൂട്ടിയെ പരോക്ഷമായി വിമര്‍ശിക്കാന്‍ സുരേഷ്‌ഗോപി തയ്യാറായിരുന്നു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top