body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

‘ദാദാസാഹിബ്‌ നായിക’യുടെ ഇന്നത്തെ ജീവിതം

dada saib

പത്തുവര്‍ഷം മുമ്പ്‌ സിനിമ ഉപേക്ഷിച്ച ‘ദാദാസാഹിബി’ലെ നായിക ആതിരയിപ്പോള്‍ രമ്യാ അന്തര്‍ജനമാണ്‌. കാറ്ററിംഗ്‌ ബിസിനസുമായി രമ്യയിപ്പോള്‍ എറണാകുളം കാഞ്ഞിരമറ്റത്തെ ഏറ്റിക്കട ഇല്ലത്തുണ്ട്‌. മൂന്നുവര്‍ഷം കൊണ്ട്‌ ആറു സിനിമകളില്‍ അഭിനയിച്ച ആതിര സിനിമ ഉപേക്ഷിച്ചത്‌ എന്തിന്‌?

പതിനാലുവര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ രാമമംഗലം ഇളമണ്ണ്‌ മനയിലെ നാരായണന്‍ നമ്പൂതിരിയുടെ മകള്‍ രമ്യ സിനിമയിലെത്തിയത്‌. ‘ദാദാസാഹിബി’ല്‍ മമ്മൂട്ടിയുടെ നായികയായപ്പോള്‍ സംവിധായകന്‍ വിനയന്‍ അവര്‍ക്ക്‌ കഥാപാത്രത്തിന്റെ പേരുനല്‍കി. രമ്യ അന്നു മുതല്‍ ആതിരയായി.

പിന്നീടവര്‍ നിരവധി സിനിമകളില്‍ നായികയായി. ‘ഗ്രാന്‍ഡ്‌മദര്‍’ എന്ന സിനിമയില്‍ ജഗദീഷിന്റെ നായികയായശേഷം ആതിര അഭിനയം ഉപേക്ഷിച്ചു. മൂന്നുവര്‍ഷം കൊണ്ട്‌ ആറു സിനിമകളില്‍ അഭിനയിച്ച താരം പിന്നീട്‌ എവിടെയാണെന്ന്‌ ആരുമറിഞ്ഞില്ല.

”ഞാന്‍ എവിടെയും പോയിട്ടില്ല. രാമമംഗലത്തെ വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നു. സിനിമയില്‍നിന്ന്‌ ഒരു ഗുണവും കിട്ടാതെ വന്നപ്പോള്‍ അഭിനയത്തില്‍ നിന്ന്‌ മാറിനിന്നു. ആ തീരുമാനം ശരിയാണെന്ന്‌ ഇപ്പോള്‍ തോന്നുന്നു. പഴയ ആതിരയെ ഞാന്‍ എപ്പോഴേ മറന്നു. ഇപ്പോള്‍ രമ്യാ അന്തര്‍ജനമാണ്‌.”

കാഞ്ഞിരമറ്റം ചാലക്കപ്പാറ ഏറ്റിക്കട ഇല്ലത്തെ വിഷ്‌ണു നമ്പൂതിരിയുടെ ഭാര്യയാണിപ്പോള്‍ രമ്യാ അന്തര്‍ജനം. വൈഷ്‌ണവിന്റെയും വരദയുടെയും അമ്മ. മള്ളിയൂര്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന വിഷ്‌ണു നമ്പൂതിരി മികച്ചൊരു പാചകക്കാരനാണ്‌. അദ്ദേഹത്തെ സഹായിച്ചും പിന്തുണച്ചും ജീവിതം സുഖകരം. സമാധാനം. തന്റെ അഭിനയ-കുടുംബ ജീവിതത്തെക്കുറിച്ചാണ്‌ ആതിര ഇനി സംസാരിക്കുന്നത്‌.

അഭിനയം

ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളായിരുന്നു. ഞാനും ചേച്ചി രശ്‌മിയും. ചെറുപ്രായത്തില്‍ അച്‌ഛന്‍ മരിച്ചതോടെ കുടുംബഭാരം മുഴുവന്‍ അമ്മയുടെയും ഞങ്ങള്‍ മക്കളുടെയും ചുമലിലായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്തു മത്സരമുണ്ടായാലും പങ്കെടുക്കുന്നതാണ്‌ ശീലം. അത്‌ സ്‌പോര്‍ട്‌സായാലും ശരി ആര്‍ട്‌സായാലും.

