കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ബിനോയിയുടെ കൈപ്പത്തികളുമായി, നന്ദി പറഞ്ഞ്‌ മനു

manu

കൊച്ചി: മറ്റൊരാളെ സഹായിക്കുന്നതിനിടെയാണു കൈപ്പത്തികള്‍ നഷ്‌ടപ്പെട്ടതെന്നതിനാല്‍ നിരാശ ഉണ്ടായിരുന്നില്ലെന്നും തനിക്കു കൈപ്പത്തികള്‍ നല്‍കാന്‍ സന്മനസു കാട്ടിയ ബിനോയിയുടെ കുടുംബത്തോടു നന്ദിയുണ്ടെന്നു മനു. ആശുപത്രി വിട്ടാല്‍ ആദ്യം പോകുന്നതു ബിനോയിയുടെ വീട്ടിലേക്കായിരിക്കുമെന്നും അമൃത ആശുപത്രിയില്‍ നടന്ന ശസ്‌ത്രക്രിയയ്‌ക്കു ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട മനു പറഞ്ഞു.
നാലു വര്‍ഷം മുമ്പ്‌ ട്രെയിനിനടിയില്‍ പെട്ടാണു തൊടുപുഴ സ്വദേശിയായ മനുവിന്‌ കൈപ്പത്തികള്‍ നഷ്‌ടപ്പെട്ടത്‌. ട്രെയിനില്‍ പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതു ചോദ്യംചെയ്‌ത മനുവിനെ അന്യസംസ്‌ഥാനക്കാരായ ചിലര്‍ പുറത്തേക്കു തള്ളിയിടുകയായിരുന്നു.
കൂനമ്മാവില്‍ കഴിഞ്ഞ 11 നുണ്ടായ ബൈക്ക്‌ അപകടത്തില്‍ മരിച്ച വരാപ്പുഴ സ്വദേശി ബിനോയിയുടെ കൈപ്പത്തികളാണു മനുവിനു തുന്നിച്ചേര്‍ത്തത്‌. മസ്‌തിഷ്‌ക മരണം സംഭവിച്ച മകന്റെ നേത്രപടലം, കരള്‍, വൃക്ക എന്നിവയും ദാനം ചെയ്‌ത്‌ ബിനോയിയുടെ മാതാപിതാക്കള്‍ മാതൃകയായിരുന്നു.
കഴിഞ്ഞ 13നണു കൈപ്പത്തികള്‍ ശസ്‌ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തത്‌. ഹെഡ്‌ ആന്‍ഡ്‌ നെക്‌ പ്ലാസ്‌റ്റിക്‌ ആന്‍ഡ്‌ റികണ്‍സ്‌ട്രക്‌റ്റീവ്‌ സര്‍ജറി വിഭാഗം മേധാവി ഡോ. സൂബ്രഹ്‌മണ്യ അയ്യരുടെ നേതൃത്വത്തിലായിരുന്നു വിവിധ ചികിത്സാ വിഭാഗങ്ങളിലെ വിദഗ്‌ധരങ്ങിയ സംഘം ശസ്‌ത്രക്രിയ നടത്തിയത്‌. ഇതിനുള്ള ചെലവ്‌ അമൃതാനന്ദമയീ മഠമാണു വഹിച്ചതെന്നു മെഡിക്കല്‍ ഡയറക്‌ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു. നിലവില്‍ കൈകള്‍ക്ക്‌ ചലനശേഷിയുണ്ട്‌. സമ്പൂര്‍ണ ചലനശേഷിക്കാവശ്യമായ ഫിസിയോതെറാപ്പി പരിശീലനങ്ങള്‍ ചെയ്യുന്നുണ്ട്‌. തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നു മാറ്റിയെങ്കിലും മനു ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്‌.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top