body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

നരേന്ദ്രമോഡിയെ പരാജയപ്പെടുത്തിയ സണ്ണിലിയോണ്‍!

sunny leonകഴിഞ്ഞവര്‍ഷം ഗൂഗിള്‍ അന്വേഷകരുടെ പട്ടികയില്‍ നരേന്ദ്രമോഡിയേക്കാള്‍ മുന്നിട്ട്‌ ഒന്നാംസ്‌ഥാനം കരസ്‌ഥമാക്കിയത്‌ നീലപ്പട നായികയായ സണ്ണി ലിയോണായിരുന്നു. ജനം അത്രയ്‌ക്കും അവരെ ഇഷ്‌ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നതിന്റെ ഉദാഹരണംകൂടിയാണിത്‌.

? സണ്ണി ലിയോണ്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്‌…

ഠ എന്റെ കുടുംബാംഗങ്ങള്‍ക്ക്‌ ആര്‍ക്കെങ്കിലും മാരകമായ രോഗം ബാധിക്കുമോ എന്ന ഭയം.

? ഇന്ത്യയില്‍ നിങ്ങള്‍ക്ക്‌ ഇഷ്‌ടപ്പെട്ട നടന്മാര്‍…

ഠ മൂന്ന്‌ ഖാന്മാരെയും ഇഷ്‌ടമാണ്‌. രണ്‍വീര്‍ സിംഗിനെയും ഇഷ്‌ടമാണ്‌.

? നിങ്ങളുടെ ഭര്‍ത്താവായ ഡാനിയലിനെക്കുറിച്ചുള്ള അഭിപ്രായം..

ഠ എന്റെ ദേവനാണ്‌ എന്റെ ഭര്‍ത്താവ്‌.

? പ്രഥമ വീക്ഷണത്തില്‍ തന്നെ പ്രണയം മൊട്ടിട്ടു തുടങ്ങുമെന്ന്‌ പറയപ്പെടുന്നു. നിങ്ങളതു വിശ്വസിക്കുന്നുണ്ടോ…

ഠ തീര്‍ച്ചയായും. എന്റെ ഭര്‍ത്താവ്‌ ആദ്യ വീക്ഷണത്തില്‍ തന്നെ ഇങ്ങനെയൊരു കുരുക്കില്‍ വീണുപോകുന്ന വ്യക്‌തിയാണ്‌. ഒരു പ്രണയം യാഥാര്‍ത്ഥ്യമാണോ, അയഥാര്‍ത്ഥമാണോ എന്നറിയാന്‍ എനിക്ക്‌ കുറച്ചുസമയം വേണം.

? ഇന്ത്യയിലെ പുരുഷന്മാരില്‍ നിങ്ങള്‍ കണ്ടെത്തിയ പ്രത്യേകതകള്‍.

ഠ ഇന്ത്യയിലെ പുരുഷന്മാര്‍ സ്‌നേഹസമ്പന്നരാണ്‌. സാധുക്കളാണ്‌.

? നിങ്ങള്‍ റിലാക്‌സ് ചെയ്യുന്നത്‌…

ഠ ‘സ്‌പാ’ ശരിക്കും ഒരു നീരാവിക്കുളി… പിന്നെ മസാജ്‌ ചെയ്‌ത് ഒരു നവോന്മേഷം വീണ്ടെടുക്കും.

? പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്താണ്‌.

ഠ ‘മെഗ്‌ഡൊണാല്‍സി’നു വേണ്ടി ഒരു പൈസപോലും പ്രതിഫലം വാങ്ങിയില്ല.

? ഉറ്റസുഹൃത്തില്‍നിന്നും വേര്‍പിരിയാന്‍ ആഗ്രഹിച്ചാല്‍ എന്തു ചെയ്യണം…

ഠ എത്രയും പെട്ടെന്ന്‌ ആ സുഹൃത്തിനോട്‌ ‘ഞാന്‍ നിന്നെ പിരിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നു’ എന്ന്‌ നേരിട്ട്‌ സംസാരിക്കുന്നതാണ്‌ നേരായ മാര്‍ഗം.

? ബാല്യത്തിലുണ്ടായ മധുരോദാരമായ ഓര്‍മ്മകളില്‍ ഒന്ന്‌..

ഠ ഞാന്‍ ബാലികയായിരുന്ന കാലത്ത്‌ രാത്രി ഏഴുമണിയാകുമ്പോള്‍ അത്താഴം കഴിക്കുമായിരുന്നു. ശേഷം തീന്‍മേശയും മറ്റും ക്ലീന്‍ ചെയ്യാന്‍ ഞങ്ങള്‍ മാതാപിതാക്കളെ സഹായിച്ചിരുന്നു. കുടുംബം ഒത്തൊരുമയായി കഴിഞ്ഞിരുന്ന ആ കാലഘട്ടം ഇന്നും എനിക്ക്‌ മധുരോദാരമായ ഓര്‍മ്മകളാണ്‌.

? നിങ്ങള്‍ അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ യാത്ര പുറപ്പെടേണ്ടതായി വരികില്‍, എന്തെല്ലാമാണ്‌ കരുതുക…

ഠ പുറപ്പെടാന്‍ നേരം എനിക്ക്‌ ആകെയൊരു വെപ്രാളമാണ്‌. അലമാരിക്കുള്ളിലെ തുണിയും മറ്റുമൊക്കെ വാരിവലിച്ച്‌ പുറത്തിടും.

? ഹിന്ദി സിനിമാലോകത്ത്‌ നിങ്ങള്‍ക്ക്‌ അനിഷ്‌ടമായ വിഷയം….

ഠ ഇവിടെ സമയത്തിന്‌ വില കല്‌പിക്കാറില്ല. എല്ലാം പെട്ടെന്ന്‌ തീര്‍ക്കണമെന്ന വാശിയാണ്‌.

? നിങ്ങളെ ദേഷ്യപ്പെടുത്തുന്നത്‌…

ഠ മുഖസ്‌തുതി പറഞ്ഞിട്ട്‌ മുതുകില്‍ കുത്തുമ്പോള്‍

? നിങ്ങളെക്കുറിച്ച്‌ ആരും അറിയാത്ത രഹസ്യം…

ഠ എന്റെ പുറംമേനിയെ മാത്രമാണ്‌ എല്ലാപേരും വീക്ഷിക്കുന്നത്‌. പക്ഷേ എന്റെ ഉള്ളിന്റെയുള്ളില്‍ ഞാന്‍ വിനോദവും കുസൃതിയും പുഞ്ചിരിയും ഉള്‍ക്കൊണ്ടുള്ള ഒരു കുഞ്ഞാണ്‌.

? നിങ്ങളുടെ ആത്മകഥയില്‍ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്ന അവസാനത്തെ വാചകം…

ഠ ‘വിശ്വസിക്കാമെങ്കില്‍ വിശ്വസിക്കൂ… ഇതൊക്കെ സത്യമാണ്‌.’

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top