body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ചുംബിക്കാന്‍ കൂടിയാണ്‌ ദൈവം ചുണ്ടുകള്‍ തന്നത്‌ – ബിന്ദുമാധവി.

bindhuസില്‍ക്ക്‌സ്മിതയുടെ ഏതാണ്ടൊരു ഛായ. ആകര്‍ഷണീയമായ കണ്ണുകള്‍. ‘ജൂനിയര്‍ സില്‍ക്ക്‌’ എന്ന്‌ സിനിമാരംഗത്ത്‌ അറിയപ്പെടുന്നു. അതാണ്‌ ബിന്ദു മാധവി. ഇങ്ങനെയൊക്കെയാണെങ്കിലും മാധവി വീട്ടില്‍ കുത്തിയിരുപ്പല്ല. ഇപ്പോള്‍ നാലു പടങ്ങളാണ്‌ കൈവശമുള്ളത്‌. ‘കലക്ക്‌റ മാപ്പളേ’, ‘തമിഴ്‌ക്ക് എണ്‍ ഒന്റയേ അഴ്‌ത്തവും’, ‘സവാലേ സമാളി’ കൂടാതെ പാണ്ഡ്യരാജിന്റെ പേരിടാത്ത പടവും.

? കോമഡി പടങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുകാണുന്നല്ലോ.

ഠ കേഡി ബില്ല കില്ലാഡി രാജ, ദേശിങ്ക്‌ രാജ, ഇപ്പോള്‍ അഭിനയിക്കുന്നത്‌ കലക്ക്‌റ മാപ്പളേ, സവാല സമാളി. ഇതെല്ലാം കോമഡി പടങ്ങളാണ്‌. എങ്കിലും ഇതിലൊക്കെ എന്റെ വേഷം സീരിയസാണ്‌. ഞാന്‍ അഭിനയിച്ച വെപ്പം, കഴുക്‌ എല്ലാംതന്നെ സീരിയസ്‌ പടങ്ങളായിരുന്നു. ഈ രണ്ടു പടങ്ങളിലെ അിനയത്തിന്‌ എനിക്കൊരുപാട്‌ അഭിനന്ദനങ്ങള്‍ നേടിത്തരുകയുണ്ടായി.

? ‘വരുത്തപ്പെടാത്ത വാലിപസംഘം’ പടത്തില്‍ നിങ്ങള്‍ക്ക്‌ ഗസ്‌റ്റ് റോളാണല്ലോ കിട്ടിയത്‌.

ഠ അത്‌ ഗസ്‌റ്റെന്ന്‌ പറയാനാവില്ല. അതേസമയം കഥാനായകന്റെ ജീവിതവുമായി ബന്ധപ്പെട്ടു പോകുന്ന ഒരു കഥാപാത്രമാണ്‌. എങ്കില്‍ കൂടി നല്ല അഭിപ്രായമാണ്‌ കിട്ടിയത്‌. ഇതിന്റെ തെലുങ്ക്‌ റീമേക്കില്‍ എന്റെ വേഷം കൈകാര്യം ചെയ്‌തത്‌ സണ്ണി ലിയോണായിരുന്നു. ഹിന്ദിയില്‍ ഈ വേഷം സ്വീകരിക്കാന്‍ നടിമാര്‍ മത്സരമായിരുന്നുവത്രെ. അത്രകണ്ട്‌ പവര്‍ഫുള്ളായിരുന്നു ആ വേഷം.

? ജൂനിയര്‍ സില്‍ക്കെന്നു വിശേഷിപ്പിക്കുന്നതില്‍ എന്തു തോന്നുന്നു.

ഠ മറ്റുള്ളവര്‍ അങ്ങനെ വിശേഷിപ്പിക്കുന്നതില്‍ എനിക്ക്‌ സന്തോഷമേയുള്ളൂ. ഞാന്‍ സില്‍ക്കിന്റെ എല്ലാ പടങ്ങളും കണ്ടിട്ടുണ്ട്‌. അവരോടെനിക്ക്‌ ബഹുമാനമാണ്‌.

? ഷൂട്ടിംഗില്‍ തിരക്കുണ്ടായിട്ടും തുടര്‍ന്ന്‌ പഠിക്കുന്നുണ്ടോ.

ഠ ബി.ടെക്‌ കഴിഞ്ഞു. ഇനി എം.ടെക്കാണ്‌ ഉദ്ദേശിക്കുന്നത്‌. പക്ഷേ സമയംകിട്ടുന്നില്ല. എങ്കിലും വിദേശത്തുപോയി എന്റെ പഠനം തുടരും. ഒരുപക്ഷേ സിനിമയില്‍നിന്നും ഔട്ടായാല്‍ പഠനം എന്റെ ഉപജീവനത്തിന്‌ സഹായകരമാകുമല്ലോ…

? ഫേസ്‌ബുക്ക്‌ തുടങ്ങിയവ കൈകാര്യം ചെയ്യാറുണ്ടോ?

