body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ബഡായികള്‍ പറഞ്ഞ്‌ സിനിമയിലേക്ക്‌

manoj

ഇരുപത്തഞ്ചുവര്‍ഷത്തെ മിമിക്രി ജീവിതത്തിനിടയില്‍ ‘മൈ ഗോഡ്‌’ എന്ന സുരേഷ്‌ഗോപി സിനിമയില്‍ ‘മുഖംകാണിച്ചതി’ന്റെ സന്തോഷത്തിലാണ്‌ മനോജ്‌ ഗിന്നസ്‌. ‘ബഡായി ബംഗ്ലാവി’ലൂടെ ശ്രദ്ധനേടിയ മനോജിന്റെ വിശേഷങ്ങള്‍.

സ്‌കൂള്‍ വിട്ടുവന്നാല്‍ മനോജ്‌ കരിമുകള്‍ കവലയിലേക്ക്‌ ഒറ്റയോട്ടമാണ്‌. അവിടുത്തെ കാസെറ്റ്‌കടയ്‌ക്കരികില്‍ ചുറ്റിപ്പറ്റി കുറച്ചുനേരം നില്‍ക്കും. കൃത്യം അഞ്ചുമണിക്കാണ്‌ കടക്കാരന്‍ കൊച്ചിന്‍ കലാഭവന്റെ ‘മിമിക്‌സ്പരേഡ്‌’ കാസെറ്റിടുക. അല്ലെങ്കില്‍ വി.ഡി.രാജപ്പന്റെ ഹാസ്യകഥാപ്രസംഗം.

പത്തുമിനുട്ടു നേരം ശ്രദ്ധയോടെ കേട്ടിരിക്കും. ക്ലൈമാക്‌സിലെത്തുമ്പോഴേക്കും കടക്കാരന്‍ കസെറ്റ്‌ ഓഫ്‌ചെയ്യും. അതോടെ തിരിച്ചു വീട്ടിലേക്ക്‌. ക്ലൈമാക്‌സ് കേള്‍ക്കാന്‍ വേണ്ടി എല്ലാ ദിവസവും പോകുമെങ്കിലും രക്ഷയില്ല. കാസെറ്റ്‌ വാങ്ങിപ്പിക്കാനുള്ള അടവായിരുന്നു അത്‌.

 

manoj1എന്നാല്‍ എറണാകുളം കരിമുകള്‍ പുളിക്കായത്തെ കരിങ്കല്‍ത്തൊഴിലാളിയായ ചോതിയുടെ മകന്‌ സ്വന്തമായി കാസെറ്റ്‌ വാങ്ങിക്കാനുള്ള കഴിവില്ലായിരുന്നു.

ചോതി നാലാണ്‍മക്കളെ പഠിപ്പിക്കുന്നതുതന്നെ കഷ്‌ടപ്പെട്ടാണ്‌. മിമിക്രി കേട്ടതുകൊണ്ട്‌ മനോജിന്‌ ഒരു നേട്ടമുണ്ടായി. ജയറാമും സൈനുദ്ദീനും അവതരിപ്പിച്ച മിമിക്‌സ് പരേഡിലെ പല ഭാഗങ്ങളും കഥാപ്രസംഗവും ബൈഹാര്‍ട്ടായി. ആദ്യം അവനത്‌ കൂട്ടുകാരുടെ മുമ്പില്‍ അവതരിപ്പിച്ചു. പിന്നീട്‌ സ്‌കൂള്‍, കോളജ്‌ വേദികളില്‍. തന്റെ വഴി മിമിക്രിയാണെന്ന്‌ അവന്‍ തിരിച്ചറിഞ്ഞത്‌ അപ്പോഴാണ്‌.

”കൊച്ചിന്‍ സെഞ്ച്വറിയിലായിരുന്നു തുടക്കം. സൈനുദ്ദീനെപ്പോലെയാകണം എന്നായിരുന്നു അക്കാലത്തെ ആഗ്രഹം. അദ്ദേഹത്തിന്റെ ഗിന്നസ്‌ എന്ന ട്രൂപ്പിലെത്താനുള്ള ഭാഗ്യം പിന്നീടുണ്ടായി. കലാഭവന്‍ മണിയൊക്കെ ചേര്‍ന്നാണ്‌ കൊച്ചിന്‍ ഗിന്നസ്‌ എന്ന ട്രൂപ്പ്‌ തുടങ്ങിയത്‌. മണി പിന്നീട്‌ ‘സല്ലാപം’ എന്ന സിനിമയിലൂടെ താരമായി.

