കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വഞ്ചിച്ച്‌ മുങ്ങിയ മലയാളി ഭര്‍ത്താവിനെ തേടി ബ്രിട്ടീഷ്‌ യുവതി കേരളത്തില്‍

cheatnggതൃശൂര്‍: തൃശൂര്‍ ചാവക്കാട്‌ സ്വദേശിയായ നൗഷാദ്‌ ഒരിക്കലും വിചാരിച്ചു കാണില്ല താന്‍ ലണ്ടനില്‍ ഉപേക്ഷിച്ചുപോന്ന ഭാര്യയായ ലണ്ടന്‍ വനിത ഒരിക്കല്‍ തന്റെ വീടിന്‌ മുമ്പില്‍ വന്നുനില്‍ക്കുമെന്ന്‌. തനിക്ക്‌ നഷ്‌ടപ്പെട്ടുവെന്ന്‌ കരുതിയ ഭര്‍ത്താവിനെ കണ്ടെത്താന്‍ ഈ ബ്രിട്ടീഷ്‌ യുവതിയെ സഹായിച്ചതാവട്ടെ മലപ്പുറത്തെ സ്‌നേഹിതയെന്ന കുടുംബശ്രീ കൂട്ടായ്‌മ.

ലണ്ടനിലെ സ്വകാര്യ സ്‌ഥാപനത്തില്‍ സെയില്‍സ്‌ അസിസ്‌റ്റന്റ്‌ ആയി ജോലിനോക്കി വരുമ്പോഴാണ്‌ മരിയം ഖാലിദ്‌(32) നൗഷാദി(27)നെ പരിചയപ്പെടുന്നത്‌. യു.കെയില്‍ എം.ബി.യെ. വിദ്യാര്‍ത്ഥിയായിരുന്നു നൗഷാദ്‌. പരിചയക്കാരായ ഇരുവരും പിന്നീട്‌ വിവാഹം കഴിച്ച്‌ ഒരുമിച്ച്‌ ജീവിതവും ആരംഭിച്ചു. 2013 ഏപ്രിലില്‍ സ്‌കോട്‌ലണ്ടിലായിരുന്നു വിവാഹം. ഇരുവരും 2014 മാര്‍ച്ച്‌ വരെ ഭാര്യ ഭര്‍ത്താക്കന്മാരായി കഴിഞ്ഞിരുന്നതായി ഖാലിദ പറയുന്നു. തുടര്‍ന്ന്‌ മാതാപിതാക്കളെ കാണാനായി നൗഹാദ്‌ കേരളത്തിലേക്ക്‌ പോന്നു. നാട്ടിലെത്തി കുടുംബത്തിന്റെ അനുവാദം വാങ്ങിയ ശേഷം ഖാലിദയെയും കേരളത്തിലേക്ക്‌ കൊണ്ടുപോകാമെന്നായിരുന്നു വാഗ്‌ദാനം. എന്നാല്‍ നാട്ടിലെത്തിയ ശേഷം നൗഷാദിന്റെ യാതൊരു വിവരവും ഖാലിദയ്‌ക്ക് ലഭിച്ചിരുന്നില്ല.

നൗഷാദിന്റെ കുടുംബത്തെകുറിച്ചോ അന്വേഷിച്ച്‌ കണ്ടെത്തുന്നതിനുള്ള മറ്റ്‌ വിവരങ്ങളോ ഖാലിദിന്റെ കൈവശം ഉണ്ടായിരുന്നില്ല. നൗഷാദിന്റെ സ്‌ഥലത്തിന്റെ പേരും ഇയാളുടെ വീടിന്റെ ചിത്രവുമായിരുന്നു ആകെ കൈയിലുണ്ടായിരുന്നത്‌. ഇങ്ങനെയാണ്‌ ഖാലിദ ഫേസ്‌ബുക്കിലൂടെ ഒരു ശ്രമം നടത്തുന്നത്‌. ഇതിനിടയില്‍ മലപ്പുറം പൂക്കോട്ടുരിലെ കുടുംബശ്രീ കൂട്ടായ്‌മയായ സ്‌നേഹിതയുടെ ഫേസ്‌ബുക്ക്‌ പേജ്‌ ഇവര്‍ ശ്രദ്ധിച്ചു. ഖാലിദ തന്റെ സങ്കടം കുടുംബശ്രീ അംഗങ്ങളുമായി പങ്കുവെച്ചു. ഒടുവില്‍ ബ്രിട്ടീഷ്‌ വനിതയില്‍ നിന്നു ലഭിച്ച സ്‌ഥലപ്പേരും വീടിന്റെ ഫോട്ടോയും ഉപയോഗിച്ച്‌ മറ്റ്‌ കുടുംബശ്രീ കൂട്ടായ്‌മകളുടെ സഹായത്തോടെ നൗഷാദിന്റെ വീട്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ കണ്ടെത്തി. അങ്ങനെ തന്റെ ഭര്‍ത്താവിനെ തേടി ഖാലിദ ജനുവരി അവസാനം കേരളത്തിലെത്തി.

തന്റെ ആദ്യഭാര്യ തന്നെ അന്വേഷിച്ച്‌ എത്തിയത്‌ അറിയാതെ മറ്റൊരു വിവാഹത്തിന്‌ തയ്യാറെടുക്കുകയായിരുന്ന്‌ നൗഷാദ്‌. ഇതുകൊണ്ടുതന്നെ ഖാലിദയെ സ്വീകരിക്കാന്‍ നൗഷാദ്‌ തയ്യാറായിരുന്നില്ല. താന്‍ വഞ്ചിക്കപ്പെട്ടതറിഞ്ഞ ഖാലിദ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെ കുന്നംകുളം ഫസ്‌റ്റ് ക്ലാസ്‌ കോടതിയെയും നൗഷാദിന്റെ വധുവിന്റെ വീട്ടുകാരയെും സമീപിച്ചു. ഇതോടെ അയാളുടെ കല്യാണം മുടങ്ങി.

തനിക്ക്‌ നഷ്‌ടപ്പെട്ട ജീവിതത്തിനായി നിയമ പോരാട്ടത്തിലാണ്‌ ഇപ്പോള്‍ ഈ ബ്രിട്ടീഷ്‌ വനിത. എല്ലാവിധ സഹായങ്ങളുമായി സ്‌ത്രീകളുടെ കൂട്ടായ്‌മയായ കുടുംബശ്രീയുമുണ്ട്‌ ഖാലിദയ്‌ക്കൊപ്പം. ഭാഷയറിയാത്ത ഖാലിദയ്‌ക്കായി രണ്ട്‌ അഭിഭാഷകരെയും കുടുംബശ്രീ പ്രവര്‍ത്തകര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top