കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

അരക്ക് താഴെ തളര്‍ന്ന് മാലിയില്‍ കുടുങ്ങിയ നബീസ ഒടുവില്‍ ജന്‍മനാട്ടിലെത്തി.

us 6തിരുവനന്തപുരം: ഒടുവില്‍ അരക്ക് താഴെ തളര്‍ന്ന് മാലിയില്‍ കുടുങ്ങിയ മലയാളി നബീസ ബീവിയുടെ നരകയാതനകള്‍ക്ക് അറുതി. സേവ് റുബീന ഫേസ്ബുക്ക് കൂട്ടായ്മയുടെ ശ്രമം ഫലം കണ്ടപ്പോള്‍ തിരുവനന്തപുരം പൂന്തുറ മുട്ടത്തറ വില്ലേജില്‍ മാണിക്യ വിളാകം വീട്ടില്‍ അബ്ദുള്‍ കരീമിന്റെയും ശരീഫാ ബീവിയുടെയും മകള്‍ നബീസാ ബീവി കേരളത്തില്‍ തിരിച്ചെത്തി. എന്നെന്നേക്കുമായി നഷ്ടപ്പെട്ടെന്ന് കരുതിയ കുടുബക്കാരെയും അവര്‍ക്ക് കണ്ടെത്താനായി.

1992ലാണ് മാലിദ്വീപ് സ്വദേശി അബൂബക്കര്‍ ഇബ്രാഹിമ്മിന്റെ ഭാര്യയായി നബീസ മാലിയിലേക്ക് പോവുന്നത്. 2012ല്‍ ഭര്‍ത്താവ് മരിച്ചതിന് ശേഷമാണ് നബീസയുടെ നരകയാതനകള്‍ക്ക് തുടക്കം. ശരീരം പൂര്‍ണമായി തളര്‍ന്ന നബീസ നാട്ടില്‍ ബന്ധുക്കള്‍ എവിടെയാണെന്നു പോലും ഓര്‍ത്തെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. വിസ കാലാവധി കഴിഞ്ഞതോടെ ഇവര്‍ മാലിയില്‍ കുടുങ്ങിപ്പോവുകയും ചെയ്തു. മൂന്ന് കുട്ടികള്‍ക്ക് ജന്‍മം നല്‍കിയിരുന്നെങ്കിലും മൂവരെയും വിധി കവര്‍ന്നു. കേരളത്തിലെ ഒരു ആസ്പത്രിയില്‍ സിസേറിയന്‍ ശസ്ത്രക്രിയക്ക് വിധേയയായപ്പോള്‍ അനസ്‌തേഷ്യ കൊണ്ടുക്കുന്നതിലുണ്ടായ ഒരു പിഴവാണ് ഇവരുടെ അരക്ക് താഴെ തളര്‍ന്നുപോവാന്‍ കാരണം. അന്ന് കേരളത്തില്‍ നിര്‍ത്താമെന്ന് ബന്ധുക്കള്‍ പലതവണ പറഞ്ഞെങ്കിലും ഭര്‍ത്താവ് ഇവരെ സ്‌നേഹപൂര്‍വ്വം മാലിയിലേക്ക് തന്നെ കൊണ്ടു പോവുകയായിരുന്നു. പിന്നീടായിരുന്നു അദ്ദേഹത്തിന്റെ മരണം.

മാലിയിലെ ഒരു ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നബീസയെ നാട്ടിലേക്ക് തിരിച്ചു കൊണ്ട് വരണമെന്ന് മാലി സര്‍ക്കാര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിച്ചെങ്കിലും ബന്ധുക്കളെ കണ്ടെത്താന്‍ സാധിക്കാത്തത് കാരണം ഇവര്‍ക്ക് മാലിയില്‍ തന്നെ തുടരേണ്ടി വന്നു. പ്രതീക്ഷയുടെ വിളക്കുകളെല്ലാം അണഞ്ഞ ഈ സമയത്താണ് ഫേസ്ബുക്കിലെ സേവ് റുബീന കൂട്ടായ്മ നബീസയുടെ രക്ഷക്കെത്തുന്നത്. എഴുത്തുകാരിയായ മൈന ഉമൈബാന്‍, മാധ്യമ പ്രവര്‍ത്തകരായ മൊയ്തു വാണിമേല്‍, കെ.പി റഷീദ്, അനുപമ മിലി, എ.കെ ശ്രീജിത്ത് സുപ്രീം കോടതിയില്‍ അഭിഭാഷകനായ നൈജല്‍ കുമാര്‍, വിവരാവകശ പ്രവര്‍ത്തകനായ മഹേഷ് വിജയന്‍ തുടങ്ങിയവര്‍ അടങ്ങിയ ഈ കൂട്ടായ്മയുടെ ശ്രമഫലമായാണ് നാട്ടില്‍ ഇവര്‍ക്ക് ഗവ അഗതി മന്ദിരത്തില്‍ താമസിക്കാന്‍ സൗകര്യമൊരുങ്ങിയത്. സാമൂഹ്യനീതി മന്ത്രി എം.കെ മുനീറാണ് ഈ അവസരത്തിനായി യത്‌നിച്ചത്. മാലിയിലെ ഇന്ത്യ ക്ലബ്ബും അവസരത്തിനൊത്ത് ഉണര്‍ന്നതോടെ നബീസക്ക് നാട്ടിലേക്ക് ടിക്കറ്റ് ഒരുങ്ങി. അതിനിടെ കേരളത്തിലുള്ള നബീസയുടെ ബന്ധുക്കളെയും കൂട്ടായ്മ കണ്ടെത്തി.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top