കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ബ്ലെസിയുടെ ലാപ്‌ടോപ്പില്‍ ഉന്മാദരംഗങ്ങള്‍.

12കൊച്ചി: കൊക്കെയ്‌ന്‍ കേസില്‍ അറസ്‌റ്റിലായ സഹസംവിധായിക ബ്ലെസി സില്‍വസ്‌റ്ററിന്റെ ലാപ്‌ടോപ്പില്‍നിന്നു മയക്കുമരുന്നിന്‌ അടിമകളായ സിനിമക്കാര്‍ ഉള്‍പ്പെടെയുള്ള യുവതീ യുവാക്കളുടെ വിഭ്രാന്തിക്കടിപ്പെട്ടുകൊണ്ടുള്ള പേക്കൂത്തുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ്‌ പിടിച്ചെടുത്തു. അറസ്‌റ്റിലായ നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെയുള്ളവരെ ഈ വീഡിയോ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ പോലീസ്‌ ചോദ്യം ചെയ്‌തു.

എന്നാല്‍, വീഡിയോയില്‍ കാണുന്നയാള്‍ താനല്ലെന്ന ഉറച്ച നിലപാടിലാണ്‌ ഷൈന്‍. ലാപ്‌ടോപ്പില്‍നിന്നു ലഭിച്ച വീഡിയോ ക്ലിപ്പിങ്ങിലുള്ള ഒരു യുവാവ്‌ അന്തരിച്ച ഒരു സംവിധായകന്റെ മകനാണെന്നു പോലീസ്‌ സംശയിക്കുന്നുണ്ട്‌. വീഡിയോ ക്ലിപ്പിങ്ങുകളില്‍ ഒരെണ്ണം മംഗളം ഓണ്‍ലൈന്‍ ഇന്നു പുറത്തുവിടും.

മാരക മയക്കുമരുന്നായ കൊക്കെയ്‌ന്‍ ഉപയോഗിച്ചശേഷം രണ്ടു യുവാക്കള്‍ യുവതിക്കൊപ്പം നടത്തുന്ന വിഭ്രാന്തിക്കടിപ്പെട്ടുകൊണ്ടുള്ള പേക്കൂത്തുകളാണ്‌ വീഡിയോയിലുള്ളത്‌. ഇത്തരം ഒട്ടേറെ വീഡിയോ ക്ലിപ്പിങ്ങുകളും ഫോട്ടോകളും ബ്ലെസിയുടെ ലാപ്‌ടോപ്പില്‍നിന്നു പോലീസ്‌ പിടിച്ചെടുത്തിട്ടുണ്ട്‌. എന്നാല്‍, ഈ ദൃശ്യങ്ങളിലുള്ള സംശയനിഴലിലുള്ളവര്‍ ആരെന്നു സ്‌ഥിരീകരിക്കുന്നതിനുള്ള അന്വേഷണങ്ങളൊന്നും പോലീസ്‌ നടത്തിയിട്ടില്ല.സിനിമാ, രാഷ്‌ട്രീയ രംഗത്ത്‌ വന്‍ സ്വാധീനമുള്ള പ്രമുഖരും മക്കളുമൊക്കെയാണ്‌ കൊക്കെയ്‌ന്‍ കേസിലെ തുടര്‍ക്കെണികളെന്നത്‌ അന്വേഷണം മരവിപ്പിക്കാന്‍ പോലീസിനെ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്‌.രാജ്യാന്തര ബന്ധങ്ങള്‍ വരെ സംശയിക്കുന്ന മയക്കുമരുന്നു കേസില്‍ പിടിയിലായ ഷൈന്‍ ടോം ചാക്കോയിലും നാലു യുവതികളിലും അന്വേഷണം ചുരുട്ടിക്കെട്ടുകയാണ്‌ പോലീസ്‌ ചെയ്‌തിരിക്കുന്നത്‌.

മയക്കുമരുന്നിന്റെ ഗോവന്‍ കണ്ണികള്‍ തേടിപ്പോയ പോലീസ്‌ വെറും കൈയോടെയാണു മടങ്ങിയെത്തിയത്‌. രാജ്യത്തിന്റെ ഭാവി തലമുറകളെ തകര്‍ക്കുന്ന മാരകമരുന്നായ കൊക്കെയ്‌ന്‍ കേരളത്തില്‍ പിടിച്ചെടുത്ത കേസില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ അന്വേഷണത്തില്‍നിന്നു വിട്ടുനില്‍ക്കുന്ന സ്‌ഥിതിയാണുള്ളത്‌. മയക്കുമരുന്നു മാഫിയക്കെതിരേ ശക്‌തമായ നടപടിയെടുക്കുമെന്ന്‌ ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന അലംഭാവം അമ്പരപ്പിക്കുന്നതാണെന്ന്‌ പോലീസിനുള്ളില്‍ തന്നെ ആക്ഷേപമുണ്ട്‌.കൊക്കെയ്‌ന്‍ കൈവശംവെച്ച കേസില്‍ സിനിമാതാരം ഉള്‍പ്പെടെയുള്ള അഞ്ച്‌ പ്രതികളെ വീണ്ടും കസ്‌റ്റഡിയില്‍ വിട്ടുകിട്ടണമെന്ന്‌ ആവശ്യപ്പെട്ട്‌ പോലീസ്‌ സമര്‍പ്പിച്ച അഡീഷണല്‍ കസ്‌റ്റഡി അപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി തള്ളി. പ്രതികളെ വീണ്ടും കസ്‌റ്റഡിയില്‍ വാങ്ങുന്നതിനു മതിയായ കാരണങ്ങള്‍ പോലീസ്‌ വ്യക്‌തമാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ജഡ്‌ജി എസ്‌. മോഹന്‍ദാസ്‌ പോലീസ്‌ സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്‌. പ്രതികളെ കോടതി ഫെബ്രുവരി 24 വരെ റിമാന്‍ഡ്‌ ചെയ്‌തു.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top