ഠ സെല്‍ഫോണ്‍ പോലും ഞാന്‍ വല്ലപ്പോഴും മാത്രമാണ്‌ ഉപയോഗിക്കുന്നത്‌. മദ്രാസില്‍ എനിക്ക്‌ സുഹൃത്തുക്കള്‍ കുറവാണ്‌. അതുകൊണ്ട്‌ ഷൂട്ടിംഗ്‌ കഴിഞ്ഞാല്‍ വീടെത്തുകയാണ്‌ പതിവ്‌.

? മിക്ക നടിമാര്‍ക്കും ഒരു ബോയ്‌ഫ്രന്റുണ്ടല്ലോ…

ഠ മനസിലായി. ചില നടിമാര്‍ക്ക്‌ നാലും അഞ്ചും പേരുണ്ടാകും. എനിക്കും ഉണ്ട്‌. പക്ഷേ നിങ്ങള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തിലുള്ളവരല്ല.

? പുതിയ നടന്മാരോടൊപ്പമാണല്ലോ നിങ്ങള്‍ അഭിനയിക്കുക… എന്തുകൊണ്ട്‌ വിജയ്‌, അജിത്ത്‌ എന്നിവരോടൊപ്പം അഭിനയിക്കുന്നില്ല…

ഠ ഞാന്‍ ഒരു തുടക്കക്കാരിയല്ലേ. അപ്പോള്‍ പിന്നെ യുവനടന്മാരോടൊപ്പം അഭിനയിക്കുന്നതില്‍ എന്താണ്‌ തെറ്റ്‌? അജിത്തിനോടൊപ്പം, വിജയിയോടൊപ്പം അഭിനയിക്കാന്‍ ആര്‍ക്കാണ്‌ ആഗ്രഹമില്ലാത്തത്‌. സിനിമയില്‍നിന്നും വിരമിക്കുന്നതിനു മുമ്പായി അജിത്തിനോടൊപ്പം ഞാന്‍ അഭിനയിക്കും. ആ സമയം അടുത്തുവരുകയാണ്‌.

? ഇന്ന്‌ ഇന്ത്യാ മഹാരാജ്യം ഹരിത വിപ്ലവത്തേക്കാള്‍ ചുംബന വിപ്ലവത്തിനാണല്ലോ പ്രാധാന്യം നല്‍കുന്നത്‌. ഇതേക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം….

ഠ ചുംബനം തെറ്റാണെന്ന്‌ എനിക്കഭിപ്രായമില്ല. ചുംബനം മാതൃസ്‌നേഹത്തെ പ്രകടമാക്കുന്നു. കാമുന്റെ പ്രണയതീവ്രത ചുംബനത്തിലൂടെയാണ്‌ അയാള്‍ വ്യക്‌തമാക്കുന്നത്‌. മറിച്ച്‌ കാമുകിയും. മകളെ പിതാവ്‌ ചുംബിച്ച്‌ അനുഗ്രഹിക്കുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുന്ന ഭര്‍ത്താവിനെ സ്വീകരിച്ച്‌ അഥവാ ഭാര്യയെ സ്വീകരിച്ച്‌ പരസ്‌പരം ചുംബിക്കുന്നു.

ഇതൊക്കെ സഹജമല്ലേ? പാശ്‌ചാത്യ രാജ്യങ്ങളില്‍ ഇതൊക്കെ പരസ്യമായ ആചാരങ്ങളല്ലേ? പക്ഷേ നമ്മുടെ സംസ്‌കാരം മറിച്ചാണുതാനും.

ഇഷ്‌ടപ്പെട്ട ഒരു വ്യക്‌തിക്ക്‌ ഒരു ചുംബനം നല്‍കാന്‍ ഈ ലോകത്ത്‌ എത്രയോ യുവതീയുവാക്കള്‍ ആഗ്രഹിക്കുന്നുണ്ടാകും? ഒരു ചുംബനംകൊണ്ട്‌ സാമ്രാജ്യങ്ങള്‍ നേടിയെടുത്ത ചരിത്രങ്ങളില്ലേ? ഉദാഹരണത്തിന്‌ എന്നെ ചുംബിക്കാന്‍ എത്രപേര്‍ ആഗ്രഹിക്കുന്നുണ്ടാകും. ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്‌. മനുഷ്യന്റെ ഓരോ അവയവങ്ങളും ഒന്നില്‍ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ളതല്ല.

അതുപോലെ ചുംബനംകൂടി ആസ്വദിക്കാനാണ്‌ ദൈവം ചുണ്ടുകള്‍ തന്നിരിക്കുന്നത്‌. പക്ഷേ ഒളിവുമറവ്‌ ഉണ്ടായിരുന്നാല്‍ ചുംബനം പോലെ ഹൃദ്യമായ ഒരനുഭവം വേറെയില്ല. അത്രതന്നെ…

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top