കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഭരത്ഭൂഷന്റെ മുന്നറിയിപ്പ്‌: വരുമാനമില്ല, പദ്ധതി വെട്ടിക്കുറയ്‌ക്കേണ്ടിവരും

chief

തിരുവനന്തപുരം: സംസ്‌ഥാനത്തെ പദ്ധതിയില്‍ വന്‍ വെട്ടിക്കുറവു വേണ്ടിവരുമെന്നു ചീഫ്‌ സെക്രട്ടറി സ്‌ഥാനത്തുനിന്നു വിരമിച്ച ഇ.കെ. ഭരത്‌ഭൂഷണ്‍. പദ്ധതി നിര്‍വഹണം നാല്‍പതു ശതമാനം പോലുമായിട്ടില്ല. ഇനി ആകെ രണ്ടുമാസമാണുള്ളത്‌. അതുകൊണ്ടുതന്നെ പദ്ധതി വെട്ടിക്കുറയ്‌ക്കേണ്ടിവരും.
അടുത്തവര്‍ഷത്തേക്കു പദ്ധതിയില്‍ വര്‍ധനയുണ്ടാക്കാനുള്ള ശ്രമമുണ്ട്‌. എന്നാല്‍, അതു രേഖകളില്‍ മാത്രമല്ലാതെ പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മംഗളേത്താടു പറഞ്ഞു. നഷ്‌ടത്തിലോടുന്ന പൊതുമേഖല സ്‌ഥാപനങ്ങള്‍ പൂട്ടണമെന്നും സര്‍ക്കാര്‍ തൊഴില്‍ നല്‍കുന്ന ഏജന്‍സി എന്ന നിലയില്‍ നിന്നു മാറണമെന്നും അദ്ദേഹം വ്യക്‌തമാക്കി.

chief
സംസ്‌ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്‌. വരുമാനത്തേക്കാള്‍ ചെലവു വര്‍ധിച്ചതാണ്‌ ഇന്നത്തെ പ്രതിസന്ധിക്കു കാരണം. ഇതു മറികടക്കാന്‍ ശക്‌തമായ തീരുമാനങ്ങളാണു വേണ്ടത്‌. സംസ്‌ഥാനത്ത്‌ സ്വര്‍ണക്കച്ചവടം പൊടിപൊടിക്കുന്നുണ്ട്‌. സ്വര്‍ണമില്ലാതെ മലയാളിക്കു കഴിയാനുമാവില്ല. എന്നാല്‍ സ്വര്‍ണക്കച്ചവടക്കാരെ നികുതിവലയ്‌ക്കുള്ളില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. എല്ലാവര്‍ക്കും സ്വന്തം താല്‍പര്യം മാത്രമാണ്‌. ജീവനക്കാര്‍ക്കാകട്ടെ ശമ്പളപരിഷ്‌കരണമെന്ന ചിന്ത മാത്രമാണുള്ളത്‌.
സര്‍ക്കാര്‍ വെറും തൊഴില്‍ നല്‍കുന്ന ഏജന്‍സി എന്ന നിലയില്‍ നിന്നു മാറണം. സംസ്‌ഥാനത്തുള്ള മൂന്നുകോടി മുപ്പതുലക്ഷം ജനങ്ങള്‍ക്കു പകരം 6 ലക്ഷം വരുന്ന ജീവനക്കാരുടെ താല്‍പര്യം മാത്രമാണു സര്‍ക്കാര്‍ സംരക്ഷിക്കുന്നത്‌. എന്നാല്‍ പൊതുജനം എല്ലാവരുടെയും ബാധ്യത ഏറ്റെടുക്കുകയും വേണം. വരുമാനം കൂട്ടാന്‍ പര്യാപ്‌തമായ കഠിന തീരുമാനങ്ങള്‍ എടുക്കാന്‍ ശേഷിയുള്ളവര്‍ നേതൃത്വത്തില്‍ വരണം. രക്ഷപ്പെടാത്ത പൊതുമേഖലയുണ്ടെങ്കില്‍ അവിടെയുള്ള ജീവനക്കാര്‍ക്ക്‌ ആനൂകൂല്യം നല്‍കിയശേഷം അതു പൂട്ടുകതന്നെ വേണം- അദ്ദേഹം പറഞ്ഞു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top