ട്രൂപ്പ്‌ പ്രതിസന്ധിയിലായ ഘട്ടത്തിലാണ്‌ ഞാനെത്തിയത്‌. ഗിന്നസിലൂടെ ഒരുപാട്‌ സ്‌റ്റേജ്‌ഷോകള്‍. അതിനുശേഷം സ്വന്തമായി ‘നവോദയ’ എന്ന പേരില്‍ ട്രൂപ്പ്‌ തുടങ്ങി. ‘സിനിമാല’യിലെത്തിയപ്പോള്‍ ‘വി.എസി’ന്റെ അപരനായി ശ്രദ്ധനേടി. അതിനുശേഷമാണ്‌ വി.എസിനെ എല്ലാവരും അനുകരിച്ചുതുടങ്ങിയത്‌.

പിന്നീട്‌ ജീവന്‍.ടി.വിയിലെ ലൈവ്‌ കോമഡിഷോ ‘കോമഡി കാപ്‌സ്യൂള്‍’. അതിനിടയ്‌ക്ക് സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍.”
ഇപ്പോള്‍ ‘ബഡായി ബംഗ്ലാവി’ലെത്തിനില്‍ക്കുകയാണ്‌ മനോജ്‌ ഗിന്നസ്‌ എന്ന ചെറുപ്പക്കാരന്റെ ജീവിതം.

‘ബഡായി ബംഗ്ലാവി’ലേക്ക്‌ വ്യത്യസ്‌ത വേഷങ്ങളില്‍ ഇടയ്‌ക്കിടെയെത്തുന്ന അതിഥിയാണ്‌ മനോജ്‌. ഒരുപക്ഷേ സിനിമയേക്കാള്‍ പബ്ലിസിറ്റി കിട്ടുന്ന വേഷപ്പകര്‍ച്ച. ശരിയല്ലേ?

ശരിക്കുപറഞ്ഞാല്‍ ‘ബഡായി ബംഗ്ലാവ്‌’ എന്റെ രണ്ടാംജന്മമാണെന്ന്‌ പറയാം. ‘സിനിമാല’ കഴിഞ്ഞതോടെ ടി.വി. പരിപാടികള്‍ പൂര്‍ണ്ണമായും ഇല്ലാതായി. സ്‌റ്റേജ്‌ പ്രോഗ്രാമും കുറഞ്ഞുവന്നു. മാസം ഇരുപത്തഞ്ചു പ്രോഗ്രാമുകള്‍ ചെയ്‌ത എനിക്ക്‌ നാലോ അഞ്ചോ പ്രോഗ്രാമുകള്‍ മാത്രമായി. എന്റെ ട്രൂപ്പിലുണ്ടായിരുന്ന ചിലര്‍ മിമിക്രി റിയാലിറ്റി ഷോയില്‍ അഭിനയിക്കാന്‍ പോയി.

ടിനിടോമും ഗിന്നസ്‌ പക്രുവുമൊക്കെയായിരുന്നു അതിലെ വിധികര്‍ത്താക്കള്‍. ഇരുവരും എനിക്കൊപ്പം മിമിക്രിയില്‍ വന്നവരാണ്‌. അതുകൊണ്ടുതന്നെ അവര്‍ക്കു മുമ്പില്‍ അഭിനയിക്കാന്‍ ഒരു മടി. അത്‌ ഈഗോ കൊണ്ടൊന്നുമല്ല. അവര്‍ സാറന്മാരായി അഭിനയം അത്ര പോരാ, ഇത്ര പോരാ എന്നൊക്കെ പറയുമ്പോള്‍ സമ്മതിച്ചുകൊടുക്കാന്‍ പറ്റില്ല.

ഇടയ്‌ക്ക് യൂറോപ്പില്‍ ഒരു പ്രോഗ്രാമിനു പോയപ്പോള്‍ ഒപ്പമുണ്ടായത്‌ റിയാലിറ്റി ഷോകളില്‍ അഭിനയിച്ചവരാണ്‌. അവരെ എല്ലാവര്‍ക്കുമറിയാം. എന്നെ ആര്‍ക്കുമറിയില്ല. ചിലര്‍ ചോദിച്ചു.

”പഴയ ഒരു കലാകാരന്‍ ആയിരുന്നു. അല്ലേ?”
അതുകേട്ടപ്പോള്‍ വല്ലാത്ത സങ്കടം തോന്നി. ഇരുപത്തിയഞ്ചുവര്‍ഷമായി മിമിക്രി വേദിയില്‍ വന്നിട്ട്‌. എന്നിട്ടും എനിക്കൊരു വിലയുമില്ല. രണ്ട്‌ റിയാലിറ്റി ഷോകളില്‍ അഭിനയിച്ചവരെ എല്ലാവരും തിരിച്ചറിയുന്നു. വല്ലാത്തൊരവസ്‌ഥയാണത്‌.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top