കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വീടിനു മുന്നില്‍ കുരുക്കിയിട്ട നായയ്‌ക്ക് മമ്മൂട്ടി രക്ഷകനായി.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ തന്റെ വീടിനു മുന്നില്‍ കണ്ട നായയെ നടന്‍ മമ്മൂട്ടി രക്ഷിച്ചു. ഇന്നലെ പുലര്‍ച്ചെയാണ്‌ അല്‍സേഷന്‍- dogപോമറേനിയന്‍ ക്രോസ്‌ ഇനത്തില്‍പ്പെട്ട രണ്ടു വയസു തോന്നിക്കുന്ന നായയെ പനമ്പിള്ളി നഗറില്‍ മമ്മൂട്ടിയുടെ വീടിനു സമീപം കുരുക്കിയിട്ട നിലയില്‍ കണ്ടെത്തിയത്‌. ടെലിഫോണ്‍ പോസ്‌റ്റില്‍ തൂങ്ങികിടന്ന കേബിളില്‍ നായയെ കെട്ടിയിട്ടിരിക്കുകയായിരുന്നു. രാവിലെ കടവന്ത്രയിലെ ജിമ്മിലേക്കുള്ള യാത്രയ്‌ക്കിടെ നായയുടെ ദുരവസ്‌ഥ കണ്ട മമ്മൂട്ടി ആപത്തില്‍പ്പെടുന്ന നായകള്‍ക്കു രക്ഷകനാകാറുള്ള എറണാകുളം വെണ്ണല സ്വദേശി ബോണി ചെറിയാനെ വിവരമറിയിയിച്ചു. തുടര്‍ന്ന്‌ തന്റെ ഡ്രൈവറായ ഉണ്ണിയോടു നായക്കു ഭക്ഷണം വാങ്ങി നല്‍കാനും നിര്‍ദേശിച്ചു. ഒമ്പതു മണിയോടെ ബോണി സ്‌ഥലത്തെത്തി നായയെ ഏറ്റെടുത്തു.

ഉപേക്ഷിക്കപ്പെടുന്ന വളര്‍ത്തുമൃഗങ്ങളെ ശുശ്രൂഷിച്ച്‌ ആവശ്യക്കാര്‍ക്ക്‌ സൗജന്യമായി നല്‍കുകയാണ്‌ 40 വര്‍ഷമായി ബോണിയുടെ പതിവ്‌. പനമ്പിള്ളി നഗറിലെ കര്‍മ എന്ന സന്നദ്ധ സംഘടനയെ നാട്ടുകാര്‍ വിവരമറിയിച്ചെങ്കിലും അവരാരും സ്‌ഥലത്തെത്തിയില്ല. ഓമനത്വമുള്ള നായ ഒറ്റപ്പെട്ടിട്ടും ശാന്തസ്വഭാവം കൈവിടാതെ പ്രതീക്ഷയോടെ യജമാനനെ കാത്തിരിക്കുകയാണ്‌. ഉടമ എത്തിയില്ലെങ്കില്‍ താല്‍പര്യമുള്ള പുതിയ ഉടമയെ കിട്ടുന്നതുവരെ നായയെ പരിപാലിക്കുമെന്ന്‌ ബോണി അറിയിച്ചു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top