കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

 

adukkala thottamകൃഷി ഒരു സംസ്കാരമായിരുന്ന -ഒരു കുടുംബത്തിലെ എല്ലാവരും ചേർന്ന് കൃഷിയിറക്കി നാടും വീടും ഒന്ന് ചേർന്ന് കൊയ്ത് മെതിച്ച് പത്തായം നിറച്ചിരുന്ന ഒരു പഴയ കാലം ഓർമ്മയിലുണ്ട് .ഇന്നിപ്പോൾ ആഗോള വൽക്കരണത്തിന്റെയും നഗര വൽക്കരണത്തിന്റെയും സുനാമിയിൽ അവയെല്ലാം നമുക്ക് നഷ്ടമായിരിക്കുന്നു . ഇന്നിപ്പോൾ ആരെങ്കിലും എവിടെയെങ്കിലും എങ്ങിനെയെങ്കിലും ഉത്പാദിപ്പിക്കുന്നത് ഫാസ്റ്റ് ഫുഡ് കടകളിൽ വിളമ്പി ത്തൂക്കിയത് വാങ്ങി വയറു നിറക്കുക മാത്രമാണ് തങ്ങൾ ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്ന പുതു തലമുറയുടെ കാലം …………ഈ കെട്ട കാലത്തും കൃഷിയിൽ പുത്തൻ പ്രതീ ക്ഷകളുമായി ഫെയ്സ് ബുക്ക്‌ കൃഷി സൗഹൃദ ക്കൂട്ടായ്മകൾ ഉയർന്ന് വരുന്നത് ശുഭോതർക്കമാണ് .

ഇത് കോഴിക്കോട് അടുക്കളത്തോട്ടം.എന്നാൽ കോഴിക്കോടൻ ഹലുവ പോലെ ഏറെ പേരും പെരുമയുമുള്ള ഒരു കൂട്ടായ്മ എന്ന് തന്നെ അർഥം.എന്ന് വെച്ച് ഇത് കോഴിക്കോട് കാരുടെ മാത്രം കൂട്ടമല്ല ,കൃഷിയെ ചെയ്യുന്ന കൃഷി ഇഷ്ടപ്പെടുന്ന ആര്ക്കും ഇതിൽ അംഗമാവാം …..കൂടുമ്പോൾ ഇമ്പമേറുന്ന ഒരു കുടുംബമായി കൊച്ചു കൊച്ചു വിശേഷങ്ങളും കൃഷി അറിവുകളും പൊടി ക്കൈകളുമായി ഈ മുറ്റത്ത് എല്ലാവർക്കും ഒത്തു ചേരാം ……….

നാളത്തെ പ്രതീക്ഷയുമായി മുറ്റത്ത് മുള പൊട്ടിയ ഒരു മണിപ്പയറോ, വേലിയതിരിൽ നിരന്ന ചെഞ്ചീരയൊ ചിത്രമെടുത്ത് എന്തെങ്കിലും രണ്ടു കൊച്ചു വർത്താനത്തോടെ നിങ്ങൾക്ക് ഇവിടെ പോസ്റ്റുകൾ ഇടാം ….വിത്തും വിതയും കൈ മാറാം …….കൃഷിയെ സ്നേഹിക്കുന്ന ഏവർക്കും ഒരിക്കൽ കൂടി സ്വഗതത്തോടെ

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top