കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

അംഗന്‍വാടിയില്‍ മലവിസര്‍ജനം നടത്തിയ കുട്ടിക്ക്‌ ഉപ്പുമാവിനൊപ്പം മലം പൊതിഞ്ഞു നല്‍കിയെന്നു പരാതി.

Anganwadiകോട്ടയം: അംഗന്‍വാടിയില്‍ മൂന്നുവയസുകാരി വിസര്‍ജിച്ചതിന്‌ അധ്യാപികയും ആയയും മലം പൊതിയിലാക്കി ഉപ്പുമാവിനൊപ്പം വീട്ടിലേക്കു കൊടുത്തുവിട്ടെന്നു പരാതി. പള്ളം വാലേക്കടവ്‌ രാജേഷ്‌ ഭവനില്‍ പി.വി. രാജേഷിന്റെ കുട്ടിക്കാണ്‌ ഈ ദുരനുഭവം.

കഴിഞ്ഞ 28നാണു പരാതിക്ക്‌ ആസ്‌പദമായ സംഭവം. പള്ളം അംഗന്‍വാടി നമ്പര്‍ 19 ലാണു രാജേഷിന്റെ ഇളയകുട്ടി പോകുന്നത്‌. സംഭവംദിവസം മൂത്തകുട്ടിയാണ്‌ ഇളയക്കുട്ടിയെ അംഗനവാടിയില്‍നിന്നു കൂട്ടിക്കൊണ്ടുവന്നത്‌.

അംഗനവാടിയില്‍ എത്തിയപ്പോള്‍ ടീച്ചറും ആയയും ചേര്‍ന്നു പാത്രത്തില്‍ ഉപ്പുമാവും പ്ലാസ്‌റ്റിക്‌ കവറില്‍ മറ്റൊരു പൊതിയും കൊടുത്തുവിട്ടു. വീട്ടില്‍വന്നപ്പോള്‍ ടീച്ചര്‍ വഴക്കുപറഞ്ഞെന്നു കുട്ടി വീട്ടുകാരെ അറിയിച്ചു. തുടര്‍ന്നു പാത്രവും പ്ലാസ്‌റ്റിക്‌ കവറും തുറന്നുനോക്കിയ വീട്ടുകാര്‍ ഞെട്ടി. ഉപ്പുമാവിനൊപ്പം പ്ലാസ്‌റ്റിക്‌ കവറില്‍ കൊടുത്തയച്ചതു മലം. അംന്‍വാടി ടീച്ചറെ വിളിച്ച്‌ കാര്യം തിരക്കിയപ്പോള്‍ കുട്ടി മല വിസര്‍ജനം നടത്തിയെന്നും ഇവിടെ ഇങ്ങനെയാണെന്ന മറുപടിയാണു ലഭിച്ചതെന്നും വീട്ടുകാര്‍ പറയുന്നു.
സംഭവം തിരക്കാനായി പിറ്റേന്ന്‌ അംഗന്‍വാടിയിലെത്തിയ വീട്ടമ്മയ്‌ക്ക്‌ ആയയുടെ ഭീഷണിയും നേരിടേണ്ടതായിവന്നു. അംഗന്‍വാടി ടീച്ചറിന്റെയും ആയയുടെയും പ്രവൃത്തിക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‌ ഉള്‍പ്പെടെ പരാതി കൊടുത്തിട്ടുണ്ടു രാജേഷ്‌.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top