ചിത്രം വരയ്‌ക്കാനായിരുന്നു കൂടുതലിഷ്‌ടം. എന്നാല്‍ കളര്‍ പെന്‍സില്‍ വാങ്ങിത്തരാന്‍ പോലും വീട്ടിലാരുമുണ്ടായില്ല. പെന്‍സില്‍ കൊണ്ട്‌ ചുവരില്‍ ഓരോ രൂപങ്ങള്‍ വരച്ചിടും. അതുകണ്ട്‌ ഒരു നല്ലവാക്കു പോലും ആരും പറഞ്ഞില്ല. പഠിത്തം കഴിഞ്ഞപ്പോള്‍ ചേച്ചി വിവാഹിതയായി. അതോടെ ഞാന്‍ ഒറ്റയ്‌ക്കായി. കുടുംബത്തെ കരപറ്റിക്കാ ന്‍ ഒരു ജോലി കിട്ടേണ്ടത്‌ എനിക്ക്‌ അത്യാവശ്യമായിരുന്നു.

ചേച്ചിയുടെ ഭര്‍ത്താവാണ്‌ ഡാന്‍സര്‍ കൂടിയായായ സുനിലേട്ടന്‍. അദ്ദേഹത്തിന്‌ സിനിമയില്‍ അഭിനയിക്കാ ന്‍ ആഗ്രഹമുണ്ടായിരുന്നു. ‘ദാദാസാഹിബ്‌’ എന്ന സിനിമ പ്ലാന്‍ ചെയ്യുന്ന സമയത്ത്‌ അദ്ദേഹം ഒരു ഗ്രൂപ്പ്‌ഫോട്ടോ സംവിധായകനെ കാണിച്ചു.

”ഈ ഫോട്ടോയിലെ പാവാടക്കാരിയെ അഭിനയിക്കാന്‍ വിടുമോ?”
എന്നെക്കുറിച്ചായിരുന്നു സംവിധായകന്റെ ചോദ്യം. ചോദിച്ചിട്ടു പറയാമെന്ന്‌ സുനിലേട്ടന്റെ മറുപടി. ഇല്ലത്തെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിക്കുന്ന ഞങ്ങള്‍ ആകെ പുറത്തുപോകുന്നത്‌ സ്‌കൂളിലേക്ക്‌ മാത്രമാണ്‌. അതിനിടയ്‌ക്ക് സിനിമ പോയിട്ട്‌ സിനിമാപോസ്‌റ്റര്‍ പോലും കണ്ടിട്ടില്ല.

പഠനം കഴിഞ്ഞതോടെ വീട്ടില്‍ത്തന്നെ ഇരുപ്പായി. ആ സമയത്താണ്‌ സുനിലേട്ടന്റെ ചോദ്യം.
”രമ്യയ്‌ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ?”

ജോലി അത്യാവശ്യമായതിനാല്‍ ഒട്ടും ആലോചിക്കാതെ സമ്മതംമൂളി. സിനിമ എന്താണെന്നൊന്നും അറിയില്ല. പറഞ്ഞുതരാന്‍ പോലും ആരുമുണ്ടായില്ല.

പഠിപ്പില്‍ കേമത്തി അല്ലാത്തതിനാല്‍ സിനിമയിലെങ്കിലും ശോഭിക്കട്ടെ എന്നു കരുതിയാണ്‌ അമ്മയും ചേച്ചിയും സമ്മതിച്ചത്‌. അടുത്ത ബന്ധുവായ ആയാംകുടി ഏറ്റിക്കട ഇല്ലത്തെ ബിച്ചുവേട്ടനൊപ്പം (വിഷ്‌ണു നമ്പൂതിരി) ലൊക്കേഷനിലെത്തി. സത്യം പറഞ്ഞാല്‍ എനിക്കൊട്ടും പേടിയുണ്ടായിരുന്നില്ല.

ഒരു നാടകത്തില്‍പോലും അഭിനയിച്ച പരിചയമില്ലാതെയാണ്‌ വിനയന്‍ സാറിനു മുമ്പില്‍ അഭിനയിച്ചത്‌. പക്ഷേ നന്നായെന്ന്‌ എല്ലാവരും പറഞ്ഞപ്പോള്‍ ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കാമെന്നായി. ‘ദാദാസാഹിബ്‌’ റിലീസായതോടെ എനിക്ക്‌ തിരക്കായി. സിനിമയ്‌ക്കൊപ്പം ചില പരസ്യചിത്രങ്ങളില്‍ കൂടി അഭിനയിച്ചു.

പലരും വണ്ടിച്ചെക്ക്‌ തന്നു വഞ്ചിച്ചു. ആറു സിനിമകളില്‍ വേഷമിട്ടതോടെ ശരിക്കും മടുത്തു. സത്യം പറഞ്ഞാല്‍ ഫീല്‍ഡ്‌ വിടുമ്പോള്‍ എന്റെ കൈയില്‍ പത്തു രൂപ പോലും തികച്ചെടുക്കാനില്ലായിരുന്നു. സിനിമയില്‍ പോയതുകൊണ്ട്‌ എനിക്കൊരു ഗുണവും ഉണ്ടായിട്ടില്ല. അഭിനയം സമ്മാനിച്ചത്‌ കണ്ണീരു മാത്രം.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top