കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

നഷ്ടം..

preethy

 

 

 

 

വട്ടമിട്ടു പറക്കുന്ന
പൂമ്പാററക്കൂട്ടങ്ങളും,
നിഷ്ക്കളങ്കമായ തേടലുകളും,
വഴിയിലെവിടെയോ
നഷ്ടമായിരിക്കുന്നു..
—-
ആർക്കൊക്കെയോ വേണ്ടി
കാലത്തിനൊപ്പം ഞാനും,
ഒഴുകിനീങ്ങുകയാണ്.
തലയ്ക്കുചുറ്റും മൂളുന്നത്
വണ്ടുകളാണ്.
ജോലിഭാരത്തിൻെറ,
വീർപ്പുമുട്ടലിൻെറ,
പണത്തിൻെറ,
ആവശ്യങ്ങളുടെ,
ബാധ്യതകളുടെ,
തലപെരുക്കുന്ന മൂളലുകൾ..
—-
സ്വപ്നം കാണാൻപോലും
മറന്നിരിക്കുന്നു നാം ..
കഷ്ടം..ആ കുട്ടിക്കാലം,
നിഷ്കളങ്കം എന്തു
നിറങ്ങളായിരുന്നൂ ചുറ്റും..
ചിലപ്പോഴെങ്കിലും തോന്നിപ്പോവുന്നു
വലുതാവേണ്ടിയിരുന്നില്ല.,
ഒരിക്കലും…

— -Preethi Achary.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top